കൊച്ചി മെട്രോ ഇതുവരെ

2017 മേയ് 08

കൊച്ചി മെട്രോയ്ക്കു യാത്രക്കാരെ കയറ്റി സർവീസ് ആരംഭിക്കാനുള്ള അന്തിമ അനുമതി ലഭിച്ചു.

2016 സെപ്റ്റംബർ 24

മുട്ടം മുതൽ പാലാരിവട്ടം വരെ കൊച്ചി മെട്രോ നടത്തിയ ട്രയൽ റൺ വിജയം.

2016 ഓഗസ്റ്റ് 6

കൊച്ചി മെട്രോ റയിലിന്റെ ആദ്യ സ്‌റ്റേഷന്റെ നിർമാണം ആലുവയിൽ ആരംഭിച്ചു. (മെട്രോ സ്‌റ്റേഷനുകൾക്കായി ആലുവ മുതൽ എംജി റോഡ് വരെയുള്ള പല ഭാഗത്തും പൈലിങ് നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് സ്‌റ്റേഷനു വേണ്ടി വെർട്ടിക്കൽ പോർട്ടൽ ബീമുകളിൽ ഇരുമ്പു ഗർഡർ സ്‌ഥാപിച്ചത്. പുളിഞ്ചോടിലാണ് ആദ്യ സ്‌റ്റേഷൻ നിർമാണം തുടങ്ങിയത്)

2016 ജനുവരി 23

കൊച്ചി മെട്രോ റെയിലിന്റെ ആദ്യ ട്രയൽ റൺ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഫ്ലാഗ് ഓഫ് ചെയ്തു.

2014 സെപ്റ്റംബർ 09

കൊച്ചി മെട്രോയുടെ പാളങ്ങൾക്കുള്ള കരാർ റയിൽവേ ഉപകമ്പനിയായ ഇർകോണിന്.

2014 ജൂലൈ 20

കൊച്ചി മെട്രോ റയിലിനു വേണ്ടി 1170 കോടി രൂപയുടെ വായ്‌പയ്‌ക്കു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും (കെഎംആർഎൽ) കാനറാ ബാങ്കും കരാർ ഒപ്പുവച്ചു.

2014 ജൂലൈ 12

മെട്രോയുടെ വലുപ്പമേറിയ ആദ്യ ഗിർഡർ പുളിഞ്ചോടിനും ആലുവയ്ക്കുമിടയിൽ സ്ഥാപിച്ചു.

2014 ഫെബ്രുവരി 17

മെട്രോ റെയിൽ പദ്ധതിക്ക് കേന്ദ്ര ബജറ്റിൽ 462.17 കോടി രൂപ.

2014 ഫെബ്രുവരി 06

മെട്രോയുടെ കോച്ചുകൾ വാങ്ങാൻ വീണ്ടും ടെൻഡർ ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

2014 ജനുവരി 27

ഒന്നാം ഘട്ടത്തിൽ തന്നെ കൊച്ചി മെട്രോ റെയിൽ തൃപ്പൂണിത്തുറയിലേക്കു നീട്ടാൻ കൊച്ചി മെട്രോ റയിൽ ലിമിറ്റഡ് ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് യോഗം അനുമതി നൽകി.

2013 ഡിസംബർ 04

കൊച്ചി മെട്രോയുടെ തയാറെടുപ്പുകൾക്കായി 158.68 കോടി രൂപ നേരത്തേ അനുവദിച്ചിരുന്നത് 242.47 കോടിയായി ഉയർത്താൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു.

2013 നവംബർ 08

കൊച്ചി മെട്രോ റെയിൽ നിർമാണത്തിനു സൗത്ത് റയിൽവേ സ്‌റ്റേഷനിൽ സ്‌ഥലം വിട്ടുകൊടുക്കുന്നതിനു ധാരണയായി. സൗത്ത് റയിൽവേ സ്‌റ്റേഷനിലെ ക്വാർട്ടേഴ്‌സുകൾ പൊളിച്ചുമാറ്റാനും സ്‌ഥലം വിട്ടുകൊടുക്കാനുമാണു ധാരണയായത്.

2013 ജൂലൈ 05

മെട്രോ റെയിൽ പദ്ധതിക്ക് 5537.25 കോടി രൂപയുടെ ബജറ്റ് കൊച്ചി മെട്രോ റയിൽ ലിമിറ്റഡ് (കെഎംആർഎൽ) ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് യോഗം അംഗീകരിച്ചു.

