2008 നവംബർ 26 : ഇന്ത്യൻ ജനതയ്ക്ക് ഒരിക്കലും മറക്കാനും പൊറുക്കാനുമാകാത്ത ദിനം. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തിന്റെ നെഞ്ചിലേക്കു വെടിയുതിർത്ത പാക്ക് ഭീകരരെ രാജ്യം ഒരൊറ്റ മനസ്സോടെ നേരിട്ട ദിനരാത്രങ്ങൾ. ആ ഓർമകൾക്ക് ഒരു ദശാബ്ദം തികയുകയാണ്...

ഭീകരർ മുംബൈയിലേക്ക് എത്തിയതിങ്ങനെ...

Click on the "Numbers" to view details

Karachi
Mumbai
1
2
3
4
5
×
1 2008 നവംബർ 22

രാവിലെ 8

പത്തംഗ ലഷ്‌കറെ ഭീകരസംഘം ലഹോറിൽനിന്നു കറാച്ചിയിലേക്ക് ട്രെയിനിൽ. അവിടെ നിന്ന് ‘എം.വി.ആൽഫ’ എന്ന കപ്പലിൽ ഇന്ത്യൻ തീരത്തേക്ക്. മാരകായുധങ്ങളൊന്നും അപ്പോൾ കൈവശമില്ല.

×
2 2008 നവംബർ 22

ഭീകരർക്കു പിന്തുണ നൽകുന്നവർ ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും കപ്പലിൽ എത്തിച്ച് കൈമാറുന്നു.

×
3 2008 നവംബർ 23

ഗുജറാത്തിലെ പോർബന്തറിനു സമീപത്തുനിന്ന് എംവി കുബേർ എന്ന ഫിഷിങ് ട്രോളർ പിടിച്ചെടുക്കുന്നു. ബോട്ടിലെ ക്യാപ്റ്റൻ ഒഴികെ 4 പേരെയും കൊലപ്പെടുത്തി കടലിലെറിഞ്ഞു.

×
4 2008 നവംബർ 26

വൈകിട്ട് 4

മൽസ്യത്തൊഴിലാളികളുടെ വേഷം ധരിച്ചു ട്രോളറിന്റെ ക്യാപ്‌റ്റൻ അമർസിങ് സോളങ്കിയുമായി ഭീകരർ യാത്ര തുടരുന്നു; മുംബൈ തീരത്തുനിന്നു 10 നോട്ടിക്കൽ മൈൽ അകലെ വച്ച് ക്യാപ്‌റ്റനെ കഴുത്തറുത്തു കൊന്നു.

×
5 2008 നവംബർ 26

രാത്രി 8.30–9.00

ഡിങ്കി ബോട്ടുകളിൽ ഭീകരർ മുംബൈ തീരത്ത്. കൊളാബ ജെട്ടി വഴി നഗരത്തിലേക്ക്; ഭീകരർ രണ്ടു പേർ വീതം അഞ്ച് ‘ബഡി പെയേഴ്സ്’ ആയി പിരിഞ്ഞു.

തീവ്രവാദികളുടെ കൈവശം
  • എകെ 47 തോക്ക്
  • 7.62 എംഎം പിസ്റ്റൾ
  • 8–10 ഹാൻഡ് ഗ്രനേഡ്
  • 8 കിലോ അത്യുഗ്ര സ്ഫോടന ശേഷിയുള്ള ആർഡിഎക്സ്
  • 6200 രൂപ വീതം
  • ക്രെഡിറ്റ് കാർഡുകൾ
  • പല സിം കാർഡുകൾ
  • മൊറീഷ്യസിലെ ഐഡന്റിന്റി കാർഡുകൾ
  • മുംബൈ നഗരത്തിന്റെയും ഹോട്ടലുകളുടെയും ഉപഗ്രഹ ചിത്രങ്ങൾ
  • സ്‌നാക്‌സ്, ഡ്രൈഡ് ഫ്രൂട്ട്‌സ്
മുംബൈയിൽ ഭീകരാക്രമണം നടന്നത് ഇവിടങ്ങളിൽ...

Click on the "Numbers" to view details

1
2
3
4
5
6
7
8
9
10
×
1 ലിയാപോൾഡ് കഫേ:

രാത്രി 9.30

രണ്ടു ഭീകരർ തലങ്ങും വിലങ്ങും വെടിവച്ചു, ഗ്രനേഡുകൾ എറിഞ്ഞു.

