ആദിത്യ ചോപ്ര നിർമിച്ച് അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത സൽമാൻ ഖാൻ ചിത്രമായ സുൽത്താൻ മുന്നൂറു കോടി ക്ലബിലെത്തി. ഇന്ത്യയിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന നാലാമത്തെ ചിത്രവും സുൽത്താൻ തന്നെ. രജനീകാന്ത് എന്ന നടനോടുള്ള ആവേശത്തിന് തെളിവായി കബാലി എത്തി.
രജനി എന്ന സൂപ്പർ ഹീറോയ്ക്ക് നാം കൽപിച്ചു കൊടുത്തിരിക്കുന്ന അമാനുഷിക കഴിവുകളൊക്കെ വേണ്ടെന്നു വച്ച് അദ്ദേഹത്തെ ഒരു പച്ച മനുഷ്യനാക്കി അവതരിപ്പിച്ചിരിക്കുന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.