2013 ജൂൺ 7

ഔദ്യോഗികമായി പൈലിങ് പണികൾ ചങ്ങമ്പുഴ പാർക്കിനു സമീപം ആരംഭിച്ചു.

2012 സെപ്‌റ്റംബർ 13

കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ ശിലാസ്‌ഥാപനം പ്രധാനമന്ത്രി ഡോ. മൻമോഹൻ മോഹൻ സിങ് കൊച്ചിയിൽ നിർവഹിച്ചു.

2012 ഓഗസ്‌റ്റ് 20

കൊച്ചി മെട്രോ റെയിൽ കമ്പനി എംഡിയായി ഏലിയാസ് ജോർജ് ചുമതലയേറ്റു.

2012 ജൂൺ 14

കൊച്ചി മെട്രോ റയിലിനു ‘കോമറ്റ്’ (KOMET) എന്ന പേരിടാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് തീരുമാനിച്ചു.

2012 ജനുവരി 12

കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ പൂർണ ചുമതല ഇ. ശ്രീധരനു നൽകി. ഡൽഹി മെട്രോ റെയിൽ കമ്പനിക്കു (ഡിഎംആർസി) രാജ്യാന്തര ടെൻഡറില്ലാതെ തന്നെ മെട്രോ കരാർ നൽകുമെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു.

2009 മാർച്ച് 06

കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കു തുടക്കമായി. കൊച്ചി മെട്രോയുടെ പ്രോജക്‌ട് ഡയറക്‌ടറായി ചീഫ് എൻജിനീയർ പി. ശ്രീറാമിനെ ഡിഎംആർസി നിയമിച്ചു.

2007 ഫെബ്രുവരി 28

കൊച്ചി മെട്രോ റെയിൽ പദ്ധതിക്കു സംസ്‌ഥാന മന്ത്രിസഭ അംഗീകാരം നൽകി. സ്‌പെഷൽ ഓഫിസറായി ദക്ഷിണ റയിൽവേ റിട്ട. അഡീഷനൽ ജനറൽ മാനേജർ ആർ. ഗോപിനാഥൻ നായരെ നിയമിച്ചു.

2005 ജൂലൈ 27

ആലുവ മുതൽ തൃപ്പൂണിത്തുറ പേട്ട വരെ സ്‌ഥാപിക്കുന്ന നിർദിഷ്‌ട മെട്രോ റെയിലിന്റെ പദ്ധതി റിപ്പോർട്ട് ഡൽഹി മെട്രോ റയിൽ കോർപറേഷൻ (ഡിഎംആർസി) സംസ്‌ഥാന സർക്കാരിന് സമർപ്പിച്ചു.

#KochiMetro
Map view
NEWS

മെട്രോ തൊഴിലാളികൾക്കു സൗജന്യ യാത്രയൊരുക്കി കെഎംആർഎൽ

മെട്രോയ്ക്കായി വിയർപ്പൊഴുക്കിയ തൊഴിലാളികൾക്കു മെട്രോയിൽ യാത്ര ചെയ്യാൻ അവസരം നൽകണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) പ്രാവർത്തികമാക്കി. ഞായറാഴ്ച ഉച്ചയ്ക്കു രണ്ടു മണിയോടെയായിരുന്നു തൊഴിലാളികൾക്കായുള്ള പ്രത്യേക യാത്ര...

കൊച്ചി മെട്രോ രാത്രി യാത്ര‌ികരെ ബസുകൾ അവഗണ‌ിക്കുന്നു

കൊച്ചി മെട്രോയിൽ രാത്രി വന്നിറങ്ങുന്ന യാത്രക്കാർക്കു ലക്ഷ്യസ്ഥാനങ്ങളിലേക്കു പോകാൻ സ്വകാര്യ ബസുകൾ കിട്ടുന്നില്ലെന്നു പരാതി.സ്വകാര്യ ബസുകൾ രാത്രി ട്രിപ്പ് കട്ട് ചെയ്യുന്നതാണു മെട്രോ യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നതെന്ന പരാതിയെ തുടർന്ന് ഇന്നു മുതൽ രാത്രി പരിശോധന ശക്തമാക്കുമെന്ന് ആർടിഒ എം. സുരേഷ് പറഞ്ഞു...

