2016 ലെ റിയോ ഒളിംപിക്സിലെ ഫ്രീ സ്റ്റൈൽ ഗുസ്തി വെങ്കലമെഡൽ ജേതാവാണ് സാക്ഷി മാലിക്. ഗുസ്തിയിൽ ഒളിംപിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് സാക്ഷി. ജെഎസ്‌യു സ്പോർട്സ് എക്സലൻസ് പ്രോഗ്രാമിന്റെ ഭാഗമാണ് ഹരിയാനയിലെ റോത്തക്കിൽ ജനിച്ച സാക്ഷി. ഗുസ്തിക്കാരനായ മുത്തച്ഛൻ ബദ്‌ലു റാമായിരുന്നു സാക്ഷിയുടെ പ്രചോദനം. 2014 ഗ്ലാസ്ഗോ കോമൺവെൽത് ഗെയിംസിലെ വെള്ളി, 2015 ദോഹ ഏഷ്യൻഗെയിംസിലെ വെങ്കലം ഉൾപ്പെടെ മെഡലുകൾ നിരവധി നേടിയിട്ടുണ്ട്.