ഹരിതകേരളം മിഷൻ
- 2017 ലേതുപോലൊരു വരൾച്ച കേരളത്തിൽ ഉണ്ടാവരുത്.
- വയലേലകളിൽ 10 ശതമാനം വർദ്ധന, പച്ചക്കറിയിൽ സ്വയംപര്യാപ്തി, 10 കോടി മരങ്ങൾ.
- ശുചിത്വമിഷന് 127 കോടി രൂപ.
- ഒാരോ വീട്ടിലും കമ്പോസ്റ്റ് പിറ്റ് അല്ലെങ്കിൽ വളക്കുഴി.
- വെള്ളക്കെട്ട് പ്രദേശങ്ങളിൽ മിനി തുമ്പൂർമുഴി കമ്പോസ്റ്റിംഗ്
- നിർവ്വഹണത്തിന് തൊഴിലുറപ്പുപദ്ധതി ഉപയോഗപ്പെടുത്തും
- കുളങ്ങൾ, നീർച്ചാലുകൾ, അരുവികൾ, തോടുകൾ, തടാകങ്ങൾ പുനരുദ്ധരിക്കും.
- മണ്ണ് - ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് 102 കോടി രൂപ
- ചെറുകിട ജലസേചനത്തിന് 208 കോടി രൂപ
- മണ്ണ് സംരക്ഷണത്തിന് കയർഭൂവസ്ത്രം
- മണ്ണ് - ജലസംരക്ഷണ പ്രവർത്തനങ്ങളും കമ്പോസ്റ്റ് വളവുമായി ‘സുജലം, സുഫലം’ കാർഷികവ്യാപനപദ്ധതി
- പച്ചക്കറിയിൽ സ്വയംപര്യാപ്തി, തരിശുരഹിത വയലുകൾ, സമഗ്ര നാളികേര പുരയിടക്കൃഷി, കാർഷിക മൂല്യവർദ്ധിത
- ഉൽപ്പന്നങ്ങൾമുനിസിപ്പാലിറ്റികളിൽ ആധുനിക അറവുശാലകൾ സ്ഥാപിക്കാൻ പാക്കേജ്. കിഫ്ബിയിൽനിന്ന് 100 കോടി രൂപ
- തദ്ദേശഭരണസ്ഥാപനങ്ങൾക്ക് ആധുനിക വൈദ്യുതിശ്മശാനങ്ങൾക്ക് 100 കോടി രൂപ.
- നാല് ശാസ്ത്രീയ ലാൻഡ് ഫില്ലുകൾക്ക് 50 കോടി രൂപ (കിഫ്ബി)
പൊതുവിദ്യാഭ്യാസം
- പൊതുവിദ്യാലയങ്ങളിലെ കുട്ടികളിൽ 10 ശതമാനം വർധന ലക്ഷ്യം.
- പൊതുവിദ്യാലയങ്ങളിൽ 45,000 ഹൈടെക് ക്ലാസ് മുറികൾ. ചെലവ്
500 കോടി രൂപ.
- വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താനും പദ്ധതി.
- അടുത്തഘട്ടം സ്കൂൾ ലബോറട്ടറി നവീകരണം.
- ഇതിനുപുറമേ 1000 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന എല്ലാ സർക്കാർ സ്കൂളുകളിലെയും ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ
കിഫ്ബിയിൽനിന്ന് 500 കോടി രൂപ.
- പദ്ധതിയടങ്കലിൽ 216 കോടി രൂപ പശ്ചാത്തല സൗകര്യവികസനത്തിന്.
- എയ്ഡഡ് സ്കൂളുകൾക്കടക്കം പങ്കെടുക്കാവുന്ന ചലഞ്ച് ഫണ്ട്. ഒരു കോടി രൂപ വരെ സർക്കാർ നൽകും. വിഹിതം 50 കോടി രൂപ.
- ഹയർ സെക്കൻഡറി മേഖലയിൽ 2500 ലേറെ അധ്യാപകതസ്തികൾ.
ആർദ്രം മിഷൻ
- ജീവിതശൈലീ മാറാരോഗങ്ങൾക്കടക്കം സമ്പൂർണ്ണപ്രതിരോധവും സൗജന്യചികിത്സയും.
- ആശുപത്രികളിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ.
- മെഡിക്കൽ കോളേജുകളും മുൻനിര ആശുപത്രികളും സൂപ്പർ സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക്.
- മുഴുവൻ പൗരരുടെയും ആരോഗ്യനിലയെക്കുറിച്ച് വിവരസഞ്ചയം.
- ബ്ലഡ് സ്ട്രിപ്പുകൾ, ബ്ലഡ് പ്രഷർ ഉപകരണങ്ങൾ, വെയിംഗ് മെഷീനുകൾ എല്ലാ പഞ്ചായത്തിലും.
- ഏറ്റവും നല്ല പാലിയേറ്റീവ് നൂതന ഇടപെടലിന് മുഹമ്മ പഞ്ചായത്ത് മുൻപ്രസിഡന്റ് സി.കെ. ഭാസ്ക്കരന്റെ നാമധേയത്തിൽ അവാർഡ്.
- തിരുവനന്തപുരം മെഡിക്കൽ കോളെജ് മാസ്റ്റർപ്ലാൻ നടപ്പാക്കാൻ ആദ്യഘട്ടത്തിന് കിഫ്ബി വഴി 400 കോടി രൂപ. മറ്റു മെഡിക്കൽ
കോളേജുകൾക്ക് പ്രോജക്ട് റിപ്പോർട്ട് തയ്യാറാകുന്നു.
- കിഫ്ബിയിൽ നിന്ന് ജില്ലാ, താലൂക്ക്, ജനറൽ ആശുപത്രികൾക്ക് 2,000 കോടി രൂപ. 12 താലൂക്ക് ആശുപത്രികൾളുടെ ഭൗതികസൗകര്യം മെച്ച
പ്പെടുത്തൽ.
- രോഗികൾക്ക് ആരോഗ്യസഹായമായി ആയിരത്തോളം കോടി രൂപ. ഇതിൽ കാരുണ്യയുടെ വിഹിതം 350 കോടി രൂപ.
- ഡയബറ്റിസ്, പ്രഷർ, കൊളസ്ട്രോൾ രോഗികൾക്ക് പി.എച്ച്.സി സബ്സെന്ററുകൾ വഴി സൗജന്യ ഗുളികവിതരണം.
- അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷം വേണ്ട മരുന്നുകൾ 10 ശതമാനം വിലയ്ക്ക്. കെ.എസ്.ഡി.പി.ക്ക് 10 കോടി രൂപ.
- കുഷ്ഠം, മന്ത് സമ്പൂർണ്ണനിവാരണ പദ്ധതി. അവശരായ മന്തുരോഗികൾക്ക് പ്രത്യേക സഹായപദ്ധതി.
- 170 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ ആദ്യഘട്ടത്തിൽ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കും. ഇവിടെ 170 ഡോക്ടർമാർ, 340 സ്റ്റാഫ്
നഴ്സുമാർ എന്നിവരുടെ 510 തസ്തികകൾ സൃഷ്ടിക്കും.
- ഒാരോ താലൂക്കിലും മാനദണ്ഡപ്രകാരമുള്ള ഒാരോ ആശുപത്രി. ജില്ലയിൽ ഒരു ജില്ലാ ആശുപത്രി. ഡോക്ടർമാരുടെ 1,309 ഉം സ്റ്റാഫ്
നഴ്സുമാരുടെ 1,610 ഉം അടക്കം 5,257 തസ്തിക. മെഡിക്കൽ കോളജുകളിൽ 45 അധ്യാപകർ, 2,874 സ്റ്റാഫ് നേഴ്സുമാർ, 1,260 പാരാമെഡി
ക്കൽ സ്റ്റാഫ്.
![](images/classifi-big-text-01.png)
വീണ്ടും ജനകീയാസൂത്രണം
- 2017-18 ൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് 9,748 കോടി രൂപ.
- തദ്ദേശസ്വയംഭരണ വകുപ്പിലെ എൻജിനീയറിംഗ് വിഭാഗത്തെ പ്രാദേശിക സർക്കാരുകളുമായി പൂർണ്ണമായി സംയോജിപ്പിക്കും.
- എല്ലാ മുനിസിപ്പൽ കോർപ്പറേഷനിലും ഒാരോ ഫിനാൻസ് ഒാഫീസർ, മുനിസിപ്പാലിറ്റികളിൽ ഒാരോ അക്കൗണ്ട്സ് ഒാഫീസർ.
- ഒാഡിറ്റ് കമ്മിഷന് രൂപം നൽകും. സോഷ്യൽ ഒാഡിറ്റ് നിർബന്ധമാക്കും.
- സമ്പൂർണ സാമൂഹിക സുരക്ഷാപദ്ധതി. 60 വയസ്സു കഴിഞ്ഞ യോഗ്യരായ എല്ലാവർക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ.
- എല്ലാ സാമൂഹിക ക്ഷേമപെൻഷനുകളും 1,100 രൂപയായി ഉയർത്തി.
- കേരളം സമ്പൂർണ്ണ പാർപ്പിട സംസ്ഥാനമാകും.
- ഭൂമിയുള്ള ഭവനരഹിതർക്ക് നിലവിലെ സ്കീം. ഭൂമിയില്ലാത്ത ഭവനരഹിതർക്ക് പാർപ്പിട സമുച്ചയങ്ങൾ.
- ജനറൽ വിഭാഗത്തിന് 3 ലക്ഷം രൂപയും എസ്.സി, മത്സ്യത്തൊഴിലാളികൾ എന്നിവർക്ക് 3.5 ലക്ഷം രൂപയും ധനസഹായം.
- അഞ്ച് വർഷത്തെ മൊത്തം ചെലവ് 16,000 കോടി രൂപ.
കൈത്താങ്ങായി ആശ്രയ
- കുടുംബശ്രീയിൽനിന്ന് ആശ്രയ പദ്ധതിക്കുള്ള വിഹിതം 40 ലക്ഷം രൂപയായി ഉയർത്തി. പട്ടികവർഗ ആശ്രയയിൽ 50 ലക്ഷം രൂപ.
- നിരാലംബരായ സർക്കസ് കലാകാരർക്ക് ആശ്രയ മാതൃകയിൽ സംരക്ഷണം നൽകാൻ 1 കോടി രൂപ.
- ഭിന്നശേഷിക്കാർക്ക് ഉന്നതവിദ്യാഭ്യാസത്തിൽ 5 ശതമാനം സംവരണം;ജോലിക്ക് 4 ശതമാനം സംവരണം.
- ഭിന്നശേഷിയുള്ളവർക്ക് സൗകര്യമൊരുക്കാനുള്ള ബാരിയർ ഫ്രീ പദ്ധതിക്ക് 15 കോടി രൂപ.
- അന്ധത, കാഴ്ച്ചക്കുറവ്, ബുദ്ധിവൈകല്യം എന്നിവ ഉള്ളവർ, ചലനശേഷി ഇല്ലാത്തവർ, കുഷ്ഠരോഗവിമുക്തർ എന്നിവർക്കുള്ള 2 ലക്ഷം
- രൂപയ്ക്കുള്ള സ്വാവലംബം ആരോഗ്യ ഇൻഷുറൻസ്. 65 വയസ്സു വരെയുള്ളവർക്കാണ് ഇൗ പദ്ധതി. 3,100 രൂപ പ്രീമിയം. ഇതിൽ 357 രൂപ
ഗുണഭോക്തൃവിഹിതം. ബി.പി.എൽ വിഭാഗക്കാരുടെ വിഹിതം സർക്കാർ വഹിക്കും. ഇതിനായി നാല് കോടി രൂപ വകയിരുത്തൽ.
- ഒാട്ടിസമുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും പിന്തുണ നൽകാൻ ജില്ലയിൽ ഒന്നു വീതം ‘ഒാട്ടിസം പാർക്കുകൾ’. 7 കോടി രൂപ വകയിരു
ത്തൽ.
- 2017-18 ൽ 200 തദ്ദേശ സ്ഥാപനങ്ങളിൽക്കൂടി ബഡ്സ് സ്കൂളുകൾ. പദ്ധതിക്ക് 40 കോടി രൂപയ്ക്കു പുറമേ 25 കോടി രൂപകൂടി. മാനദണ്ഡ
പ്രകാരമുള്ള സ്പെഷ്യൽ/ബഡ്സ് സ്കൂളുകൾക്ക് എയ്ഡഡ് പദവി.
- എൻഡോസൾഫാൻ ദുരിതബാധിതർക്ക് കോടതിവിധി പ്രകാരമുള്ള നഷ്ടപരിഹാരം നൽകാൻ 10 കോടി രൂപ.
- സംസ്ഥാന പദ്ധതിയിൽ ശിശുക്ഷേമത്തിന് പ്രത്യേക പ്രാധാന്യം. ആകെ 1,621 കോടി രൂപ. പദ്ധതിയുടെ 8 ശതമാനം.
ഭക്ഷ്യസുരക്ഷ
- റേഷൻ സബ്സിഡിക്ക് 900 കോടി രൂപ.
- ചോർച്ച ഒഴിവാക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾക്ക് 117 കോടി രൂപ.
- റേഷൻവ്യാപാരികളുടെ കമ്മിഷനും ഹാൻഡ്ലിംഗ് ചാർജ്ജുകളും വർദ്ധിപ്പിക്കും. ഇതിലേക്കായി 100 കോടി രൂപ.
- നെല്ലുസംഭരണത്തിന് 700 കോടി രൂപ. സിവിൽ സപ്ലൈയ്സ് കോർപ്പറേഷന് 200 കോടി രൂപ
- കൺസ്യൂമർഫെഡിന് 150 കോടി രൂപ, ഹോർട്ടികോർപ്പിന് 100 കോടി രൂപ
- ആശാ പ്രവർത്തകരുടെയും പാചകത്തൊഴിലാളികളുടെയും പ്രീ-പ്രൈമറി അധ്യാപകരുടെയും ഹോണറേറിയം 500 രൂപ വീതം
വർധിപ്പിക്കുന്നു.
![](images/classifi-big-text-02.png)
കൃഷി-മൃഗസംരക്ഷണം
- എസ്.സി.പി.ക്ക് 2,600 കോടി രൂപ, റ്റി.എസ്.പി.ക്ക് 751 കോടി രൂപ.
- കേന്ദ്രത്തെയും മറ്റു സംസ്ഥാനങ്ങളെയുംക്കാൾ ഉയർന്നവിഹിതം.
- സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷുറൻസ് 2017-18 മുതൽ.
- കാർഷികമേഖലയുടെ അടങ്കൽ 2106 കോടി രൂപയായി ഉയർത്തി.
- ചെറുകിട കൃഷിക്കാർക്ക് റബറിന് 150 രൂപ ഉറപ്പുവരുത്തുന്നതിനുള്ള വിലസ്ഥിരതാ പദ്ധതി തുടരും. ഇതിന് 500 കോടി രൂപ.
- കുരുമുളക്, വയനാടിന്റെ തനത് നെല്ലിനങ്ങൾ, മണ്ണ്-ജല സംരക്ഷണ പ്രവർത്തനം എന്നിവയ്ക്കായി വയനാട് പാക്കേജിന് 19 കോടി രൂപ.
- കാസർകോട് പാക്കേജിനായി 90 കോടി രൂപ.
- നെല്ല്, പച്ചക്കറി, വാഴ, പൂക്കൾ, നാളികേരം എന്നീ അഞ്ച് വിളകൾക്ക് 15 സ്പെഷ്യൽ ഇക്കണോമിക് സോണുകൾ. തുടക്കം കുറിക്കാൻ 10
കോടി രൂപ.
- മൃഗസംരക്ഷണ മേഖലയ്ക്ക് 308 കോടി രൂപയും ഡയറി വികസനത്തിന് 97 കോടി രൂപയും വകയിരുത്തൽ. ക്ഷീര കർഷകർക്ക് 1,100
രൂപ പെൻഷൻ.
മത്സ്യമേഖല
- ഉൾനാടൻ മത്സ്യമേഖലയ്ക്ക് 49 കോടി രൂപ.
- പഞ്ഞമാസ സമാശ്വസപദ്ധതി 3,600 രൂപ വീതം.
- മത്സ്യത്തൊഴിലാളികളുടെ ഇൻഷുറൻസ് നഷ്ടപരിഹാരം: മരിക്കുന്നവർക്കും കാണാതാകുന്നവർക്കും 10 ലക്ഷം രൂപ; തൊഴിൽശേഷി
നഷ്ടപ്പെടുന്നവർക്ക് 5 ലക്ഷം രൂപ.
- അനുബന്ധത്തൊഴിലാളികൾക്കും മത്സ്യബന്ധനോപകരണങ്ങൾക്കും ഇൻഷുറൻസ്.
- അർത്തുങ്കൽ, വെള്ളയിൽ, താനൂർ, പരപ്പനങ്ങാടി, മഞ്ചേശ്വരം, കൊയിലാണ്ടി, മുനക്കക്കടവ്, ചേറ്റുവ, ചെറുവത്തൂർ, തലായി, ചെത്തി
ഹാർബറുകളുടെ നിർമ്മാണത്തിന് 39 കോടി രൂപ.
- തീരപ്രദേശവികസനത്തിന് 216 കോടി രൂപ.
- കടൽത്തീരത്തുനിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന 24,851 മത്സ്യെത്താഴിലാളി കുടുംബങ്ങളെ പുനഃരധിവസിപ്പിക്കാൻ 150 കോടി രൂപ.
- തീരദേശ ചെറുറോഡുകൾക്കുവേണ്ടി ഹാർബർ എൻജിനീയറിംഗ് വകുപ്പിന് 100 കോടി രൂപ.
- മത്സ്യം, കയർ, കർഷകത്തൊഴിലാളി ക്ഷേമനിധി റിട്ടയർമെന്റ് ആനുകൂല്യത്തിന് 50 കോടി രൂപ.
കയർ മേഖല
- സഹകരണ സംഘങ്ങൾക്ക് 90%, സ്വയംസഹായ സംഘങ്ങൾക്കും മറ്റും 75%, വ്യക്തികൾക്ക് 50% സബ്സിഡിയിൽ ഡീഫൈ റിംഗ് യന്ത്രങ്ങൾ.