കൊച്ചി മെട്രോ: ആദ്യദിന വരുമാനം 20 ലക്ഷം രൂപയിലേറെ

മെട്രോയുടെ സ്ഥിരം സർവീസിന് ആവേശം നിറഞ്ഞ തുടക്കം. ആദ്യ ദിവസം കൊച്ചി മെട്രോയുടെ ടിക്കറ്റ് വിൽപനയിൽ നിന്നുള്ള വരുമാനം 20,42,740 രൂപ. രാത്രി ഏഴു വരെ 62,320 പേർ മെട്രോയിൽ യാത്ര ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു യാത്രക്കാരെത്തി. പാലാരിവട്ടം, ആലുവ സ്റ്റേഷനുകളിൽ രാത്രിയിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്...

മെട്രോ മാനിയ

മെട്രോ വണ്ടിക്കു സംസാരിക്കാൻ കഴിവുണ്ടായിരുന്നെങ്കിൽ ഇന്നലെ പറഞ്ഞേനേ: ‘‘ആക്രാന്തം വേണ്ട, എല്ലാവർക്കും യാത്ര ചെയ്യാൻ അവസരം തരാം.’’ മെട്രോ വണ്ടിയുടെ വാതിലുകൾക്കു നാവുണ്ടായിരുന്നെങ്കിൽ: ‘‘എന്തിനാണു മൂക്കുംചുണ്ടും എന്റെ മേൽ അമർത്തിയുരസുന്നത്? എന്നെ ഇങ്ങനെ അഴുക്കാക്കാതെ...’’മെട്രോ സ്റ്റേഷനുകൾക്കു സംസാരിക്കാൻ പറ്റുമായിരുന്നെങ്കിൽ ഇങ്ങനെ പറയുമായിരുന്നു:...

കേരളം മെട്രോയിൽ; വികസനത്തിനു കൈകോർക്കുമെന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

രാജ്യത്തെ ഏറ്റവും മികച്ച മെട്രോയെന്ന പ്രധാനമന്ത്രിയുടെ പ്രശംസ ഏറ്റുവാങ്ങി കൊച്ചി മെട്രോ ഓടിത്തുടങ്ങി. വികസനത്തിനു വേണ്ടി കേന്ദ്രവും സംസ്ഥാനവും കൈകോർക്കുമെന്നു പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒരുമിച്ചു പ്രഖ്യാപിച്ച വേദിയിൽ മെട്രോയുടെ ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റർ പാത, പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിനു സമർപ്പിച്ചു...

താരം മെട്രോമാൻ ശ്രീധരൻ തന്നെ

മെട്രോ ഉദ്ഘാടനത്തിനെത്തിയവർക്ക് മെട്രോമാൻ തന്നെയായിരുന്നു താരം. ഉദ്ഘാടനവേദിയിൽ ആദ്യം അദ്ദേഹത്തിനു സ്ഥാനമില്ലാതിരുന്നതും പിന്നീട് സംസ്ഥാന സർക്കാർ ഇടപെട്ട് സ്ഥാനം ലഭിച്ചതുമൊക്കെ മനസ്സിലുണ്ടായിരുന്ന സദസ് ശ്രീധരന്റെ പേരു പറഞ്ഞപ്പോഴൊക്കെ െകെയടിച്ചു...

ആഘോഷം, സ്വന്തം വീട്ടിലെ വിശേഷദിനം പോലെ...

കൊച്ചി നഗരം അക്ഷരാർഥത്തിൽ ആഹ്ലാദത്തിമർപ്പിലായിരുന്നു. നാടും നഗരവും ഒരുപോലെയാണു മെട്രോയെ വരവേൽക്കാൻ ഒരുങ്ങിയിറങ്ങിയത്. ബാൻഡ് മേളം, മധുര പലഹാര വിതരണം, അലങ്കാര വിളക്കുകൾ, വലിയ ബാനറുകൾ, ബലൂണുകൾ... സ്വന്തം വീട്ടിലെ വലിയ വിശേഷം പോലെയാണു കൊച്ചിക്കാർ മെട്രോ ഉദ്ഘാടനത്തെ നെഞ്ചേറ്റിയത്...

