62 വയസ്സിന്റെ നിറവിൽ...

നമ്മുടെ സംസ്ഥാനചരിത്രത്തിലെ ചില നിർണായക നിമിഷങ്ങളിലൂടെ...

Kerala Piravi 2018

ചാന്നാർ
ലഹള 1813-59

"ചാന്നാർ ലഹള 1813-59"

മാറു മറയ്ക്കാനുള്ള അവകാശത്തിന് തെക്കൻ തിരുവിതാംകൂർ സ്ത്രീകളുടെ (ചാന്നാർ വിഭാഗം) നേതൃത്വത്തിൽ നടന്ന സമരം. ഇതുവഴിയാണു താഴ്ന്ന ജാതിക്കാർക്കും ജാക്കറ്റും മേൽമുണ്ടും ധരിക്കുവാനുള്ള അവകാശം ലഭിച്ചത്.

Kerala Piravi Report

അരുവിപ്പുറം
പ്രതിഷ്ഠ –1888

"അരുവിപ്പുറം പ്രതിഷ്ഠ –1888 "

സാമൂഹിക രംഗത്ത് പുതുചലനങ്ങൾ സൃഷ്ടിച്ച് അരുവിപ്പുറത്ത് ശ്രീനാരായണ ഗുരു ശിവലിംഗ പ്രതിഷ്ഠ നടത്തി. ക്ഷേത്രകർമങ്ങളും പൂജകളും ചെയ്യുവാൻ അവർണർക്കും അവകാശം ലഭിച്ചതാണു സമരനേട്ടം

Kerala Piravi Programs

വില്ലുവണ്ടി
സമരം 1893

"വില്ലുവണ്ടി സമരം– 1893"

തിരുവനന്തപുരത്തെ പൊതുവഴിയിലൂടെ തമ്പ്രാക്കളും പ്രമാണിമാരും മാത്രമുപയോഗിച്ചിരുന്ന വില്ലുവണ്ടിയിൽ അയ്യൻകാളി നടത്തിയ യാത്ര ചരിത്രപ്രസിദ്ധം. താഴ്‌ന്ന ജാതിക്കാർക്കു പൊതുനിരത്തിൽ സഞ്ചാര സ്വാതന്ത്യ്രം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് തിരുവിതാംകൂർ രാജാവ് പുറപ്പെടുവിക്കുന്നതിലേക്കാണ് ഈ യാത്ര നയിച്ചത്.

Kerala Piravi November 1

നെടുമങ്ങാട്
ചന്തലഹള 1912

"നെടുമങ്ങാട്
ചന്തലഹള 1912"

നെടുമങ്ങാട് ചന്തയിൽ താഴ്ന്ന ജാതിക്കാർക്കു പ്രവേശനമുണ്ടായിരുന്നില്ല. ചന്തയ്ക്കു പുറത്തു കച്ചവടം നടത്തണമെന്നു നിർദേശിക്കുക മാത്രമല്ല അതിന്റെ പേരിൽ അന്യായ പിരിവും നടന്നു. ഇതിനെതിരെ അയ്യൻകാളി നയിച്ച സമരം. തുടർന്ന്, താഴ്ന്ന ജാതിക്കാർക്കു ചന്തയിൽ സാധനങ്ങൾ വിലപേശി വിൽക്കാമെന്നായി.

Kerala Piravi Articles

കല്ലുമാല
ബഹിഷ്കരണം 1915

"കല്ലുമാല ബഹിഷ്കരണം"

പൊന്നും വെള്ളിയും അണിയാൻ പുലയ സമുദായത്തിലെ വനിതകൾക്ക് അനുവാദമില്ലായിരുന്നു. പകരം കുപ്പിച്ചില്ലും കല്ലും കൊണ്ടുള്ള ആഭരണങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. പീരങ്കിമൈതാനിയിൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ ജാതീയതയുടെ അടയാളമായ കല്ലുമാല അറുത്തെറിയാൻ ആഹ്വാനമുണ്ടായി. കല്ലുമാല ബഹിഷ്കരണമെന്നും, പെരിനാട് ലഹളയെന്നും അറിയപ്പെടുന്നു.

