വിവിധ സേനാവിഭാഗങ്ങളിലെ 29 പേരുമായി ചെന്നൈ താംബരം വ്യോമതാവളത്തിൽനിന്ന് ആൻഡമാനിലെ പോർട്ബ്ലയറിലേക്കു പുറപ്പെട്ട എഎൻ–32
ഇന്ത്യൻ വ്യോമസേനാ വിമാനം ബംഗാൾ ഉൾക്കടലിനു മുകളിൽ കാണാതായി. പുറപ്പെട്ട് പതിനാറ് മിനിറ്റ് കഴിഞ്ഞതോടെ വിമാനവുമായുള്ള ബന്ധം
നഷ്ടപ്പെടുകയായിരുന്നു. 9.12നാണ് വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായത്. വിമാനത്തെ കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല. കാണാതായ വിമാനത്തിൽ
2 കോഴിക്കോട് സ്വദേശികളും ഉണ്ടായിരുന്നു...