പ്രധാനമന്ത്രി കണ്ടു; കാഴ്ചകളുടെ പൂരം

കൂറ്റൻ കെട്ടിടങ്ങൾക്കിടയിലും തെളിഞ്ഞുനിൽക്കുന്ന പച്ചപ്പു കണ്ട്, കെട്ടിടങ്ങളിൽനിന്നു കൈവീശുന്നവരുടെ ആഹ്ലാദമളന്ന്, പുതിയ കാഴ്ചകളിൽ അഭിരമിക്കുന്ന കുട്ടിയെപ്പോലെ സീറ്റുകൾ മാറിയിരുന്ന്, കൊച്ചിയുടെ സ്വന്തം മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്നിയാത്ര. പാലാരിവട്ടത്തുനിന്നു പത്തടിപ്പാലത്തേക്കും തിരിച്ചുമായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര...

വെള്ളത്തിലോടും മെട്രോ

പാളങ്ങളിലൂടെ കുതിക്കുന്ന കൊച്ചി മെട്രോയുടെ കായൽപ്പരപ്പിലെ പ്രതിബിംബം – വാട്ടർമെട്രോ. കൺമുന്നിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളിൽ അവഗണിക്കപ്പെട്ടുവെന്ന ദ്വീപു നിവാസികളുടെ പരാതികൾക്കു പരിഹാരം. ഗതാഗത വികസനം വഴിമുട്ടിനിൽക്കുന്ന തീരമേഖലയ്ക്കു യാത്രയുടെ പുതിയ സംസ്കാരമാവും വാട്ടർമെട്രോ...

തലയ്ക്കുമീതെ ചരിത്രം

കൊച്ചിയിലെ വഴികളിൽ കുരുങ്ങിക്കിടന്ന മണിക്കൂറുകൾ ഓർക്കുമ്പോൾ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു വരാൻ മടിച്ചിരുന്ന വിദേശ വിനോദ സഞ്ചാരികൾ പോലും ഇനി ഓരോ സീണിലും കൊച്ചിയിലെത്തും. മെട്രോയും ഫീഡർ സർവീസുകളും വിനോദ സഞ്ചാരികൾക്കു തുറന്നുകൊടുക്കുന്നതു കൊച്ചിയുടെ പുതിയ ടൂറിസം വഴികളാണ്...

ഇതുവരെ ഒന്നാം റാങ്ക് നമുക്ക്

ഇന്ത്യയിലെ മെട്രോകളിൽ ഒന്നാം റാങ്കുകാരനാണു കൊച്ചി മെട്രോ. ഉദ്ഘാടനം ഇനിയും വൈകിയിരുന്നെങ്കിൽ കൊച്ചി മെട്രോ പുറകിലാവുമായിരുന്നു. ഇതുവരെ എല്ലാക്കാര്യത്തിലും നമ്മുടെ മെട്രോ ഒന്നാം സ്ഥാനത്തുതന്നെ.നിർമാണം തുടങ്ങി നാലു വർഷവും പത്തു ദിവസവുമെടുത്താണു മെട്രോയുടെ ഉദ്ഘാടനം നടക്കുന്നത്. 2013 ജൂൺ ഏഴിനായിരുന്നു നിർമാണ ഉദ്ഘാടനം....

ശുഭയാത്ര

ആലുവയിൽ നിന്നു പാലാരിവട്ടംവരെ, രണ്ടു മാസം കഴിഞ്ഞു മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെ, 18 കിലോമീറ്റർ- കൊച്ചി മെട്രോ ഓടിത്തുടങ്ങുന്നത് ഇത്രയും ദൂരം. ഒന്നാംഘട്ടത്തിലെ 25 കിലോമീറ്ററെന്ന ലക്ഷ്യത്തിലേക്ക് ഓടിയെത്താൻ മെട്രോ രണ്ടുവർഷം കൂടി കാത്തിരിക്കണം. സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നു പനമ്പിള്ളി നഗറിലേക്കു മെട്രോ കടന്നുപോകാൻ റെയിൽവേ ലൈനുകൾക്കു...

