അഞ്ച് ഗ്രാൻഡ്സ്‌ലാം നേടിയ റഷ്യയുടെ മരിയ ഷറപ്പോവ ഉത്തേജക മരുന്നുപയോഗത്തിന് പിടിയിൽ. രാജ്യാന്തര ടെന്നിസ് ഫെഡറേഷൻ
ഏർപ്പെടുത്തിയ രണ്ടു വർഷത്തെ വിലക്ക് 15 മാസമാക്കി പിന്നീട് ആർബിട്രേഷൻ കോടതി കുറച്ചു. നിരോധിത ഉത്തേജക മരുന്നായ മെലഡോണിയം ഉപയോഗിച്ചതായി താരം ലോകത്തിനു മുന്നിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. രോഗത്തിന്റെ പേരിൽ 10 വർഷത്തിലധികമായി മരുന്ന് ഉപയോഗിച്ചെന്നായിരുന്നു വെളിപ്പെടുത്തൽ.