കൊല്ലപ്പെട്ടവർ 11
പരുക്കേറ്റത് 28
×
2 താജ് മഹൽ ഹോട്ടൽ

രാത്രി 9.40

ഹോട്ടലിൽ കടന്ന 4 ഭീകരർ അതിഥികൾക്കു നേരെ വെടിയുതിർത്തു. 5, 6 നിലകളില്‍ സ്ഫോടനം, തീപിടിത്തം. ആർമി, നേവി, എൻഎസ്‌ജി കമാൻഡോകൾ താജ് വളഞ്ഞു. ഏറ്റുമുട്ടൽ നടന്നത് 59 മണിക്കൂർ. 4 ഭീകരരെയും കൊലപ്പെടുത്തി. 450 പേരെ രക്ഷപ്പെടുത്തി. .

കൊല്ലപ്പെട്ടവർ 38
പരുക്കേറ്റത് 28
×
3 നരിമാൻ ഹൗസ്

രാത്രി 9.45

നരിമാൻ ഹൗസിനു സമീപത്തെ കെട്ടിടങ്ങളിലേക്ക് വെടിയുതിർത്ത് സ്ഫോടനം നടത്തി ഭീകരർ. ഒരു ജൂത കുടുംബത്തെ ബന്ദിയാക്കി. 48 മണിക്കൂർ പോരാട്ടം. കമാൻഡോകൾ ഹെലികോപ്റ്ററിൽ മേൽക്കൂരയിലേക്കിറങ്ങി. 14 പേരെ രക്ഷപ്പെടുത്തി. 2 ഭീകരരെ കൊലപ്പെടുത്തി.

കൊല്ലപ്പെട്ടവർ 10
പരുക്കേറ്റത് 7
×
4 ഒബറോയ് ട്രൈഡന്റ് ഹോട്ടൽ

രാത്രി 9.50

അതിഥികൾക്കു നേരെ വെടിവയ്പ്. റസ്റ്ററന്റിൽ സ്ഫോടനം. നരിമാൻ പോയിന്റിൽ പ്രതിസന്ധി നിലനിന്നത് 42 മണിക്കൂർ. 35 പേരെ രക്ഷപ്പെടുത്തി. രണ്ടു ഭീകരരെ കൊലപ്പെടുത്തി.

കൊല്ലപ്പെട്ടവർ 35
പരുക്കേറ്റത് 24
×
5 ഛത്രപതി ശിവജി ടെർമിനസ് (സിഎസ്ടി)

രാത്രി 9.50

യാത്രക്കാർക്കും സുരക്ഷാവിഭാഗത്തിനും നേരെ വെടിയുതിർത്തും ഗ്രനേഡുകൾ വലിച്ചെറിഞ്ഞും 2 ഭീകരർ. സമീപമുള്ള ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ ആസ്‌ഥാനത്തിനു മുന്നിൽ വെടി, ഗ്രനേഡ് ആക്രമണം. താഴെ റയിൽവേ സ്‌റ്റേഷനിലേക്കുള്ള അടിപ്പാതയിലും ഏറ്റുമുട്ടൽ. ഭീകരൻ അജ്മൽ കസബിനെ ജീവനോടെ പിടികൂടി.

കൊല്ലപ്പെട്ടവർ 56
പരുക്കേറ്റത് 108
×
6 മെട്രോ സിനിമ

രാത്രി 10

ഇൻസ്പെക്ടറെ ബന്ദിയാക്കി പൊലീസ് വാഹനം തട്ടിയെടുത്ത് എത്തിയ 2 ഭീകരർ ആൾക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്തു.

×
7കാമാ ഹോസ്പിറ്റൽ

രാത്രി 10:20

ചുറ്റിലും വെടിയുതിർത്ത് ഭീകരർ. സമീപത്തെ ജിടി ഹോസ്പിറ്റൽ പരിസരത്തും വെടിവയ്പ്.

×
8മാസ്ഗാവ് ഡോക്ക്‌യാർഡ് റോഡ്

രാത്രി 10.45

ടാക്സിയിൽ ഭീകരർ ഒളിപ്പിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു.

×
9വിലെ പാർലെ

രാത്രി 10.50

സാന്താക്രൂസ് വിമാനത്താവള പരിസത്ത് ടാക്‌സിയിൽ സ്‌ഫോടനം.

×
10 ഗിർഗാവ് ചൗപാട്ടി

രാത്രി 12.30

വെടിയുതിർത്ത് രണ്ടു ഭീകരർ; ഇവരെ പൊലീസ് വെടിവച്ചു കൊന്നു.

ആകെ കൊല്ലപ്പെട്ടവർ

166

പരുക്കേറ്റവർ

304

കൊല്ലപ്പെട്ട വിദേശികൾ
  • ഇസ്രയേൽ
    6
  • യുഎസ്
    3
  • ജർമനി
    3
  • കാനഡ
    2
  • ഓസ്ട്രേലിയ
    2
  • ഇംഗ്ലണ്ട്
    1
  • മൊറീഷ്യസ്
    1
  • ബെൽജിയം
    1
  • മലേഷ്യ
    1
  • ജപ്പാൻ
    1
  • ഫ്രാന്‍സ്
    1
  • സിംഗപ്പുർ
    1
  • തായ്‌ലൻഡ്
    1
  • ഇറ്റലി
    1
കൊല്ലപ്പെട്ട ഭീകരർ
  • താജിൽ
    4
  • ഒബറോയിയിൽ
    2
  • നരിമാൻ ഹൗസിൽ
    2
  • ഗിർഗാവ് ചൗപ്പാട്ടിയിൽ
    1
8 ഭീകരരെ വധിച്ചത് എൻഎസ്ജി കമാൻഡോകൾ, ഒരാളെ മുംബൈ പൊലീസും. അജ്‌മൽ കസബിനെ(21) ജീവനോടെ പിടികൂടി.
നവംബർ 28

പുലർച്ചെ താജ് ഹോട്ടൽ ഒഴികെ ബാക്കിയെല്ലാ ഭാഗങ്ങളും ഭീകരരുടെ ഭീഷണിയിൽ നിന്ന് മോചിപ്പിക്കപ്പെട്ടു.

നവംബർ 29

പുലർച്ചെ താജിൽ ദേശീയ സുരക്ഷാസേനയുടെ ‘ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ’; അവസാനത്തെ ഭീകരനെയും കൊലപ്പെടുത്തി വിജയാരവം.

നമുക്കായി, വീരമൃത്യു വരിച്ചവർ...

മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ (എൻഎസ്ജി)

സൈന്യത്തിൽ സെവൻത് ബിഹാർ റജിമെന്റിൽ 1999 ജൂൺ 12-നാണു കോഴിക്കോട് ഫറോക്ക് കണ്ണമോത്ത് വീട്ടിൽ സന്ദീപ് ഉണ്ണിക്കൃഷ്‌ണൻ പ്രവേശിക്കുന്നത്. 2007 ജനുവരി 20ന് ദേശീയ സുരക്ഷാ സേന(എൻഎസ്‌ജി)യിലെത്തി. താജിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു.

ആക്രമണത്തിനു പിന്നിൽ ഇവർ
കസബിന്റെ ‘വിധി’

2010 മേയ് 6

മുംബൈയിലെ ആർതർ റോഡ് ജയിലിലെ പ്രത്യേക കോടതി കസബിനു വധശിക്ഷ വിധിച്ചു

2011 ഫെബ്രുവരി 21

മുംബൈ ഹൈക്കോടതി വധശിക്ഷ ശരിവച്ചു

2011 ഒക്ടോബർ 21

സുപ്രീംകോടതി കീഴ്ക്കോടതി വിധികൾ ശരിവെച്ചു

2012 ഓഗസ്റ്റ് 29

വധശിക്ഷയ്ക്കെതിരായ പുന:പരിശോധനാ ഹർജി സുപ്രീംകോടതി തള്ളി

2012 നവംബർ 5

കസബിന്റെ ദയാഹർജി രാഷ്ട്രപതി പ്രണാബ് മുഖർജി തള്ളി

2012 ‌നവംബർ 21

ഓപ്പറേഷൻ എക്സ്: പുണെയിലെ യേർവാഡ ജയിലിൽ അജ്മൽ കസബിനെ അതീവരഹസ്യമായി തൂക്കിലേറ്റി.