‘കൂടെ നിന്ന കൊച്ചിക്കാർക്ക് നമസ്കാരം’: തടസ്സങ്ങൾ തരണം ചെയ്തതിനെക്കുറിച്ച് ശ്രീധരൻ

കൊച്ചി മെട്രോ വലിയ ഒരു സ്വപ്നത്തിന്റെ പൂർത്തീകരണമാണ്. അതിനു ചുക്കാൻ പിടിച്ച ഇ. ശ്രീധരനു മലയാളി മനസ്സുകളിലും വിലപ്പെട്ട സ്ഥാനമാണ്. മെട്രോ ആദ്യ ഘട്ടത്തിലുൾപ്പെട്ട ആലുവ - പാലാരിവട്ടം റീച്ച് ഗതാഗതത്തിനായി തുറക്കുമ്പോൾ അതു മെട്രോമാൻ എന്നറിയപ്പെടുന്ന ശ്രീധരന്റെ നേട്ടങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതായി മാറുന്നു...

നാട്ടിലെങ്ങും സംസാരം: സാധാരണക്കാർക്കുമുണ്ട് മെട്രോയെക്കുറിച്ചു ചില സ്വപ്നങ്ങൾ

‘കഴിഞ്ഞ മഴയ്ക്കു പിള്ളേരേം ഭാര്യേം കൂട്ടി കൊച്ചീ പോയപ്പോ പെട്ടു മാഷെ.. എല്ലായിടത്തും. വെള്ളക്കെട്ട്. മെട്രോ വന്നാ ആശ്വാസമായേക്കും. ആകാശത്തൂടെയല്ലേ പോക്ക്..?! ∙ ടി.ബി. വിനോദ്- എടവനക്കാട് അണിയിൽ ,ജംക്‌ഷനിൽ ചായക്കട നടത്തുന്നു...

ഈസിയാണ് മെട്രോയാത്ര

മെട്രോ ലക്ഷ്യമിടുന്നതു കുറഞ്ഞ ദൂരത്തേക്കുള്ള നഗര യാത്രകളാണ്. അതിനാൽ ലഗേജ് അധികം പ്രോൽസാഹിപ്പിക്കുന്നില്ല. പുറത്തു തൂക്കിയിടാവുന്ന ബാഗിൽ കൊള്ളാവുന്നത്ര ലഗേജ്. അതാണു പൊതു കണക്ക്. കയ്യിലുള്ളതെന്തും ബാഗോ, പൊതിയോ എന്തുമാവട്ടെ, സ്കാനറിലൂടെ കടത്തിവിട്ടു സുരക്ഷിതമെന്ന് ഉറപ്പുവരുത്തിയാലേ മെട്രോയിൽ കയറ്റൂ...

ലാഭം, കൊച്ചിയുടെ സമയം

‘മെട്രോ ഒരു ലാഭക്കച്ചവടമാണോ? നഗരത്തിലെ തിരക്കു കുറയ്ക്കാനായിരുന്നെങ്കിൽ 5200 കോടി രൂപ മുടക്കി ആലുവ മുതൽ തൃപ്പൂണിത്തുറവരെ 26.5 കിലോമീറ്ററിലേക്കു നാലുവരിയിൽ റോഡ് നിർമിച്ചാൽ പോരായിരുന്നോ?ആലുവയിൽ നിന്നു പാലാരിവട്ടത്തേക്കു 13 കിലോമീറ്റർ ദൂരത്തിൽ മെട്രോ ഉദ്ഘാടനത്തിനൊരുങ്ങുമ്പോൾ ഇങ്ങനെയും ചില ചോദ്യങ്ങളുണ്ട്...

കൊച്ചിക്കാരുടെ മേൽവിലാസം ഇനി കൊച്ചി മെട്രോയുടെ തൂണുകളിൽ എഴുതാം

കൊച്ചി മെട്രോയുടെ ഓരോ ആറാമത്തെ തൂണിലും പൂക്കുന്ന വെർട്ടിക്കൽ ഗാർഡൻ കൊച്ചിയുടെ സ്വകാര്യ അഹങ്കാരമായി തന്നെ മാറി കഴിഞ്ഞു. ആലുവ മുതൽ വൈറ്റില വരെയുളള കൊച്ചി മെട്രോയുടെ നാനൂറിൽപരം തൂണുകളിൽ ബിനാലെ കലാകാരൻമാർ ചിത്രപ്പണികൾ കൊണ്ട് അലങ്കരിച്ചപ്പോൾ തന്നെ...

