ജനുവരി 8
ഫ്രാങ്ക് ഹോക്കിങ്ങിന്റെയും ഇസബെല്ലിന്റെയും നാലു മക്കളിൽ മൂത്തയാളായി ബ്രിട്ടനിലെ ഓക്സ്ഫഡിൽ ജനനം.
സെന്റ് ആൽബെർട്ടൻസ് വിദ്യാലയത്തിൽ സ്കൂൾ പഠനം
ഓക്സ്ഫഡ് സർവകലാശാലയിൽ ബിരുദപഠനത്തിനു പ്രവേശനം. ഗണിതശാസ്ത്രം താൽപര്യപ്പെട്ടെങ്കിലും കോഴ്സ് ഇല്ലാത്തതിനാൽ ഫിസിക്സിലേക്ക്
ഓണേഴ്സോടെ ഡിഗ്രി പൂർത്തീകരിച്ചതിനെത്തുടർന്ന് കേംബ്രിജ് സർവകലാശാലയിലെ ട്രിനിറ്റി ഹാളിൽ കോസ്മോളജിയിൽ പിഎച്ച്ഡി പ്രവേശനം
ഇരുപത്തിയൊന്നാം വയസ്സിൽ അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് (മോട്ടോർ ന്യൂറോൺ ഡിസീസ്) എന്ന അസുഖത്തിന്റെ ആദ്യസൂചനകൾ. രണ്ടുവർഷത്തിനപ്പുറം ജീവിക്കില്ലെന്ന് ഡോക്ടർമാരുടെ വിധിയെഴുത്ത്.
ആദ്യഭാര്യ ജെയ്ൻ വൈൽഡുമായുള്ള വിവാഹം. വിവാഹഹാളിൽ എത്തിയത് ഊന്നുവടിയുമായി.
പിഎച്ച്ഡി ലഭിക്കുന്നു. റോജർ പെൻറോസുമായി ചേർന്നു തമോഗർത്തങ്ങളെപ്പറ്റി പഠനം. ആദംസ് പ്രൈസ് ലഭിക്കുന്നു.
ഹോക്കിങ് ദമ്പതികൾക്ക് ആദ്യമകൻ പിറക്കുന്നു–റോബർട്ട്.
കേംബ്രിജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോണമിയിൽ അംഗത്വം. ഇതിഹാസതുല്യമായ ഗവേഷണകാലത്തിനു തുടക്കം. വീൽചെയറിലേക്ക്.
പുത്രി ലൂസിയുടെ ജനനം.
ആദ്യ ശാസ്ത്ര–സാങ്കേതിക പുസ്തകമായ ‘ലാർജ് സ്കെയിൽ സ്ട്രക്ചർ ഓഫ് സ്പെയിസ്’ പ്രസിദ്ധീകരിച്ചു
ശ്രദ്ധേയമായ കണ്ടുപിടിത്തങ്ങൾ. തമോഗർത്തങ്ങൾ ശൂന്യമല്ലെന്നു തെളിയിച്ച പഠനം ഹോക്കിങ് റേഡിയേഷനെപ്പറ്റി വെളിവാക്കി. രാജ്യാന്തര പ്രശസ്തി. റോയൽ സൊസൈറ്റിയിൽ അംഗത്വം
കേംബ്രിജിൽ പ്രഫസർ സ്ഥാനം
വിഖ്യാതമായ ‘ആൽബർട്ട് ഐൻസ്റ്റൈൻ പുരസ്കാരം’
കേംബ്രിജ് സർവകലാശാലയിലെ ‘ലൂക്കാച്ചിയൻ പ്രഫസർ’ എന്ന അതിവിശിഷ്ട തസ്തിക ഹോക്കിങ്ങിനെ തേടിയെത്തി.
സംസാരിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു. യന്ത്രസഹായത്തോടെ ആശയവിനിമയം.
‘ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ പ്രസിദ്ധീകരിക്കുന്നു. പുസ്തകം ചൂടപ്പംപോലെ വിറ്റഴിഞ്ഞു.
‘ബ്ലാക് ഹോൾസ് ആൻഡ് ബേബി യൂണിവേഴ്സ്’ എന്ന പുസ്തകം പുറത്തിറങ്ങി.
ആദ്യഭാര്യയുമായി പിരിയുന്നു. ഇലെയ്ൻ മേസൺ എന്ന നഴ്സിനെ രണ്ടാംഭാര്യയാക്കുന്നു.
ജൂലൈയിൽ ഡബ്ലിനിൽ രാജ്യാന്തര ഗുരുത്വാകർഷണ–പ്രപഞ്ചശാസ്ത്ര സമ്മേളനത്തിൽ സ്റ്റീഫൻ ഹോക്കിങ് തന്റെ സിദ്ധാന്തം തിരുത്തി.
ഇലെയ്നയുമായി പിരിഞ്ഞു. ആദ്യഭാര്യയിലുള്ള മക്കളുമായി അടുക്കുന്നു.
യുഎസ് പരമോന്നത സിവിലിയൻ ബഹുമതിയായ ‘പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം’. കേംബ്രിജിൽ നിന്നു വിടപറയുന്നു.
ഹോക്കിങ്ങിന്റെ ജീവിതം പ്രമേയമാക്കി ‘ദ് തിയറി ഓഫ് എവരിതിങ്’ എന്ന ഹോളിവുഡ് ചിത്രം പുറത്തിറങ്ങി.
മാർച്ച് 14 മരണം.