സോളർ പാനലുകൾ, വാട്ടർ ഫിൽറ്റർ
ഓൺലൈൻ റെയിൽവേ ടിക്കറ്റ് ബുക്കിങ്
പ്രകൃതിവാതകം, ബയോഗ്യാസ് ഉപകരണങ്ങൾ
പിഒഎസ് മെഷീനുകൾ
പ്രതിരോധ വകുപ്പിന്റെ ഗ്രൂപ്പ് ഇൻഷുറൻസ്
സിഗാർ, സിഗരറ്റ്, പാൻമസാല, ബീഡി
എൽഇഡി, ബൾബ്
ഇറക്കുമതി ചെയ്ത സംസ്കരിച്ച കശുവണ്ടി
മൊബൈൽ ഫോൺ
അലൂമിനിയം ഉൽപ്പന്നങ്ങള്‍, വെള്ളി കോയിനുകൾ
10 ലക്ഷം കോടി രൂപയുടെ കാർഷിക വായ്പ നൽകും
കൂടുതൽ കാർഷിക ലാബുകൾ സ്ഥാപിക്കും
വിള ഇൻഷുറൻസിന് 9000 കോടി രൂപ
നൂറു തൊഴിൽദിനങ്ങൾ ഉറപ്പു നൽകും
ക്ഷീരമേഖലയ്ക്ക് പ്രത്യേക ഫണ്ട്; 8000 കോടി വകയിരുത്തി
ജലസേചനത്തിന് പ്രത്യേക നബാർഡ് ഫണ്ട്
50,000 ഗ്രാമങ്ങളെ ദാരിദ്ര്യരഹിതമാക്കും
2019തോടുകൂടി ദരിദ്രർക്കായി ഒരു കോടി വീടുകൾ
തൊഴിലുറപ്പു പദ്ധതിക്കായി 48,000 കോടി രൂപ; ഈ രംഗത്ത് നടപ്പാക്കിയ ജിയോ–ടാഗിങ് ഏറെ ഫലപ്രദം.
തൊഴിലുറപ്പു പദ്ധതിക്കു കീഴിൽ അഞ്ച് ലക്ഷം കുളങ്ങൾ
തൊഴിലുറപ്പു പദ്ധതിയിൽ സ്ത്രീകളുടെ പങ്കാളിത്തം 55% വർധിച്ചു
2018 മേയ് മാസത്തോടെ എല്ലാ വീടുകളിലും വൈദ്യുതി ഉറപ്പാക്കും
ഗ്രാമീണ ജനതയ്ക്ക് നൈപുണ്യ വികസന പരിശീലനം
വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന ജില്ലകളിലെ സ്കൂളുകളിൽ പ്രത്യേക പദ്ധതി
ഓൺലൈൻവഴി മികച്ച അധ്യാപകരെ നൽകി വിർച്വൽ കോഴ്സുകൾ കുട്ടികൾക്കായി ആരംഭിക്കും
പ്രവേശന പരീക്ഷകൾക്ക് ഏകീകൃത സംവിധാനം ഏർപ്പെടുത്തും. ഇതിനായി ഏക അധികാര കേന്ദ്രം നിലവിൽ വരും
രാജ്യമെങ്ങും രാജ്യാന്തര രീതിയിലുള്ള നൂറോളം നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ
ലെതർ, ഫൂട്‌വെയർ വ്യവസായത്തില്‍ തൊഴിലവസരങ്ങൾ നിർമിക്കുന്നതിനായി പ്രത്യേക പദ്ധതി
ടൂറിസവും തൊഴിലും പ്രോൽസാഹിപ്പിക്കാനായി ഇൻക്രെഡിബിൾ ഇന്ത്യ 2.0 ആരംഭിക്കും
മഹിളാ ശക്തി കേന്ദ്രത്തിനായി 500 കോടി രൂപ
പട്ടിക ജാതി വിഭാഗങ്ങൾക്ക് കഴിഞ്ഞവർഷത്തേതിനേക്കാൾ 35% അധിക തുക വകയിരുത്തി
പട്ടിക വർഗക്കാർക്കുള്ള വിഹിതം 31,920 കോടി രൂപയായി ഉയർത്തി
ന്യൂനപക്ഷകാര്യങ്ങൾക്കുള്ള വിഹിതം 4,195 കോടി രൂപയാക്കി
ഗർഭിണികൾക്ക് 6000 രൂപാവീതം
വിവിധ രോഗങ്ങൾ തുടച്ചുനീക്കാൻ കർമപദ്ധതി
ജാർഖണ്ഡിനും ഗുജറാത്തിനും എയിംസ്
മരുന്നുകൾ ന്യായമായ വിലയ്ക്ക്
ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് 5000 പിജി സീറ്റുകൾ കൂടി
റെയിൽ, റോഡ്, കപ്പൽ ഗതാഗത വിഭാഗത്തിനായി 2,41,387 കോടി രൂപ
തീരമേഖലയിലെ 2000 കിലോമീറ്റർ റോഡ് വികസിപ്പിക്കും
ടയർ 2 നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട വിമാനത്താവളങ്ങൾ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കും
സോളർ പാർക്ക് വികസനത്തിന്റെ രണ്ടാം ഘട്ടം നടപ്പാക്കും
ഇലക്ട്രോണിക് ഉൽപ്പന്ന നിർമാണത്തിന്റെ ആഗോള ഹബ് ആയി ഇന്ത്യയെ മാറ്റും. ഇതിനായി 754 കോടി വകയിരുത്തി
അടിസ്ഥാന സൗകര്യ കയറ്റുമതി കേന്ദ്രീകരിക്കുന്ന പദ്ധതി പുറത്തിറക്കും
ആദായ നികുതിയിൽ ഇളവ് 2.5 മുതൽ 5 ലക്ഷം വരെ 5% മാത്രം നികുതി
50 ലക്ഷം മുതൽ ഒരു കോടി വരെ തുകയ്ക്ക് 10% സർചാർജ്
അഞ്ച് ലക്ഷം വരെ വരുമാനമുള്ളവർക്ക് ആദായ നികുതി റിട്ടേണിന് ഒരു പേജ് അപേക്ഷ മാത്രം
ആദ്യമായി നികുതി അടയ്ക്കുന്നവരെ പരിശോധനയ്ക്കു വിധേയമാക്കില്ല
അഞ്ച് ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനമുള്ളവർക്ക് 20 ശതമാനം നികുതി
റെയിൽ ഗതാഗതത്തിനായി ബജറ്റിൽ 1,31,000 കോടി രൂപ; സർക്കാർ വിഹിതം 55,000 കോടി
യാത്രക്കാരുടെ സുരക്ഷയ്ക്കായി രാഷ്ട്രീയ റെയിൽ സംരക്ഷ കോശ് – ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി
2020തോടുകൂടി ആളില്ലാ ലെവൽക്രോസുകൾ ഇല്ലാതാകും
ഈ സാമ്പത്തിക വർഷം 3,500 കിലോമീറ്റർ പാത കമ്മിഷൻ ചെയ്യും
500 റെയിൽവേ സ്റ്റേഷനുകൾ ഭിന്നശേഷിയുള്ളവർക്ക് സൗഹൃദ സ്റ്റേഷനുകളാക്കും.
7000 സ്റ്റേഷനുകൾ സൗരോർജത്തിൽ പ്രവർത്തിക്കും
എസ്എംഎസ് അടിസ്ഥാനത്തിൽ ക്ലീൻ മൈ കോച്ച് സേവനം ആരംഭിക്കും
കോച്ച് സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ ഏക ജാലക സംവിധാനം – കോച്ച് മിത്ര
എല്ലാ ട്രെയിനുകളിലും ബയോ ടോയ്‌ലെറ്റ് 2019ന് അകം
പുതിയ മെട്രോ റയിൽ നയം നടപ്പാക്കും
ഐആർസിടിസി പോലുള്ള റെയിൽവേ പിഎസ്‌ഇകൾ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യും
ഒൻപതു സംസ്ഥാനങ്ങളുമായി സഹകരിച്ച് റെയിൽവേ പ്രത്യേക പദ്ധതികൾ. ഇത്തരത്തിൽ 70 പദ്ധതികൾ കണ്ടെത്തിയിട്ടുണ്ട്.
25 സ്റ്റേഷനുകളുടെ പുനരുദ്ധാരണം.