കൊച്ചി മെട്രോ സൂപ്പർ... പക്ഷേ ജീവിതം വഴിമുട്ടരുതല്ലോ സാറെ..

നുമ്മടെ കൊച്ചി പൊളിക്കും. ലോകം നുമ്മ നോക്കാണ്. മെട്രോ സൂപ്പറാ! നല്ല കാര്യം. 55 കൊല്ലായി ഞാൻ ഈ മാർക്കറ്റിൽ മീൻകുട്ട ചുമക്കണ്. രാത്രി ഇരുട്ടി വെളുക്കുമ്പോ ഇവിടെ നിന്ന് ഇറങ്ങേണ്ടി വന്നാ നുമ്മടെ ചങ്ക് പൊളിയും മോനേ. – പറയുന്നത് ചമ്പക്കര മാർക്കറ്റിന്റെ ചൂടും ചൂരും നന്നായി അറിയാവുന്ന താണ്ടമ്മ ചേച്ചി...

കൊച്ചിയിൽ മെട്രോ എന്തൊക്കെ മാറ്റം കൊണ്ടുവരും? ഏലിയാസ് ജോർജ് പറയുന്നു

മെട്രോ വന്നു കഴിഞ്ഞാൽ ഒരു സിറ്റിയിലെ ഗതാഗത സംവിധാനം മൊത്തത്തിൽ മാറും. അതുകൊണ്ടാണു നഗരങ്ങൾ മെട്രോയിലേക്കു പോകുന്നത്. ഇപ്പോൾ കൊച്ചി കഴിഞ്ഞാൽ രാജ്യത്തെ ഇരുപതു നഗരങ്ങൾ മെട്രോയ്ക്കായി ക്യൂവിലാണ്. ഇന്ത്യൻ നഗരങ്ങളുടെ പ്രശ്നമെന്താണെന്നു വച്ചാൽ പൊതുവേ സ്വന്തം വാഹനങ്ങൾക്കാണു മുൻഗണന കൊടുക്കുന്നത്...

മെട്രോ റെയിൽ കൊച്ചിയുടെ മുഖം മിനുക്കുന്നതല്ല, മുഖം മാറ്റുന്ന പദ്ധതി...

‘മുഖം മിനുക്കുന്നൊരു പദ്ധതിയല്ല, കൊച്ചിയുടെ മുഖം മാറ്റുന്ന പദ്ധതിയാണു മെട്രോ റെയിൽ. നഗരത്തിന്റെ സാമൂഹിക ജീവിതത്തിൽ തന്നെ മാറ്റം വരും. നഗരത്തിനുള്ളിൽ കിടന്നു കറങ്ങുന്ന വികസനം നഗരത്തിനു പുറത്തേക്കു കൂടി വ്യാപിക്കും. ഗുണനിലവാരമുള്ള ജീവിതം കൂടുതൽ പ്രദേശങ്ങളിൽ ലഭിക്കും.’ കൊച്ചി മെട്രോ റെയിലിന്റെ ശിലാസ്ഥാപനത്തോട് അനുബന്ധിച്ച് 2012 സെപ്റ്റംബറിൽ ഏലിയാസ് ജോർജ് പറഞ്ഞ വാക്കുകൾ...

പത്തേമാരിക്കാലത്തുനിന്ന് മെട്രോ ട്രെയിനിലേക്കുള്ള കൊച്ചിയുടെ യാത്രാചരിത്രം

കൊച്ചി ∙ അൻപതോ അറുപതോ വർഷം പിന്നിലേക്കു കാലം ചെറുതായൊന്നു മറിച്ചുനോക്കിയാൽ കാണാം കൊച്ചിക്കായലിൽ തിങ്ങിനിറഞ്ഞു കിടക്കുന്ന പത്തേമാരികൾ.റാന്തൽവിളക്കുകൾ തിരിതാഴ്ത്തി, പായ് ഒതുക്കിക്കെട്ടി, ഒരു രാത്രി മുഴുവൻ നീണ്ട തുഴച്ചിലിന്റെ...

