പെരുമ്പാവൂരിൽ എൽഎൽബി വിദ്യാർഥി ജിഷ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടു. ജൂൺ പതിനാറിന് കാഞ്ചീപുരത്തു വച്ച് പ്രതി അസം ഗുവാഹത്തി സ്വദേശി അമീറുൽ ഇസ്‌ലാം പിടിയിൽ. ആദ്യം കേസ് അന്വേഷിച്ച സംഘത്തിന്റെ നിഗമനങ്ങള്‍ പലതും അസംബന്ധമായിരുന്നുവെന്ന് ആരോപണമുണ്ടായി. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രചരിപ്പിച്ചത് പലതും കെട്ടുകഥകളായിരുന്നു. സംഭവം കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചു...