ക്യൂബൻ വിപ്ലവ നേതാവ് ഫിഡൽ കാസ്ട്രോ (90) അന്തരിച്ചു. കമ്യൂണിസ്റ്റ് വിപ്ലവകാരിയും പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനുമായിരുന്നു. ആറുവട്ടം ക്യൂബയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഫിഡൽ കാസ്ട്രോ. 1959 മുതൽ 2008 വരെയാണ് കാസ്ട്രോ ക്യൂബയുടെ ഭരണത്തലവനായിരുന്നത്. യുഎസിന്റെ കൺമുന്നിൽ വിപ്ലവം നടത്തിയ കാസ്ട്രോയെ ലോകം കണ്ട ഏറ്റവും വലിയ വിപ്ലവ പോരാളിയെന്നാണ് വിശേഷിപ്പിക്കുന്നത്.