സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം അമേരിക്കൻ സംഗീതജ്ഞനായ ബോബ് ഡിലന്. പതിനൊന്ന് ഗ്രാമി അവാർഡുകളും ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരവും നേടിയിട്ടുള്ള ബോബ് ഡിലന് 2001ൽ ഓസ്കർ ലഭിച്ചു. നൊബേല്‍ ചരിത്രത്തില്‍ ഇത് ആദ്യമായാണ് സാഹിത്യത്തിനുള്ള പുരസ്‌കാരം ഒരു ഗാന രചയിതാവിന് ലഭിക്കുന്നത്. നോവല്‍, കവിത, ചെറുകഥ തുടങ്ങിയ സാഹിത്യ മേഖലയില്‍ മാത്രം ഇതുവരെ നല്‍കപ്പെട്ടിട്ടുള്ള പുരസ്‌കാരത്തിന് ഡിലന്‍ അര്‍ഹനായത് ഏറെ കൗതുകത്തോടെയാണ് ലോകം കേട്ടത്.