ആർ എസ് വിമൽ സംവിധാനം ചെയ്ത് എന്നു നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലെ കാത്തിരുന്നു കാത്തിരുന്നു...എന്ന ഗാനം ചിട്ടപ്പെടുത്തിയതിന് സംഗീത സംവിധായകൻ എം ജയചന്ദ്രനെ തേടി ദേശീയ പുരസ്കാരമെത്തി. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത സു... സു... സുധീ വാത്മീകം, ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത ലുക്ക ചുപ്പി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നടൻ ജയസൂര്യ ദേശീയ ചലച്ചിത്ര പുരസ്കാര ജൂറി പ്രത്യേക പരാമർശം നേടി.