 Kerala Piravi English Speech

തൊണ്ണൂറാമാണ്ട്
ലഹള 1914

"തൊണ്ണൂറാമാണ്ട് ലഹള– 1914"

കേരളചരിത്രത്തിലെ ആദ്യ തൊഴിൽസമരങ്ങളിലൊന്ന്. കർഷകതൊഴിലാളികളെ സംഘടിപ്പിച്ച് അയ്യൻകാളിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ട തൊഴിൽ സമരം നടന്നു. വേതനവർധന, ദലിത് കുട്ടികളുടെ സ്കൂൾ പ്രവേശം എന്നിവയായിരുന്നു മുഖ്യ ആവശ്യങ്ങൾ. െകാല്ലവർഷം 1090ൽ നടന്നതുകൊണ്ടാണ് ഇതിനു തൊണ്ണൂറാമാണ്ട്​ ലഹള എന്ന വിശേഷണം.

Kerala Piravi Celebrations

തളി
ക്ഷേത്ര സമരം– 1917

"തളി ക്ഷേത്ര സമരം– 1917"

കോഴിക്കോട്ടെ തളി ശിവ ക്ഷേത്രത്തിലേക്കും അതുവഴിയുള്ള റോഡിലും താഴ്ന്ന ജാതിക്കാർക്കു പ്രവേശനമുണ്ടായിരുന്നില്ല. ഇതിനെതിരെ 1917 നവംബർ ഒന്നിന് ‘മിതവാദി ’സി. കൃഷ്‌ണൻ വക്കീലും അഡ്വ. മഞ്ചേരി രാമയ്യരും നടത്തിയ സമരം. സഞ്ചാരസ്വാതന്ത്യ്രത്തിനുവേണ്ടി നിയമം ലംഘിക്കുക, ആ വിവരം അധികാരികളെ അറിയിക്കുക, നടപടിയെടുക്കാൻ വെല്ലുവിളിക്കുക എന്നതായിരുന്നു സമരരീതി.

Kerala Piravi Day

കൽപാത്തി
സമരം– 1926

" കൽപാത്തി സമരം– 1926"

കൽപാത്തിയിലെ വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള പാത ഉപയോഗിക്കുന്നതിനു താഴ്ന്ന ജാതിക്കാർക്കു വിലക്കുണ്ടായിരുന്നു. ഇതിനെതിരെ ആര്യസമാജത്തിന്റെ നേതൃത്വത്തിൽ, ബ്രാഹ്മണനായ ആനന്ദ ഷേണായി നയിച്ച പ്രക്ഷോഭം.

kerala-Piravi day

വൈക്കം
സത്യഗ്രഹം 1924-25

"വൈക്കം സത്യഗ്രഹം 1924-25"

സഞ്ചാര സ്വാതന്ത്ര്യത്തിനായി ടി.കെ. മാധവന്റെ നേതൃത്വത്തിൽ നടന്ന സമരം. ഐക്യദാർഢ്യം പ്രഖ്യാപിച്ചു മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സവർണ ജാഥ. വൈക്കം ക്ഷേത്രത്തിനു ചുറ്റുമുള്ള പൊതുനിരത്തുകളിലൂടെ സഞ്ചരിക്കാൻ അവർണർക്കും അവകാശം ലഭിച്ചു.

Kerala Piravi 2018

ഗുരുവായൂർ
സത്യഗ്രഹം 1931-32

" ഗുരുവായൂർ സത്യഗ്രഹം 1931-32"

ആരാധനാ സ്വാതന്ത്ര്യത്തിനായി കെ. കേളപ്പന്റെ നേതൃത്വത്തിൽ നടന്ന സമരം. വൊളന്റിയർ ക്യാപ്റ്റനായി എ.കെ. ഗോപാലൻ (എകെജി). ഗുരുവായൂരിൽ എല്ലാ ജാതിയിലും ഉൾപ്പെട്ട ഹിന്ദുക്കൾക്ക് പ്രവേശന സ്വാതന്ത്ര്യം ലഭിച്ചത് പ്രധാന നേട്ടം.

