ബന്ധുനിയമന വിവാദത്തെത്തുടർന്ന് വ്യവസായവകുപ്പ് മന്ത്രി ഇ.പി.ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചു. ബന്ധു നിയമന വിവാദത്തെ തുടർന്ന് ജയരാജനെതിരേ വിജിലൻസ് പ്രാഥമികാന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ പാർട്ടി സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് രാജി തീരുമാനം. വിഷയത്തിൽ കടുത്ത വിമർശനമുണ്ടായ സാഹചര്യത്തിൽ ജയരാജൻ മന്ത്രിയായി തുടരുന്നത് ധാർമികമല്ലെന്ന് വിലയിരുത്തിയ യോഗം ജയരാജനോട് രാജിവയ്ക്കാൻ നിർദേശിക്കുകയായിരുന്നു...