എം.കരുണാനിധി (കലൈജ്ഞർ)

1924-2018

1924 ജൂൺ 3

നാഗപട്ടണം ജില്ലയിലെ തിരുകുവളെയിൽ ജനനം

1938

14–ാം വയസ്സിൽ വിദ്യാർഥി സംഘടനയായ തമിഴ്നാട് തമിഴ് മാനവർ മൻട്രം പ്രവർത്തകൻ

1949

സി.എൻ. അണ്ണാദുരൈ ഡിഎംകെ സ്ഥാപിച്ചു, കരുണാനിധി ഒപ്പംചേർന്നു

1957

ആദ്യമായി തിരഞ്ഞെടുപ്പിൽ; കുളിത്തലൈയിൽ നിന്നു ജയം

1961

ഡിഎംകെ ട്രഷറർ

1962

തഞ്ചാവൂരിൽ നിന്ന്‌ ജയം; നിയമസഭ പ്രതിപക്ഷ ഉപനേതാവ്

1967

പൊതുമരാമത്തു മന്ത്രി

1969

അണ്ണാദുരൈയുടെ മരണം; പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായി കരുണാനിധി.
തമിഴ്നാടിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി

1967, 1971

സെയ്ദാപേട്ട് എംഎൽഎ

1977, ’80

അണ്ണാ നഗർ എംഎൽഎ

1971–76, 1989-91, 1996-2001, 2006-2009

തമിഴ്നാട് മുഖ്യമന്ത്രി

1983

എംഎൽഎ സ്ഥാനം രാജി വച്ചു; ശ്രീലങ്കൻ പ്രശ്നത്തിൽ സർക്കാർ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു രാജി.

1984

നിയമനിർമാണ കൗൺസിൽ അംഗമായതിനാൽ മൽസരിച്ചില്ല

1991

നിയമസഭയിലേക്ക് ഡിഎംകെയിൽ നിന്നു ജയം കരുണാനിധിക്കു മാത്രം; പിന്നീടു രാജിവച്ചു

1989, ’91

ഹാർബർ എംഎൽഎ

1996, 2001, 2006

ചെപ്പോക്ക് എംഎൽഎ

2011, 2016

തിരുവാരൂർ എംഎൽഎ

(മത്സരിച്ച ഒരു തിരഞ്ഞെടുപ്പിലും ഇതുവരെ കരുണാനിധി തോറ്റിട്ടില്ല)

2001 ജൂൺ 29

ചെന്നൈ കോർപറേഷൻ കമ്മിഷണർ ഫയൽ ചെയ്ത ഫ്ലൈ ഓവർ തട്ടിപ്പു കേസ് പരാതിയുടെ പേരിൽ അറസ്റ്റ്. ജയലളിത പ്രതികാരം ചെയ്തതെന്നു പരക്കെ വിമർശനം.

2006

വീണ്ടും മുഖ്യമന്ത്രി

2018 ജൂലൈ 27

പാർട്ടി അധ്യക്ഷസ്ഥാനത്ത് 50–ാം വർഷത്തിലേക്ക്

2018 ഓഗസ്റ്റ് 7

ചെന്നൈ കാവേരി ആശുപത്രിയിൽ അന്ത്യം

© Copyright 2018 Manoramaonline.
All rights reserved.