Kerala Piravi Articles

ക്ഷേത്ര പ്രവേശന
വിളംബരം– 1936

"ക്ഷേത്ര പ്രവേശന വിളംബരം– 1936"

സാമൂഹ്യ പരിഷ്കർത്താക്കളുടെ നേതൃത്വത്തിൽ നടന്ന വിവിധ പ്രക്ഷോഭങ്ങളുടെ ഫലമായാണ് 1936 നവംബർ 12ന് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ ചരിത്ര വിളംബരം ഉണ്ടാകുന്നത്. തുടർന്ന് മലബാറിലും കൊച്ചിയിലും സമാനമായ വിളംബരങ്ങൾ നടന്നു.

Kerala Piravi Articles

പാലിയം
സത്യഗ്രഹം 1947

"പാലിയം സത്യഗ്രഹം– 1947"

ചേന്നമംഗലം ക്ഷേത്രത്തിലേക്കുള്ള പാലിയം റോഡിൽ അഹിന്ദുക്കളെ നടക്കാൻ അനുവദിച്ചിരുന്നെങ്കിലും താഴ്ന്ന ജാതിക്കാർക്കു പാടില്ല എന്നായിരുന്നു വ്യവസ്‌ഥ. ഇതിനെതിരെ പുലയ മഹാസഭയും എസ്‌എൻഡിപിയും സംഘടിപ്പിച്ച സമരത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളും സജീവ പങ്കാളികളായി. പാലിയം റോഡിലൂടെ എല്ലാവർക്കും സഞ്ചാര സ്വാതന്ത്ര്യം ലഭിച്ചു.

Kerala Piravi Articles

അച്ചിപ്പുടവ
സമരം– 1858

"അച്ചിപ്പുടവ സമരം– 1858"

ഈഴവരാണു നെയ്യുന്നതെങ്കിലും ‘അച്ചിപ്പുടവ’ എന്ന ഉയർന്ന നിലവാരത്തിലുള്ള വസ്ത്രം ധരിക്കാൻ അവർക്ക് അനുവാദമുണ്ടായിരുന്നില്ല, പ്രത്യേകിച്ചു മുട്ടിനു താഴേക്ക്. അത്തരത്തിൽ ധരിച്ചു നടന്നവർക്കു നേരെ ഉയർന്ന ജാതിക്കാർ അക്രമവും അഴിച്ചുവിട്ടു. ഇതിനെതിരെ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ നേതൃത്വത്തിൽ നടന്നതാണ് ഈ സമരം.

Kerala Piravi Articles

മൂക്കുത്തി
സമരം–1860

"മൂക്കുത്തി സമരം–1860"

അവർണ സ്ത്രീകൾക്ക് സ്വർണാഭരണങ്ങൾ ധരിക്കാൻ അവകാശമില്ലാതിരുന്ന കാലത്ത് പന്തളം ചന്തയിൽ പൊന്നിൻ മൂക്കുത്തിയണിഞ്ഞെത്തിയ അവർണ യുവതിയുടെ മൂക്കുത്തി സവർണ പ്രമാണിമാർ പറിച്ചെറിഞ്ഞു. ആറാട്ടുപുഴ വേലായുധപ്പണിക്കർ പിറ്റേന്ന് പൊന്നിൻ മൂക്കുത്തി വാങ്ങിക്കൊടുത്ത് അവർണ സ്ത്രീകളെക്കൊണ്ട് അണിയിപ്പിച്ചു നടത്തിയതാണ് ‘മൂക്കുത്തി സമരം’.

scroll

'