എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായിരുന്ന മഹാശ്വേതാദേവി വിട വാങ്ങിയ വർഷം. മലയാളചലച്ചിത്ര സംവിധായകൻ കെ.എസ്. സേതുമാധവൻ, സംഗീത പ്രതിഭ ഡോ. എം. ബാലമുരളീ കൃഷ്ണ, തിരക്കഥാകൃത്ത് ടി.എ റസാഖ് എന്നീ പ്രമുഖരും വിടവാങ്ങിയത് ഈ വർഷമായിരുന്നു. ട്രാഫിക് എന്ന ചിത്രത്തിലൂടെ തന്നിലെ പ്രതിഭയെ വെളിപ്പെടുത്തിയ സംവിധായകൻ രാജേഷ് പിള്ള വേട്ട എന്ന സ്വന്തം ചിത്രം റിലീസായി അടുത്ത ദിവസം തന്നെ ലോകത്തോട് വിട പറഞ്ഞു. ഏറെനാൾ അസുഖ ബാധിതനായിരുന്ന ജിഷ്ണുവിന്റെയും വേർപാട് സിനിമ ലോകത്ത് നൊമ്പരമായി....