ഒളിംപിക്സിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് പി.വി. സിന്ധു എന്ന ബാഡ്മിന്റൻ താരം. 2016 ലെ റിയോ ഒളിംപിക്സിലെ മെഡൽ നേട്ടത്തിലൊതുങ്ങുന്നതല്ല പുല്ലേല ഗോപിചന്ദിന്റെ ശിഷ്യയായ ഈ ഹൈദരാബാദ് സ്വദേശിനിയുടെ നേട്ടങ്ങൾ. ലോകത്തെ എണ്ണം പറഞ്ഞ ടൂർണമെന്റുകളിൽ പലതിലും സിന്ധുവിന്റെ പേര് മുഴങ്ങിയിട്ടുണ്ട്. ബാഡ്മിന്റന്‍ സിംഗിൾസിൽ ലോകചാംപ്യൻഷിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതാതാരം, പദ്മശ്രീ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ എന്നിങ്ങനെ വിശേഷണങ്ങൾ ഒരുപാടുണ്ട് സിന്ധുവിന്. അർജുന അവാർഡും രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരവും നേടിയിട്ടുള്ള സിന്ധു ഭാരത് പെട്രോളിയത്തിൽ ഡപ്യൂട്ടി സ്പോർട്സ് മാനേജരാണ്.