യൂറോപ്യൻ യൂണിയനിൽ തുടരേണ്ടതില്ലെന്ന് ബ്രിട്ടിഷ് ജനതയുടെ വിധിയെഴുത്ത്. ജനഹിത പരിശോധന എതിരായതിനെ തുടർന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൺ രാജിവച്ചു. 1993ൽ നിലവിൽവന്ന 28 അംഗ യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോകുന്ന ആദ്യ രാജ്യമാണ് യുകെ. 52 ശതമാനം പേർ ബ്രിട്ടന്റെ വിടുതലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 48 ശതമാനം പേർ എതിർത്തു.