വള്ളത്തിലൂന്നിയ മനുഷ്യ മുന്നേറ്റം

‘തിരുവനന്തൂരം, തിരുവനന്തൂരം. എറണാകുളം–തിരുവനന്തൂരം. ആർക്കും കയറാം, എന്തും കയറ്റാം. ഇപ്പം പുറപ്പെടും. ആളുവാ, ആളുവാ ......’ എറണാകുളം ബോട്ട് ജെട്ടിയിൽനിന്ന് ഒരു ചെറുപ്പക്കാരൻ വിളിച്ചു പറയുകയാണ്. അന്നു നഗരത്തിന്റെ ഹൃദയമായിരുന്നു ബോട്ട് ജെട്ടി.നേരം സന്ധ്യയാകുന്നു...

ഇതാ ഇവിടെ വരെ

ഡൽഹി മെട്രോയുടെ കുതിപ്പ് മലയാളിയുടെ മനസ്സിലുണ്ടാക്കിയ സ്വപ്നമാണു കൊച്ചി മെട്രോ. അന്നു മുതൽ തുടങ്ങിയ ആഗ്രഹം ആശയമായി, ആശയങ്ങൾ പ്രയത്നങ്ങളായി, ഇന്നിതാ മെട്രോ കൊച്ചിയിൽ യാഥാർഥ്യത്തിലെത്തി നിൽക്കുന്നു.കൊച്ചി മെട്രോയുടെ തുടക്കത്തിലും പൂർത്തീകരണത്തിലും ഡിഎംആർസി എന്ന പേരുണ്ട്...

മെട്രോ തന്ന സൗഭാഗ്യം

പൊട്ടിപ്പൊളിഞ്ഞു പാതാളക്കുഴികളായ റോഡുകൾ, വൃത്തിയില്ലാത്ത നഗരപാതകൾ, എങ്ങും ഗതാഗതക്കുരുക്ക്, മഴ പെയ്താൽ ചളിപിളിയായ ജംക്‌ഷനുകൾ, കിലോമീറ്ററുകളോളം നീളുന്ന ഗതാഗതക്കുരുക്ക്– അഞ്ചു വർഷം മുൻപുള്ള കൊച്ചി ഇതായിരുന്നു.അന്നു നോർത്ത് മേൽപാലം നാലുവരിയല്ല. ഇടപ്പള്ളിയിലും കെഎസ്ആർടിസി സ്റ്റാൻഡിനടുത്തും മേൽപാലമില്ല...

സ്വാഗതം! കിടിലൻ കൊച്ചി മെട്രോ കാഴ്ചകളിലേക്ക്...

റോഡിനു നടുവിലെ തൂണിൽ ഉറപ്പിച്ച പാലത്തിലൂടെ കുതിച്ചുപായുന്ന ട്രെയിൻ, റോഡിനു മധ്യത്തിൽ മുകളിലായി മെട്രോ സ്‌റ്റേഷൻ. റോഡിനു ഇരുവശങ്ങളിൽനിന്നും സ്‌റ്റേഷനിലേക്ക് കയറാൻ പടവുകളും എസ്കലേറ്ററും ലിഫ്റ്റും. സ്‌റ്റേഷനകത്ത് വിമാനത്താവളത്തിനൊപ്പമുള്ള ആഡംബരം...

കൊച്ചി മെട്രോയുടെ മുന്നോട്ടുള്ള യാത്രയ്ക്കു കരുത്ത് സോളർ ഊർജം

ആലുവ മുതൽ പാലാരിവട്ടംവരെയുള്ള 11 സ്റ്റേഷനുകളുടെ മേൽക്കൂരയിലും മുട്ടം മെട്രോ യാർഡിലെ കെട്ടിടങ്ങൾക്കു മുകളിലുമാണ് ആദ്യഘട്ടമായി സോളർ പാനലുകൾ സ്ഥാപിച്ചിരിക്കുന്നത്. മെട്രോയുടെ പ്രവർത്തനത്തിനാവശ്യമായ 2.15 മെഗാവാട്ട് വൈദ്യുതി ഇതിൽനിന്ന്...

വയർ നിറഞ്ഞ് സ്നേഹം; കൊച്ചി മെട്രോയിലെ 600 തൊഴിലാളികൾക്കു സദ്യ നൽകി

അവിയലും കൂട്ടുകറിയും തോരനും ഓലനുമെന്നിങ്ങനെ പലനിറത്തിൽ പച്ചിലയിൽ കറികൾ നിറഞ്ഞപ്പോൾ അസം സ്വദേശി മനോജ് ബറുവയ്ക്ക് ആകെ പരിഭ്രമം. ഇതെല്ലാം എങ്ങനെ അകത്താക്കുമെന്ന ആലോചന. മെട്രോയിലെ തൊഴിൽ ഇതിലും എത്രയോ എളുപ്പമായിരുന്നുവെന്നൊരു കമന്റ്...