- 2017-18 ൽ ദിവസം 60,000 തൊണ്ട് ചകിരിയാക്കാൻ ശേഷിയുള്ള 100 ചകിരിമില്ലുകൾ. ആദ്യത്തേത് നെന്മാറ മണ്ഡലത്തിലെ വടവന്നൂരിൽ
മെയ് മാസത്തിൽ.
- ഫോംമാറ്റിംഗ്സിന്റെ പുതിയ കയർ കോമ്പോസിറ്റ് ഫാക്ടറി. പുതിയ കയർ മാട്രസ് ഡിവിഷൻ. കയർ മെഷീൻ ഫാക്ടറി ആദ്യമായി
പൂർണ്ണശേഷിയിൽ പ്രവർത്തിക്കും.
- രണ്ടു ലക്ഷം ക്വിന്റൽ കയർ സംഭരിക്കും. കയർ കോർപ്പറേഷൻ 200 കോടി രൂപയുടെ ഉൽപ്പന്നങ്ങൾ വാങ്ങും. ഇവ വിറ്റഴിക്കാൻ
സബ്സിഡിക്ക് 48 കോടി രൂപ.
- ഹരിതകേരളം പദ്ധതിയിലെ മണ്ണ്-ജല സംരക്ഷണത്തിനും റോഡ് നിർമ്മാണത്തിനും കയർ ഭൂവസ്ത്രങ്ങൾ. ലക്ഷ്യം കയർത്തൊഴിലാളി
കൾക്ക് 200 ദിവസത്തെ തൊഴിൽ.
- കയർ സഹകരണ സംഘങ്ങൾക്ക് പ്രവർത്തനമൂലധനം നൽകുന്നതിന്12 കോടി രൂപയും മാനേജീരിയൽ സബ്സിഡിക്ക് 3 കോടി രൂപയും
അധികം വകയിരുത്തൽ.
- കയർ മേഖലയ്ക്കുള്ള ആകെ വകയിരുത്തൽ 128 കോടി രൂപ. കയറുൽപ്പാദകസംഘങ്ങളുടെ പുന:സംഘാടനത്തിനായി എൻ.സി.ഡി.സി
മുഖാന്തരം 100 കോടി രൂപ.
![](images/classifi-big-text-03.png)
കൈത്തറി
- കൈത്തറി, യന്ത്രത്തറി മേഖലയ്ക്ക് 72 കോടി രൂപ.
- കൈത്തറി സഹകരണ സംഘങ്ങളുടെയും ഹാന്റെക്സിന്റെയും ഹാൻവീവിന്റെയും ഒാഹരിപങ്കാളിത്തത്തിനു ഒൻപതു കോടി രൂപ. അസംസ്കൃത സാമ്രഗികൾ വാങ്ങാൻ 11 കോടി രൂപ.
- കൈത്തറിനവീകരണം, ഉൽപ്പന്ന വൈവിധ്യവൽക്കരണം, ഇൻക്യുബേഷൻ സെന്റർ എന്നിവയ്ക്ക് 12 കോടി രൂപ
- കൈത്തറി നെയ്ത്തുകാർക്കുള്ള ഇൻസെന്റീവുകളും ക്ഷേമപദ്ധതികളും വരുമാന ഉറപ്പു പദ്ധതിയും തുടരും.
- സ്കൂൾ യൂണിഫോമിനു കൈത്തറിസംഘങ്ങളിൽനിന്നു തുണി വാങ്ങാനുള്ള സ്കീം വിപുലപ്പെടുത്തും.
- പുതിയ സംരംഭകർക്കു തറികൾ ഇട്ടുകൊടുക്കുന്നു.
- റിബേറ്റ് കുടിശിക കൊടുത്തുതീർക്കും.
- ഖാദി ഗ്രാമീണവ്യവസായങ്ങളുടെ അടങ്കൽ 17 കോടി രൂപ.
കശുവണ്ടി
- തോട്ടണ്ടി സംഭരണത്തിന് 30 കോടി രൂപ.
- കശുവണ്ടി ഫാക്ടറികളുടെ നവീകരണത്തിനും ഭാഗികയന്ത്രവൽക്കരണത്തിനും 42 കോടി രൂപ
- കശുമാവ് കൃഷി പ്രോത്സാഹനത്തിന് 6.5 കോടി രൂപ.
- കേരളത്തിനു പുറത്തുനിന്നുള്ള മത്സരഭീഷണി തരണം ചെയ്യാനും
- കേരളത്തിലെ വ്യവസായം അഭിവൃദ്ധിപ്പെടുത്താനുമുള്ള പദ്ധതിക്ക് 20 കോടി രൂപ
- മുളവ്യവസായവികസനത്തിന് 5 കോടി രൂപ
ഐടി
- ഐടി മേഖലയുടെ അടങ്കൽ 549 കോടി രൂപ
- ടെക്നോളജി ഇന്നവേഷൻ സെന്ററിന് 10 കോടി രൂപ.
- യുവജന സംരംഭകത്വവികസനപരിപാടിക്ക് 70 കോടി രൂപ
- കേരള സ്റ്റേറ്റ് ഐടി മിഷന് 100 കോടി രൂപ
- ഐടി ഹാർഡ്‌വെയർ നിർമാണഹബ്ബായി കേരളത്തെ ഉയർത്താൻ 12 പാർക്കുകൾ
- പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്കു സൗജന്യ ഇന്റർനെറ്റ് കണക്ഷൻ. മറ്റുള്ളവർക്ക് ഇന്റർനെറ്റ് സേവനം വളരെ കുറഞ്ഞ ചെലവിൽ.
- ഇന്റർനെറ്റ് സൗകര്യം പൗരാവകാശമായിട്ടുള്ള സംസ്ഥാനമായി കേരളം മാറുന്നു.
- കെ-ഫോൺ എന്ന പേരിൽ കെഎസ്ഇബി വൈദ്യുതിശൃംഖലയ്ക്കു സമാന്തരമായി സൃഷ്ടിക്കുന്ന പുതിയൊരു ഒാപ്റ്റിക് ഫൈബർ പാത വഴി എല്ലാവർക്കും
- ഇന്റർനെറ്റ്. ശൃംഖല 18 മാസത്തിനുള്ളിൽ. 1000 കോടി രൂപ മൂലധനം കിഫ്ബി വഴി.
![](images/classifi-big-text-04.png)
ടൂറിസം
- ടൂറിസം മാർക്കറ്റിങ്ങിന് 75 കോടി രൂപ.
- സാംസ്കാരികോത്സവങ്ങൾക്ക് 15 കോടി രൂപ.
- വള്ളംകളി പ്രോത്സാഹത്തിന് 5 കോടി രൂപ.
- ടൂറിസം സ്ഥാപനങ്ങൾക്ക് 22 കോടി രൂപ.
- ടൂറിസം ഗസ്റ്റ്ഹൗസുകളുടെ അപ്ഗ്രഡേഷനും ഗുരുവായൂർ, തിരുവനന്തപുരം, സുൽത്താൻബത്തേരി, പീരുമേട്, കോഴിക്കോട്, പൊൻമുടി, മൂന്നാർ എന്നിവിടങ്ങളിൽ പുതിയ ബ്ലോക്കുകൾക്കും 31 കോടി രൂപ
- മുസിരിസ് ഹെറിറ്റേജ് പ്രോജക്ടിനും തലശ്ശേരി, ആലപ്പുഴ സ്പൈസ് റൂട്ട് പ്രോജക്ടുകൾക്കുമായി 40 കോടി രൂപ.
- ആലപ്പുഴയിലെ തോമസ് നോർട്ടൺ സ്മാരകവും കയർ മ്യൂസിയവും 10 കോടി രൂപ ചെലവിൽ വരും വർഷം പൂർത്തിയാക്കും.
- കോവളം, കുമരകം, തേക്കടി, മൂന്നാർ, ഫോർട്ട് കൊച്ചി, അതിരപ്പിള്ളി, വയനാട്, വർക്കല, നെയ്യാർ, അഷ്ടമുടി, തെന്മല, ശബരിമല, വേമ്പനാട്, വാഗമൺ, ചെറായി, പീച്ചി, ഗുരുവായൂർ, മലമ്പുഴ, നെല്ലിയാമ്പതി, നിള, നിലമ്പൂർ, കാപ്പാട്, ഇരിങ്ങൽ, തുഷാരഗിരി, മറ്റു ചെറുകിട ഡെസ്റ്റിനേഷനുകൾ എന്നിവയ്ക്കു പശ്ചാത്തല സൗകര്യ വികസനത്തിനു 120 കോടി രൂപ.
വ്യവസായം
- 2016-17ൽ വൻകിട - ഇടത്തരം വ്യവസായങ്ങൾക്കുള്ള അടങ്കൽ 482 കോടി രൂപയായും പൊതുമേഖലയുടെ വിഹിതം 270 കോടി രൂപയായും ഉയർത്തി.
- ഇൗയൊരു കർമപദ്ധതിയുടെ അടിസ്ഥാനത്തിൽ കെഎസ്ഡിപിക്കു 18 കോടി രൂപ അനുവദിക്കുന്നു. 10 കോടി രൂപ അധികമായി വകയിരുത്തുകയും ചെയ്തിട്ടുണ്ട്.
- കിൻഫ്രയ്ക്ക് 111 കോടി രൂപ
- ആധുനിക ചെറുകിട വ്യവസായങ്ങൾക്ക് 128 കോടി രൂപ
- തിരഞ്ഞെടുക്കപ്പെട്ട കമ്പോളങ്ങൾ ആധുനികീകരിക്കുന്നതിനു കിഫ്ബി വഴി 100 കോടി രൂപ.
പശ്ചാത്തല സൗകര്യങ്ങൾ
- അഞ്ചുവർഷംകൊണ്ട് 50,000 കോടി രൂപയുടെ റോഡുനവീകരണ പദ്ധതികൾ
- റോഡുകൾക്കും പാലങ്ങൾക്കുമായി 1,351 കോടി രൂപ
- 1267 കിലോമീറ്റർ സമ്പൂർണ്ണ മലയോര ഹൈവേ. വിവിധ റീച്ചുകളായി സമാന്തര നിർമ്മാണം. 3,500 കോടി രൂപ കിഫ്ബി നിക്ഷേപം.
- നിലവിലുള്ള തീരദേശ റോഡ് ശൃംഖലയെ സംയോജിപ്പിച്ച് 630 കിലോമീറ്റർ തീരദേശഹൈവേ. 6,500 കോടി രൂപ കിഫ്ബി നിക്ഷേപം.
- തീരദേശ, മലയോര ഹൈവേകൾക്കുള്ള 10,000 കോടി രൂപയുടെ കിഫ്ബി ഫണ്ട് കെഎസ്എഫ്ഇ ആരംഭിക്കുന്ന പ്രവാസി ചിട്ടി ബോണ്ട് വഴി.
- മറ്റു 182 റോഡുകൾക്ക് 5,628 കോടി രൂപ കിഫ്ബി വഴി.
- 69 പാലങ്ങൾക്കും മേൽപ്പാലങ്ങൾക്കും 2,557 കോടി രൂപ കിഫ്ബി വഴി.
- നടപ്പുവർഷം മൊത്തം 1300 കോടി രൂപയുടെ പ്രവൃത്തികൾക്ക് അനുമതി. മെയിന്റനൻസിനായി 612 കോടി രൂപ.
![](images/classifi-big-text-05.png)
വൈദ്യുതി
- ജലവൈദ്യുതി ഉൽപ്പാദനത്തിന് 268 കോടി രൂപ
- മാങ്കുളം, അച്ചൻകോവിൽ, അപ്പർ ചെങ്കുളം, പാമ്പാർ എന്നീ ഇടത്തരം ജലവൈദ്യുതി പ്രോജക്ടുകൾ ഏറ്റെടുക്കും. മൊത്തം പ്രതിഷ്ഠാപിതശേഷി 144 മെഗാവാട്ട്,
- ഉൽപ്പാദനശേഷി 265.82 ദശലക്ഷം യൂണിറ്റ്.
- 93 മെഗാവാട്ട് പ്രതിഷ്ഠാപിത ശേഷിയും 289.54 എം.യു. ഉൽപാദന ശേഷിയുമുള്ള പുതിയ 15 ചെറുകിട ജലവൈദ്യുതിപദ്ധതികൾക്ക്.
- പള്ളിവാസൽ എക്സ്റ്റൻഷൻ, തോട്ടിയാർ തുടങ്ങിയ പ്രോജക്ടുകൾപൂർത്തീകരിക്കും.
- 9,425 കോടി രൂപയുടെ ട്രാൻസ്ഗ്രിഡ് 2.0 ഏറ്റവും പ്രധാന പുതിയ പദ്ധതി.
- സൗരോർജ പ്രോജക്ടുകൾക്കായി 20 കോടി രൂപയും കാറ്റാടി പ്രോജക്ടുകൾക്ക് 20 കോടി രൂപയും.
- അനർട്ടിന് 48 കോടി രൂപയും എനർജി മാനേജ്മെന്റ് സെന്ററിന് 8 കോടി രൂപയും.
ജലഗതാഗതം, ജലസേചനം
- ഇന്റർനാഷണൽ പോർട്ടിന്റെ ഫീഡർ തുറമുഖമായി ഇന്നുള്ള കാർഗോ പോർട്ട് വികസിപ്പിക്കാൻ 22 കോടി രൂപ.
- ആലപ്പുഴ മരീന തുറമുഖത്തിന് 7.3 കോടി രൂപ.
- മുഹമ്മ, ആലപ്പുഴ, കുമരകം, എറണാകുളം റൂട്ടിൽ വാട്ടർ ടാക്സി സർവീസ്.
- സീ അഷ്ടമുടി പാസഞ്ചർ ടൂറിസ്റ്റ് സർവീസ്.
- വൻകിട, ഇടത്തരം ജലസേചനപദ്ധതികൾക്കു 413 കോടി രൂപ.
- മുപ്പതോളം റെഗുലേറ്ററുകൾക്ക് കിഫ്ബി വഴി 600 കോടി രൂപ.
- കുടിവെള്ളത്തിന് 1058 കോടി രൂപ പദ്ധതി തുക.
- ഇതിനുപുറമേ 1,696 കോടി രൂപ കിഫ്ബി നിക്ഷേപം.
കെഎസ്ആർടിസി
- 2017-18 കെഎസ്ആർടിസിയുടെ പുനരുദ്ധാരണവർഷം. ലക്ഷ്യംപ്രവർത്തനലാഭം
- മൂന്നു വർഷംകൊണ്ട് കെഎസ്ആർടിസി വരവ് - ചെലവ് സന്തുലനം ലക്ഷ്യം.
- കെഎസ്ആർടിസിയുടെ മാനേജ്മെന്റ് സമൂലമായി അഴിച്ചുപണിതു പ്രഫഷണൽ വിദഗ്ദ്ധരെ നിയമിക്കും.
- സമ്പൂർണ്ണ ഇ - ഗവേർണൻസിനും വർക്ക്ഷോപ്പുകളുടെ നവീകരണത്തിനും 21 കോടി രൂപ പദ്ധതിയിൽനിന്ന്.
- മൂന്നു വർഷം കൊണ്ട് പാക്കേജിന്റെ ഭാഗമായി 3,000 കോടി രൂപ.
- കെഎസ്ആർടിസിയുടെ പെൻഷന്റെ 50% സർക്കാർ ഗ്രാന്റ്.
![](images/classifi-big-text-06.png)
വിദ്യാഭ്യാസം
- കൊച്ചി സർവകലാശാലയ്ക്ക് 240 കോടി രൂപയുടെ കിഫ്ബി പ്രോജക്ട്.
- ഏറ്റവും നല്ല യൂണിവേഴ്സിറ്റിക്കും എമർജിംഗ് യങ് യൂണിവേഴ്സിറ്റിക്കും ഗവർണ്ണർ നൽകുന്ന വാർഷിക പുരസ്കാരത്തിന് 6 കോടിരൂപ.
- അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന് 430 കോടി രൂപ.
- വിദ്യാഭ്യാസ വായ്പ പ്രതിസന്ധി പരിഹരിക്കാൻ എഡ്യുക്കേഷൻ ലോൺ റീപേയ്മെന്റ് സപ്പോർട്ട് സ്കീം. വായ്പത്തുകയുടെ 60 ശതമാനം നൽകി
- വായ്പാതിരിച്ചടവ് പൂർത്തിയാക്കാൻ സർക്കാർ സഹായം.
- സ്കൂൾ വിദ്യാഭ്യാസത്തിന് പദ്ധതിയിൽ 863 കോടി രൂപ
- സ്കൂൾ ഉച്ചഭക്ഷണപദ്ധതിക്ക് 640 കോടി രൂപ
- ഡിപ്പാർട്ട്മെന്റ് ഒാഫ് ഇൻഡസ്ട്രിയൽ ട്രെയിനിംഗിന് 121 കോടി രൂപ
- മെഡിക്കൽ വിദ്യാഭ്യാസത്തിന് 470 കോടി രൂപ
കലാ-സാംസ്കാരികം
- 1000 യുവകലാകാരന്മാർക്ക് വജ്രജൂബിലി ഫെലോഷിപ്പ് പ്രതിമാസം 10,000 രൂപ വീതം.
- കൊച്ചി ബിനാലെയ്ക്ക് 2 കോടി രൂപ. അഞ്ച് ഏക്കർ സ്ഥലം ഏറ്റെടുത്ത് ബിനാലെയ്ക്ക് സ്ഥിരംവേദി.
- ആലപ്പുഴയിലെ ആസ്പിൻവാൾ ഫാക്ടറി ഏറ്റെടുത്ത് സാംസ്കാരികസമുച്ചയമാക്കും. കിഫ്ബി 100 കോടി രൂപ.
- അക്കാദമി ഒാഫ് മാജിക്കൽ സയൻസിന് 1 ഒരു കോടി രൂപ
- പ്രാദേശികമായി അമച്വർ നാടകസംഘങ്ങൾക്കു ധനസഹായം. സംസ്ഥാനത്ത് സ്ഥിരം നാടകവേദി. രണ്ടിനുംകൂടി 3 കോടി.
- മാനവീയം വീഥിയിലെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് 50 ലക്ഷം രൂപ
- പങ്കാളിത്ത പദ്ധതിയിൽ അംഗമായ പത്രപ്രവർത്തകർക്കുള്ള പെൻഷൻ 2,000 രൂപയും അല്ലാത്തവരുടേത് 1,000 രൂപയും വർദ്ധിപ്പിച്ചു
- തിരുവനന്തപുരത്ത് അത്യാധുനിക ബ്ലഡ് ബാങ്കിന് കേരള ബ്ലഡ്ബാങ്ക് സൊസൈറ്റിക്ക് 2 കോടി രൂപ.
- ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ശിവഗിരി കൺവെൻഷൻ സെന്റർ പൂർത്തിയാക്കാൻ അവസാനഗഡു 8 കോടി രൂപ.
- അച്യുതമേനോൻ പഠനഗവേഷണ കേന്ദ്രം, സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസ്, ഇ. ബാലാനന്ദൻ ഫൗണ്ടേഷൻ, കാഞ്ഞങ്ങാട് ഗുരുവായൂർ സത്യഗ്രഹ സ്മാരകമന്ദിരം, കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ, മെഡക്സ് എക്സിബിഷൻ, കൂനമ്മാവ് ചാവറ കുര്യാക്കോസ് ഏല്യാസ് അച്ചൻ സ്മാരകം, കയ്യൂർ കാർഷിക കലാപ മ്യൂസിയംഎന്നിവയ്ക്ക് 50 ലക്ഷം രൂപ വീതം
- തുഞ്ചൻസ്മാരക ട്രസ്റ്റ് ആൻഡ് റിസർച്ച് സെന്ററിന്റെ വാർഷിക ഗ്രാന്റ് 50 ലക്ഷം രൂപയായി ഉയർത്തി.
- ഒഎൻവി സ്മാരക സാംസ്കാരികസമുച്ചയത്തിന് 2 കോടി രൂപ.
- മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരകത്തിന് 1 കോടി രൂപ.
- പന്തളത്ത് ചേരിക്കൽ പട്ടികജാതി കോളനിയിൽ കളിസ്ഥലത്തിന് 50 ലക്ഷം രൂപ
വനിതാരംഗം
- പിങ്ക് കൺട്രോൾ റൂമുകൾ, സ്വയംപ്രതിരോധ പരിശീലനം തുടങ്ങിയവയ്ക്ക് 12 കോടി രൂപ
- ബോധവൽക്കരണ പ്രവർത്തനങ്ങൾക്കു 34 കോടി
- ഷെൽട്ടർ ഹോംസ്, ഷോർട്ട് സ്റ്റേ ഹോംസ്, വൺസ്റ്റോപ്പ് ക്രൈസിസ് സെന്റർ എന്നിവയ്ക്ക് 19.5 കോടി രൂപ
- രണ്ട് എസ്ഒഎസ് മോഡൽ ഹോമുകൾക്ക് 3 കോടി രൂപ
- അക്രമങ്ങളിൽ ഇരകളാകുന്ന സ്ത്രീകൾക്ക് എത്രയും പെട്ടെന്നുള്ള സംരക്ഷണത്തിനും പുനരധിവാസത്തിനും പ്രത്യേക ഫണ്ട് തുടങ്ങാൻ 5 കോടി രൂപ.
- സ്ത്രീകൾക്കു വേണ്ടിയുള്ള പ്രത്യേക വകുപ്പ് 2017-18 ൽ. ജില്ലാതലത്തിൽ 14 ഒാഫീസർമാരുടെയും ഡയറക്ടറേറ്റ് തലത്തിൽ ലോ ഒാഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ, സപ്പോർട്ടിംഗ് സ്റ്റാഫ് എന്നിവരുടെയും തസ്തികകൾ.
- ജൻഡർ ബജറ്റ് പുനസ്ഥാപിച്ചു.
- 100 ശതമാനവും സ്ത്രീകൾ ഗുണഭോക്താക്കളായ 64 സ്കീമുകൾക്ക് 1,060.5 കോടി രൂപ. പദ്ധതിയടങ്കലിന്റെ 5.23 ശതമാനം.
- സ്ത്രീകൾ പ്രത്യേക ഘടകമോ ഗുണഭോക്താക്കളോ ആയ 104 സ്കീമുകൾ. അടങ്കൽ 13,400 കോടി രൂപ. ഇതിൽ 1,266 കോടി രൂപ സ്ത്രീകൾക്ക് വേണ്ടിയുളള വകയിരുത്തൽ. ഇതു പദ്ധതിയടങ്കലിന്റെ
6.25 ശതമാനം.
- പദ്ധതിയുടെ 11.5 ശതമാനം വനിതാവികസനത്തിന്.
- കുടുംബശ്രീക്ക് 161 കോടി രൂപയുടെ അധികവകയിരുത്തൽ.
![](images/classifi-big-text-07.png)
വനം-പരിസ്ഥിതി
- ജൈവവൈവിധ്യ സംരക്ഷണത്തിനും സംരക്ഷിതപാർക്കുകളുടെ മാനേജ്മെന്റിനും നാഷണൽ മിഷൻ ഫോർ ഗ്രീൻ ഇന്ത്യയുടെ സംസ്ഥാനവിഹിതവുമായി 72 കോടി രൂപ.
- ഫോറസ്റ്റ് പ്ലാന്റേഷനുകളുടെയും പശ്ചാത്തലസൗകര്യങ്ങളുടെയും വികസനത്തിന് 25 കോടി രൂപ.
- കൃഷിയെയും ജനവാസകേന്ദ്രങ്ങളെയും വന്യമൃഗങ്ങളിൽനിന്നു സംരക്ഷിക്കാനും സംഘർഷം ലഘൂകരിക്കുന്നതിനുള്ള നടപടികൾക്ക് 13 കോടി രൂപ.
- തിരുവനന്തപുരത്ത് കോട്ടൂരിൽ 105 കോടി രൂപ ചെലവിൽ ആന പുനരധിവാസകേന്ദ്രം.
- കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി സ്വകാര്യ ഭൂമിയിൽ മരങ്ങൾ വച്ചുപിടിപ്പിക്കാൻ പ്രത്യേക പദ്ധതി. അഞ്ച് വർഷം കൂടുമ്പോൾ മരം ഒന്നിന് 500 രൂപ സഹായം. മരം മുറിക്കുമ്പോൾ ഇത് പലിശസഹിതം തിരിച്ചു നൽകിയാൽ മതി. പദ്ധതിക്ക് 10 കോടി രൂപ.
പ്രവാസിക്ഷേമം
- പ്രവാസി ക്ഷേമപെൻഷൻ 500 രൂപയിൽ നിന്ന് 2000 രൂപയാക്കി
- പ്രവാസികളുടെ പുനരധിവാസത്തിനും നൈപുണിവികസനത്തിനും 18 കോടി രൂപ.
- പ്രവാസികളുടെ ഒാൺലൈൻ ഡേറ്റാ ബേസ് തയാറാക്കും.
- റജിസ്റ്റർ ചെയ്യുന്നവർക്ക് ഇൻഷ്വറൻസ് പാക്കേജ്. ഇതിന് 5 കോടി രൂപ.
- എല്ലാ വിദേശമലയാളികളെയും ഇതിൽ റജിസ്റ്റർ ചെയ്യിക്കൽ ലക്ഷ്യം.
- വിദേശമലയാളികളുടെ കേരളത്തിലെ പ്രാതിനിധ്യത്തിന് ലോക കേരള സഭ. ജനസംഖ്യാനുപാതത്തിൽ രാജ്യങ്ങളുടെ പ്രതിനിധികളും കേരള നിയമസഭാംഗങ്ങളും അംഗങ്ങൾ.
ആഭ്യന്തരം, ട്രഷറി
- 100 സ്കൂളുകളിൽക്കൂടി സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് ആരംഭിക്കാൻ 9 കോടി രൂപ
- ജൻഡർ അവബോധം ഉയർത്തുന്നതിനും സ്ത്രീസൗഹൃദ സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനും 6 കോടി രൂപ
- മട്ടന്നൂർ എയർപോർട്ട്, പന്തീരാംകാവ്, മേൽപ്പറമ്പ്, കണ്ണനല്ലൂർ, ഉടുമ്പഞ്ചോല, എലവുംതിട്ട എന്നീ ആറ് പുതിയ പൊലീസ് സ്റ്റേഷനുകൾ.
- ജയിലുകളിലെ അടിസ്ഥാനവേതനത്തിൽ 20 ശതമാനം വർദ്ധന
- ഏലൂർ, പട്ടാമ്പി, ഉള്ളൂർ, താനൂർ എന്നിവയടക്കം അഞ്ച് പുതിയ ഫയർ ആൻഡ് റസ്ക്യൂ സർവ്വീസസ് സ്റ്റേഷനുകൾ.
- ട്രഷറിയിൽ ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം സമ്പൂർണ്ണമായും പ്രാവർത്തികമാകും
- ട്രഷറിനവീകരണത്തിന് 21 കോടി രൂപ വകയിരുത്തുന്നു.
![](images/classifi-big-text-08.png)
റവന്യൂ, റജിസ്ട്രേഷൻ
- തിരുവനന്തപുരം, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിൽ ഒാരോ റവന്യൂ ഡിവിഷൻകൂടി.
- കുന്നംകുളം, പയ്യന്നൂർ എന്നിവിടങ്ങളിൽ പുതിയ താലൂക്ക്.
- ആധാരങ്ങളുടെ പകർപ്പുകൾ ഡിജിറ്റൈസ് ചെയ്യുന്നതിനും ഡിജിറ്റൽ പകർപ്പുകൾ ലഭ്യമാക്കുന്നതിനും നടപടി.
- ഏത് സബ്് റജിസ്ട്രാർ ഓഫീസിലും ഏത് വസ്തുവിന്റെയും പ്രമാണങ്ങൾ റജിസ്റ്റർ ചെയ്യാം.
- ഗ്രഹാനുകൾക്ക് ഇ-ഫയലിംഗ് സമ്പ്രദായം, ചിട്ടി റജിസ്ട്രേഷന്റെ കമ്പ്യൂട്ടർവൽക്കരണം
- റജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് ആധുനീകരണത്തിന് 10 കോടി രൂപ
- റജിസ്ട്രേഷനുകൾക്കാവശ്യമായ മുദ്രക്കടലാസുകൾ ഇ-സ്റ്റാമ്പിംഗ് സംവിധാനം മുഖേന ലഭ്യമാക്കും.
നികുതി
- മൂല്യവർദ്ധിത നികുതിനിയമത്തിൽ ആംനസ്റ്റി സ്കീമുകൾ
- വാറ്റ് വ്യാപാരികൾക്ക് 2005-06 മുതൽ 2010-11 സാമ്പത്തികവർഷം വരെയുള്ള നികുതികുടിശ്ശിക പൂർണ്ണമായും അടച്ചാൽ കുടിശ്ശികയുടെ പലിശയും പിഴത്തുകയുടെ 70 ശതമാനവും പിഴയുടെ
പലിശയും ഇളവ്.
- കേന്ദ്രവിൽപന നികുതി പ്രകാരമുള്ള കുടിശ്ശികകളും ഉൾപ്പെടും.
- അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2017 ജൂൺ 30. സ്കീം പ്രകാരം കണക്കാക്കിയ തുക തുല്യഗഡുക്കളായി 2017 ഡിസംബർ 31 ന് മുമ്പ് അടയ്ക്കണം.
മറ്റുള്ളവയ്ക്ക്
- വിവിധ വൻകിട പ്രോജക്ടുകൾക്ക് 1,552 കോടി രൂപ.
- ശബരിമല മാസ്റ്റർപ്ലാൻ നടപ്പാക്കുന്നതിന് 25 കോടി രൂപ.
- ചികിത്സയ്ക്ക് എത്തുന്നവർക്കായി ഹൗസിംഗ് ബോർഡിന്റെ കീഴിൽ ആശ്വാസ് റെന്റൽ ഹൗസിംഗ് സ്കീം
- പുതിയ താലൂക്കുകളിൽ 6 എണ്ണത്തിൽ പുതിയ എക്സൈസ് സർക്കിൾ ഓഫീസുകൾ, മൂന്ന് കേന്ദ്രങ്ങളിൽ പുതിയ എക്സൈസ് ടവറുകൾ.