യുഎസിന്റെ 45–ാമത് പ്രസിഡന്റായി ശതകോടീശ്വരനായ ഡോണൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലറി ക്ലിന്റനെയാണ് പരാജയപ്പെടുത്തിയത്. 306 ഇലക്ടറൽ വോട്ടുകൾ നേടിയാണ് ട്രംപ് ജയിച്ചത്. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റായിട്ടാണ് ട്രംപിന്റെ ജയം. തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഡോണള്‍ഡ് ട്രംപ് ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ബഹുമതിക്കും അർഹനായി.