BACK TO HOME















Read More...
ചിലെ, പെറു തീരങ്ങളിലെ തുറമുഖങ്ങളിലെത്തും
ബൈസിക്കിൾ കിക്കിന്റെ ചരിത്രം തേടിയുള്ള അന്വേഷണം.
പസഫിക് തീരത്തെ തുറമുഖങ്ങളിൽ കപ്പൽ അടുപ്പിച്ച
ഇംഗ്ലിഷ് നാവികർ തദ്ദേശവാസികൾക്കൊപ്പം പന്ത് തട്ടുന്നതിനിടയിലാണ്
ബൈസിക്കിൾ കിക്കിന്റെ വരവെന്നതൊരു കഥ.
പെറുവിലെ കല്ലാവോ തുറമുഖത്തെ തൊഴിലാളി വർഗത്തിന്റെ വിനോദമായി
ഫുട്ബോൾ മാറിയതിനിടെ ആഫ്രോ –പെറുവിയൻസ് ഗെയിമിനു നൽകിയ
‘ ചലാക്ക ഷോട്ട് ’ ആണ് ബൈസിക്കിൾ കിക്കായതെന്നുമുണ്ടൊരു പക്ഷം.
Read More...
ലോകകപ്പിന്റെ വേദിയിലും വിരിഞ്ഞിട്ടുണ്ട് ലോകം അന്തിച്ചുനിന്ന
ബൈസിക്കിൾ അഥവാ ഓവർഹെഡ് ഗോളുകൾ.
1982 ലെ സെമി ഫൈനലിൽ ഫ്രാൻസിനെതിരെ ജർമൻ സ്ട്രൈക്കർ ക്ലോസ് ഫിഷർ
എണ്ണം പറഞ്ഞൊരു ബൈസിക്കിൾ പ്രഹരത്തിലൂടെയാണു വല കുലുക്കിയത്.
2002 ൽ ആതിഥേയരായ ജപ്പാന്റെ ഹൃദയം തകർന്നതൊരു ബൈസിക്കിൾ കിക്ക്
ഗോളിലാണ്. ബെൽജിയം മിഡ്ഫീൽഡർ മാർക്ക് വിൽമോട്സിന്റെ
ആ ഷോട്ടിന് അതിഗംഭീരം എന്നാണു
വിഖ്യാതനായ ബ്രയാൻ ഗ്ലയാൻവിൽ നൽകിയ വിശേഷണം.
Read More...
ലോകകപ്പിലെ ക്ലാസിക് ബൈസിക്കിൾ
വിസ്മയം പക്ഷേ വിൽമുട്സിന്റെ പേരിലല്ല.
മെക്സിക്കൻ താരം മാനുവൽ നെഗ്രെതെയാണ് അതിന്റെ അവകാശി.
വേദി 1986 ലോകകപ്പ്. എതിരാളികൾ ബൾഗേറിയ.
മൈതാനത്തിന്റെ വലതും ഇടതും ചേർന്നു
വന്നൊരു മെക്സിക്കൻ മുന്നേറ്റത്തിന്റെ മുനയൊടിച്ച ബൾഗേറിയൻ
പ്രതിരോധത്തിന്റെ നെഞ്ചകം പിളർത്തുന്നതായിരുന്നു ആ കിക്ക്.
വായുവിൽ മലക്കം മറിഞ്ഞു നെഗ്രെതെയുടെ
ബൈസിക്കിൾ വോളി നേരെ ബൾഗേറിയൻ ഗോളിലേയ്ക്ക്
ഇരുപതു ലോകകപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളായി.
ഫിഫ വെബ്സൈറ്റിൽ ആരാധകർ തിരഞ്ഞെടുത്തതും ഈ വോളി ഗോളാണ്.
തിരഞ്ഞെടുത്തതും ഈ വോളി ഗോളാണ്.
Read More..
ഗോൾകീപ്പറുടെ ഇടതും വലതും ലക്ഷ്യമാക്കി പായുന്ന
പെനൽറ്റി കിക്കുകൾക്കിടയിൽ വിരിഞ്ഞ
തല തിരിഞ്ഞ ആശയമാണു പനേങ്കയുടെ കിക്ക്. ചെക്കോസ്‌ലോവാക്യ മിഡ്‌ഫീൽഡർ
അന്റോണിയൻ പനേങ്കയുടെ സംഭാവനയാണ് ഈ കിക്ക്.
പനേങ്ക ഇതു പരീക്ഷിച്ചതാകട്ടെ യൂറോപ്യൻ
ചാംപ്യൻഷിപ്പിലെ കലാശപ്പോരാട്ടത്തിന്റെ ടൈബ്രേക്കറിൽ ജർമനിക്കെതിരെയും.
ഗോളിയുടെ ഇടതും വലതും പോകാതെ
പന്തിനെ ചിപ് ചെയ്തു മുന്നോട്ടുയർത്തുകയായിരുന്നു പനേങ്ക.