ഇയാളുടെ മൃതദേഹം പാക്കിസ്ഥാൻ ഏറ്റെടുക്കാത്തതിനെ തുടർന്നു മറവു ചെയ്തത് പുണെ ജയിലിനകത്ത്. കൊല്ലപ്പെട്ട 9 ഭീകരരുടെ മൃതദേഹങ്ങളും നേരത്തേ മറവു ചെയ്തതും അജ്ഞാത സ്ഥലങ്ങളിൽ.

ഇനി വേണ്ട പാക്ക് ബന്ധം

മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ പാക്കിസ്ഥാൻ ആണെന്നു തെളിഞ്ഞതോടെ അവരുമായുള്ള ഔദ്യോഗിക ചർ‍ച്ചകൾ ഇന്ത്യ അവസാനിപ്പിച്ചു. ഇന്ത്യ–പാക് ഭരണാധികാരികൾ പലപ്പോഴായി ഉച്ചകോടികളിലും മറ്റും കൂടിക്കണ്ടതല്ലാതെ മറ്റ് ഔദ്യോഗിക ചർച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ല. ഇന്ത്യ–പാക്ക് ക്രിക്കറ്റ് പരമ്പരകൾക്കും ആക്രമണത്തോടെ അവസാനമായി. പാക്കിസ്ഥാനുമായി ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കില്ലെന്നു ബിസിസിഐയും വ്യക്തമാക്കിയിട്ടുണ്ട്. ലഷ്കറെയുടെ അടുപ്പക്കാരനും ജമാഅത്തുദ്ദഅവ തലവനുമായ ഹാഫിസ് സയീദാണ് മുംബൈ ആക്രമണം ആസൂത്രണം ചെയ്തതെന്നു ഒട്ടേറെ രേഖകൾ സഹിതം തെളിവുകൾ ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചിരുന്നു. ഭീകരതയ്ക്കെതിരെ നടപടിയെടുക്കാൻ രാജ്യാന്തര തലത്തിലും പാക്കിസ്ഥാനു മേല്‍ സമ്മർദം ശക്തമായി. തുടർന്ന് മുഖ്യ സൂത്രധാരൻ സാക്കിയുർ റഹ്മാൻ ലഖ്‌വി ഉൾപ്പെടെ ഏഴു പേർക്കെതിരെ കേസെടുത്തിരുന്നു. പക്ഷേ ലഖ്‌വിയെ അനധികൃതമായി തടങ്കലിൽ വച്ചിരിക്കുകയാണെന്നു കാണിച്ച് പാക്കിസ്ഥാൻ ഹൈക്കോടതി 2015 മാർച്ച് 13ന് വെറുതെ വിടാൻ ഉത്തരവിട്ടു. ഏപ്രിലിൽ ജാമ്യം നേടി ലഖ്‌വി പുറത്തിറങ്ങി.
2017 ജനുവരിയിൽ ഹാഫിസ് സയീദിനെയും പാക്കിസ്ഥാൻ വീട്ടു തടങ്കലിലാക്കിയെങ്കിലും 2017 നവംബറിൽ മോചിപ്പിച്ചു. സയീദിനെതിരെ മതിയായ തെളിവുകളില്ലെന്ന മുടന്തൻ ന്യായമുന്നയിച്ചായിരുന്നു പാക്ക് കോടതി മോചിപ്പിച്ചത്. ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാർട്ടിയായ ഇസ്‌ലാമിസ്റ്റ് മില്ലി മുസ്‌ലിം ലീഗിനെ (എംഎംഎൽ) അമേരിക്ക ഭീകരസംഘടനകളുടെ പട്ടികയിൽ പെടുത്തിയിരിക്കുകയാണ്. സയീദിനെ യുഎസ് ആഗോള ഭീകരനായും പ്രഖ്യാപിച്ചിരുന്നു. യുഎന്നിന്റെ കരിമ്പട്ടികയിലും എംഎംഎല്ലുണ്ട്. 2018ൽ പാക്കിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രമിച്ചെങ്കിലും മേൽപ്പറഞ്ഞ കാരണങ്ങളാൽ എംഎംഎല്ലിന് അംഗീകാരം ലഭിച്ചില്ല. അതിനിടെ പാർട്ടിയുടെ ഔദ്യോഗിക അക്കൗണ്ട് ഫെയ്സ്ബുക്കും നീക്കം ചെയ്തു. ഹാഫിസ് സയീദിന്റെയും ജയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്‌ഹറിന്റെയും ഭീകരസംഘടനകളെ പേരെടുത്തു പരാമർശിക്കാതെ മുൻപ്രധാനമന്ത്രി നവാസ് ഷരീഫ് 2018ൽ ഉന്നയിച്ച വിമർശനം വിവാദമായിരുന്നു,
‘അവർ ഭരണകൂടേതര ശക്തികളാണ്. അവരെ അതിർത്തി കടക്കാനും മുംബൈയിൽ 150 ലേറെ പേരെ കൊന്നൊടുക്കാനും നാം അനുവദിക്കാമായിരുന്നോ? എന്തു കൊണ്ടാണ് ആ (മുംബൈ ഭീകരാക്രമണക്കേസ്) വിചാരണ നാം പൂർത്തിയാക്കാത്തത്?’– എന്നായിരുന്നു റാവൽപിണ്ടി ഭീകരവിരുദ്ധ കോടതിയിൽ മുംബൈ ഭീകരാക്രമണക്കേസിന്റെ വിചാരണ മന്ദീഭവിച്ചുകിടക്കുന്നതു പരാമർശിച്ച് നവാസ് പറഞ്ഞത്. ഈ പരാമർശത്തിൽ നിന്നു പിന്നീട് ഇദ്ദേഹം പിന്നോട്ടു പോവുകയും ചെയ്തു. മുംബൈ ഭീകരാക്രമണം സംബന്ധിച്ചു പാക്കിസ്ഥാനിൽ ഇതുവരെ ഒരാളെപ്പോലും ശിക്ഷിച്ചിട്ടില്ല.