നഷ്ടപ്പെട്ട ചരക്ക് ഗതാഗതം തിരിച്ചു പിടിക്കാനായി എൻഡ് ടു എൻഡ് സർവീസ്
പ്രധാന സ്റ്റേഷനുകളിൽ മാലിന്യം സംസ്കരണ പ്ലാന്റുകൾ ഈ വർഷം നിലവിൽ വരും
തീർഥാടനത്തിനും ടൂറിസത്തിനും പ്രത്യേക ട്രെയിനുകൾ
ഐആർടിസി ബുക്കിങ്ങിന് സർവീസ് ചാർജ് ഒഴിവാക്കി
രാഷ്ട്രീയക്കാര്‍ക്ക് പണം പിരിക്കുവാന്‍ ഇനി കര്‍ശന നിയന്ത്രണം
ജനങ്ങളിൽ നിന്ന് പരമാവധി 2000 രൂപ മാത്രമേ സ്വീകരിക്കാൻ പാടുള്ളൂ
രണ്ടായിരത്തിൽ കൂടുതൽ ഉണ്ടെങ്കിൽ ചെക്കായോ ഡിജിറ്റൽ പെയ്മെന്റ് വഴിയോ നല്‍കാം
രാഷ്ട്രീയ പാർട്ടികൾ ടാക്സ് റിട്ടേൺ കൃത്യമായി നൽകണം
മൂന്നു ലക്ഷത്തിനു മുകളിൽ ക്യാഷ് ആയി നൽകില്ല
ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കായി 20 ലക്ഷം പിഒഎസ് മെഷീനുകൾ
ഡിജിറ്റൽ ഇടപാട് ഇലക്ട്രോണിക് ഡിവൈസുകളുടെ ഇറക്കുമതി തീരുവ ഒഴിവാക്കി
വ്യാപാരികൾക്ക് ഡിജിറ്റൽ വിനിമയ സംവിധാനം കൊണ്ടുവരും
1.25 കോടി ജനങ്ങൾ ഭീം ആപ്പ് സ്വീകരിച്ചു കഴിഞ്ഞു
ആധാർ പേ ഉടൻ കൊണ്ടുവരും
2500 കോടി ഡിജിറ്റല്‍ ഇടപാടുകള്‍ ലക്ഷ്യം
ബാങ്കുകൾ വഴി 10 ലക്ഷം പിഒഎസ് മെഷീനുകൾ വിതരണം ചെയ്യും
സേവനങ്ങൾക്കും ഉൽപന്നങ്ങളുടെ ഇടപാടുകൾക്കുമായി സർക്കാർ ഇ – മാർക്കറ്റ്
ഹെഡ് പോസ്റ്റ് ഓഫിസുകള്‍ പാസ്‌പോര്‍ട്ട് സർവീസ് കേന്ദ്രങ്ങളായി പ്രവർത്തിക്കും
സൈനികർക്ക് ഓൺലൈൻ വഴി ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിനു പ്രത്യേകം സംവിധാനം
പ്രതിരോധ മേഖലയിലെ പെൻഷൻ വിതരണം ഓൺലൈൻ വഴി
ഒന്നരലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ്
ഗ്രാമപഞ്ചായത്തുകളിലെ ഇന്റര്‍നെറ്റ് സൗകര്യത്തിന് ഭാരത് നെറ്റ് പ്രോജക്ട് നടപ്പിലാക്കാന്‍ 10000 കോടി വകയിരുത്തി
63000 പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ മൂന്ന് വർഷത്തിനകം കംപ്യൂട്ടർവത്കരിക്കും
ആധാർ പെയ്മെന്റ് ഉടൻ വരും
വ്യാപാരികൾക്കായി ആധാർ അധിഷ്ഠിത ഡിജിറ്റൽ വിനിമയ സംവിധാനം കൊണ്ടു വരും
2020 ഓടെ 20 ലക്ഷം ആധാർ അധിഷ്ഠിത സ്വൈപ്പിങ് മെഷീനുകൾ വരും
മുതിർന്നവർക്ക് ആധാർ അടിസ്ഥാനത്തതിൽ ഹെൽത്ത് കാർഡ് നൽകും
ഫോറിന്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ് പിരിച്ചുവിട്ടു
നാഷണൽ അഗ്രികൾച്ചർ മാർക്കറ്റ് (ഇ-നാം) വഴി കാർഷികോത്പന്നങ്ങൾക്ക് ആദായകരമായ വില ഉറപ്പാക്കും
ഐആർസിടിസി, ഐആർകോണും സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യും
പ്രധാനമന്ത്രി മുദ്ര യോജന പദ്ധതിക്ക് 2.44 ലക്ഷം കോടി രൂപ