കബഡി ലോകകപ്പിൽ ഇന്ത്യയ്ക്കു തുടർച്ചയായ മൂന്നാം കിരീടം. ഫൈനലിൽ ഇറാനെ തോൽപിച്ചു. 29 നെതിരെ 38 പോയിന്റുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഒരു മല്‍സരം പോലും തോല്‍ക്കാതെയായിരുന്നു ഇറാന്‍ ഫൈനലില്‍ എത്തിയത്. കബഡി ഇന്ത്യന്‍ കുത്തകയാണെന്ന് ഒരിക്കല്‍ കൂടെ തെളിയിക്കുന്നതായിരുന്നു അനൂപ് കുമാറിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ പടയുടെ പ്രകടനം.