ഭീകരാക്രമണത്തിനപ്പുറം ഇന്ത്യ
‘ഫോഴ്സ് വൺ’ കരുത്തിൽ മുംബൈ
  • കമാൻഡോ ഓപ്പറേഷനിൽ പ്രത്യേക പരിശീലനം നൽകി മഹാരാഷ്ട്ര പൊലീസിന്റെ പ്രത്യേക യൂണിറ്റിനു രൂപം നൽകി: ഫോഴ്സ് വൺ. ഇനിയൊരു ആക്രമണം മുംബൈയ്ക്കു നേരെയുണ്ടായാൽ ഈ കമാൻഡോ സംഘമായിരിക്കും മുന്നിൽ നിന്നു പോരാടുക. എൻഎസ്ജി കമാൻഡോകൾ കൂടാതെ ഫോഴ്സ് വണ്ണിനും വിമാനത്തിൽ ആയുധങ്ങൾ കൂടെക്കൊണ്ടുപോകാൻ അനുവാദം.
  • മുംബൈയിൽ നൂറോളം രഹസ്യാന്വേഷണ സംഘാംഗങ്ങൾ, റെയിൽവേ സ്‌റ്റേഷനുകളിൽ പ്രത്യേക കമാൻഡോകൾ
  • റെയിൽവെ സ്‌റ്റേഷനുകളിലും നഗരത്തിന്റെ പ്രധാനകേന്ദ്രങ്ങളിലും രഹസ്യക്യാമറകൾ
  • ദേശീയ സുരക്ഷാ സേനയ്ക്ക് മുംബൈയിൽ ഉൾപ്പെടെ പുതിയ നാല് ഹബുകൾ (ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്)
  • മഹാരാഷ്ട്ര പൊലീസിന് ഭാരം കുറഞ്ഞ പുതിയ ബുള്ളറ്റ്–പ്രൂഫ് ജാക്കറ്റുകളും ഹെൽമറ്റുകളും ഷീൽഡുകളും. രാത്രിക്കാഴ്ച സാധ്യമാക്കുന്ന മോണോക്കുലറുകളും പൊലീസിനു സ്വന്തം. തീരദേശ നിരീക്ഷണത്തിന് ഡ്രോണുകൾ.
  • ഫോഴ്സ് വണ്ണും എൻഎസ്ജിയും സംയുക്ത അഭ്യാസം കൃത്യമായ ഇടവേളകളിൽ ഉറപ്പാക്കുന്നു. മുംബൈയിൽ ഇതിനായി പ്രത്യേക കേന്ദ്രവും.
  • മത്സ്യത്തൊഴിലാളികൾക്ക് റേഡിയോ ഫ്രീക്വൻസി ഐഡി കാർഡുകളും സ്മാർട് കാർഡുകളും.
സുരക്ഷിതം നമ്മുടെ തീരം