ബോക്സ് ഓഫിസിൽ മലയാള സിനിമ പൊലിമയോടെ നിന്നു പോയവർഷം. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം ഹിറ്റുകൾ പിറന്ന വർഷമായിരുന്നു 2016. 21 ചിത്രങ്ങളാണ് ഹിറ്റുകളുടെ പട്ടികയിൽ ഇടം പിടിച്ചത്. ടോമിച്ചൻ മുളകുപാടം നിർമിച്ച് വൈശാഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം പുലിമുരുകൻ നൂറു കോടി ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രമായി.