ജർമൻ വല കാത്ത സെപ് മെയർ ഇടത്തേയ്ക്കു ചാടി.
ഉയർന്നു പൊങ്ങിയ പന്ത് ഒത്ത മധ്യത്തിലായി നേരെ ഗോൾവലയിലും.
ചെക്കിനു കിരീടവും ഫുട്ബോളിന് ഒരു വിരുതൻ ഷോട്ടും – പനേങ്ക കിക്ക്.
Read More...
ഫുട്ബോളിനു ബ്രസീൽ നൽകിയ ജാലവിദ്യകളിൽ
സെറ്റ് പീസിലെ ഈ ‘ മാസ്റ്റർ പീസ് ’ കൂടിയുണ്ട്.
ഫോഞ്ഞ സീക്ക എന്നു കാനറികൾ പറയുന്ന ഫാളിങ് ലീഫ് കിക്കിൽ ചില്ല
വിട്ടൊരു ഇല പറന്നു വീഴും പോലെ അലസസുന്ദരമായി പന്ത് പറന്നെത്തും.
ദീദിയുടെ പ്രതിഭാസ്പർശത്തിൽ പിറന്ന മൃദുലമായ
ഈ കിക്കിനെ താലോലിച്ചവരിൽ ഗാരിഞ്ചയുണ്ട്,
ജഴ്‌സിഞ്ഞോയുണ്ട്, റൊണാൾഡീഞ്ഞോയുണ്ട്.
റൊണാൾഡീഞ്ഞോയുടെ മാന്ത്രിക പാദങ്ങളിലൂടെ
പലകുറി ലോകം ഈ കാഴ്ച കണ്ടു, ലോകകപ്പിൽ ഉൾപ്പെടെ.
2002 ലെ ജപ്പാൻ–കൊറിയ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ
ആയിരുന്നു റൊണാൾഡീഞ്ഞോയുടെ വിസ്മയം.
Read More...
കരിയില കിക്ക് മെല്ലെ പറക്കുന്ന വിസ്മയമെങ്കിൽ
കരുത്തിന്റെ ഗർജനമാണു
ബ്രസീലിന്റെ തന്നെ റോബർട്ടോ കാർലോസ്
ഇടംകാലിൽ ‘വിക്ഷേപിച്ച’ ബനാന കിക്ക്.
1997ൽ ഫ്രാൻസിനെതിരായ സൗഹൃദ മൽസരത്തിൽ
ഗോൾ പോസ്റ്റിന്റെ 35 മീറ്റർ അകലെയാണ്
കാർലോസ് ആ അദ്ഭുതം സൃഷ്ടിച്ചത്.
റോക്കറ്റ് വേഗത്തിൽ കാർലോസിന്റെ കിക്ക്
ബോക്സിനു പുറത്തും അകത്തും
മതിൽ തീർത്ത പ്രതിരോധക്കാരെ മറികടന്നു
വളഞ്ഞു നീങ്ങുമ്പോൾ പന്ത് പുറത്തേയ്ക്ക്
എന്നുറപ്പിച്ചതാണ് ഗോളി ഫാബിയൻ ബാർത്തേസ്.
നിമിഷാർധം കൊണ്ട് അകത്തേക്കു വെട്ടിത്തിരിഞ്ഞ
പന്ത് നേരെ വലയിലേയ്ക്കു ഇരമ്പിക്കയറി.
ബാർത്തേസും ലോകവും ഒരുപോലെ അമ്പരന്ന നിമിഷം.
Read More..
കോർണർ കിക്ക് നേരിട്ടു ഗോൾ
വലയിലേയ്ക്കു പറന്നിറങ്ങുന്നതു കണ്ടിട്ടുണ്ടോ?
വിശ്വസിച്ചേ പറ്റൂ, അതാണ് ഒളിംപിക് ഗോൾ.
ലാറ്റിനമേരിക്കയിൽ നിന്നാണു കോർണർ കിക്ക്
ഗോൾ വല കുലുക്കുന്ന ഇന്ദ്രജാലത്തിന്റെ ഉൽപത്തി.
1924 ഒളിംപിക്‌സ് ഫുട്‌ബോൾ ജേതാക്കളായ യുറഗ്വായ്‌ക്കെതിരെ
അർജന്റീനയുടെ സെസാരിയോ ഒൻസാരി കോർണർ കിക്കിൽ
നിന്നു ഗോളടിച്ചതോടെയാണു പേരിൽ ഒളിംപിക് പതിഞ്ഞത്.
ലോകകപ്പിലും വീണിട്ടുണ്ട് ഒരു ഒളിംപിക് ഗോൾ.
കൊളംബിയയുടെ മാർക്കോസ് കോളിന്റേതാണ് ആ ഗോൾ.
ഗോൾവലയിൽ കബളിക്കപ്പെട്ടതു
സോവിയറ്റ് ഇതിഹാസം ലെവ് യാഷിനും!
Read More...

എഴുത്ത്: എ. ഹരിപ്രസാദ്