കൊച്ചി മെട്രോ നിക്ഷേപം കൊണ്ടുവരും, ജോലി സാധ്യത വർധിക്കും: ടോം ജോസ്

കേരളം കൊച്ചി മെട്രോയെന്ന സ്വപ്നത്തിനു പിന്നാലെ സഞ്ചരിക്കുന്നതു 2000നു ശേഷമാണ്. ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) 2005ൽ വിശദമായ പദ്ധതി രൂപരേഖ സംസ്ഥാന സർക്കാരിനു സമർപ്പിച്ചു. ചർച്ചകൾക്കുശേഷം 2007ൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ...

കൊച്ചി മെട്രോയിൽ കാണാം പശ്ചിമഘട്ടവും നാവിക ചരിത്രവും...

ഉദ്ഘാടനത്തിന് ഒൻപതുനാൾ മാത്രം ബാക്കി നിൽക്കെ പാലാരിവട്ടം വരെയുള്ള കൊച്ചി മെട്രോയുടെ നിർമാണം അന്തിമ മിനുക്കുപണികളിലാണ്. വ്യത്യസ്ത പ്രമേയങ്ങളിലൊരുക്കിയ മെട്രോ സ്റ്റേഷനുകളാണു കൊച്ചി മെട്രോയെ വേറിട്ടതാക്കുന്ന ഒരു ഘടകം. പശ്ചിമഘട്ടവും നാവിക ചരിത്രവും മെട്രോ സ്റ്റേഷനുകളുടെ ചുവരുകളിൽ‌ സ്ഥാനംപിടിച്ചിട്ടുണ്ട്...

ഒരുങ്ങാം, ഒരുഗ്രൻ സ്വപ്നാനുഭവത്തിന്...

ടെസ്റ്റ് ക്രിക്കറ്റും ഏകദിനവും മാത്രം കണ്ടു ശീലിച്ചവർക്ക് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) നൽകിയ ചടുലതയും യുവത്വവും വേഗവും ആധുനികതയുമെന്താണോ അതാണു കൊച്ചി മെട്രോ മലയാളിക്കു മുന്നിലെത്തിക്കുന്നത്. ഒരു ന്യൂജെൻ, അടിപൊളി, കൊലമാസ് അനുഭവം. സ്റ്റേഷനുള്ളിലേക്കു പ്രവേശിക്കുന്നതു മുതൽ ടിക്കറ്റെടുത്ത്...

കൊച്ചി മെട്രോയ്ക്കൊപ്പം വളരുന്ന ബിസിനസ് സാധ്യതകൾ

കൊച്ചി മെട്രോ റയില്‍. ആലുവ മുതല്‍ പാലാരിവട്ടംവരെയാണ് മെട്രോ ട്രെയിന്‍ ആദ്യം ഒാടിയെത്തുക. ഗതാഗത രംഗത്തുമാത്രമല്ല ബിസിനസ് രംഗത്തും പടിപടിയായി വിപ്ളവം കൊണ്ടെത്തിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പദ്ധതി. മെട്രോയോടൊപ്പം വളരുന്ന ആ ബിസിനസ് സാധ്യതകള്‍ എന്താണ് ? ആശങ്കകള്‍ എന്തെങ്കിലും ബാക്കിയുണ്ടോ?..

കൊച്ചി മെട്രോയെ വ്യത്യസ്തമാക്കുന്ന അഞ്ച് കാര്യങ്ങൾ– ചിത്രങ്ങൾ, വിഡിയോ...

മെട്രോയിൽ ഏറി കൊച്ചി കുതിക്കാൻ ഒരുങ്ങുകയാണ്. കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ കൊച്ചിയിൽ‌ പാളങ്ങളും പാലങ്ങളും ഒത്തു ചേരുന്നു. ചരിത്രം മാറ്റാൻ മാത്രമല്ല, കൊച്ചിയുടെയും കേരളത്തിന്റെയും മുഖച്ഛായ പുതുക്കാനാണ് മെട്രോ എത്തിയിരിക്കുന്നത്...