ഫ്രാൻസിലെ കടൽത്തീര നഗരമായ നീസിൽ ജനക്കൂട്ടത്തിലേക്കു കൂറ്റൻ ട്രക്ക് ഓടിച്ചുകയറ്റിയുള്ള ആക്രമണത്തിൽ 10 കുട്ടികളടക്കം 84 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. ആക്രമണം നടത്തിയ മുഹമ്മദ് ലഹൂജ് ബലെല്‍ എന്നയാളെ പോലീസ് സംഭവസ്ഥലത്തു വച്ചുതന്നെ വെടിവച്ചു കൊന്നു.