കേരള കോൺഗ്രസ് (എം) യുഡിഎഫ് സഖ്യത്തിൽനിന്നു പുറത്തുപോയി. മൂന്നു പതിറ്റാണ്ടിലേറെയായി ഒന്നിച്ചു പ്രവര്‍ത്തിച്ച യുഡിഎഫ് മുന്നണിയില്‍ നിന്നുണ്ടായ തിക്താനുഭവങ്ങളാണ് മുന്നണി വിടാനുള്ള കാരണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി പറഞ്ഞു. കോണ്‍ഗ്രസിനോടും ഇടതുപക്ഷത്തോടും കേരളകോണ്‍ഗ്രസ് എമ്മിന് സമദൂരമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.