• വെള്ളപ്പൊക്കദുരിത ബാധിതരെ സഹായിക്കാനായി മലയാള മനോരമയുടെ നേതൃത്വത്തിലുള്ള ‘കുടെയുണ്ട് നാട്’ സഹായ ശേഖരണത്തിലേക്ക് നവ ദമ്പതികളായ കോഴിക്കോട്ട് ബാലുശേരി തോട്ടാക്കണ്ടി വീട്ടിൽ അഖിലും ബിൻസിയും നൽകിയ സ്വർണ്ണ വള അഖില കേരള ബാലജന സഖ്യം സംസ്ഥാന പ്രസിഡന്റ് അഞ്ജിത അശോകും ബാലികാ വിഭാഗം കൺവീനർ സി.പി. ദിൽന പർവീണും എറ്റു വാങ്ങുന്നു.

 • പയ്യാനക്കൽ പടിഞ്ഞാറെ മാപ്പിള വളപ്പിൽ എൻ.ശ്രീനിവാസ്നറെ വീടുവൃത്തിയാക്കുന്നു.

 • കോഴിക്കോട്ട് പയ്യാനക്കൽ മാടാമംഗലത്ത് സുലോചനയുടെ കൊച്ചു മക്കളായ ശേഖയും അഭിനവും വെള്ളം ഇറങ്ങിയ വീട്ടു മുറ്റത്ത് മണ്ണിട്ടുയർത്തി പൂക്കളമിടുന്നു. വെള്ളം കയറി നനഞ്ഞ വസ്ത്രങ്ങളാണ് പിന്നിലെ കട്ടിലിൽ കഴുകി ഉണക്കാനിട്ടിരിക്കുന്നത്. ചിത്രം : റസൽ ഷാഹുൽ

 • എരഞ്ഞിപ്പാലം സിഡിഎ കോളനിയിൽ നമ്പർ 34ൽ താമസിക്കുന്ന അസ്മ വെള്ളം കയറിയ അലമാര തുടച്ച് വൃത്തിയാക്കുന്നു.

 • കോഴിക്കോട്ട് സിവിൽ സ്റ്റേഷനു സമീപം പള്ളിപ്പാട്ട് പള്ളിക്കുളങ്ങരത്താഴം ടി.കെ.സുനീഷിന്റെ വീട് കഴിഞ്ഞ പുലർച്ച തകർന്നു വീണ നിലയിൽ.

 • ഒരുനാൾ കൊണ്ടിതാ കരയായി ... വെള്ളത്തിലായ മാവൂർ തെങ്ങിലക്കടവിലെ റോഡിൽ മാറാട് അരയ സമാജം പ്രവർത്തകർ രക്ഷാപ്രവർത്തനത്തിനായി ഓഗസ്റ്റ് 17ന് ഇറക്കിയ തോണിയുടെ ഭാഗമാണ് ആദ്യ ചിത്രത്തിൽ കാണുന്നത്. തൊട്ടടുത്ത ദിവസം 18ന് വെള്ളമിറങ്ങിയ ശേഷം പാൽപ്പാത്രവുമായി അതുവഴി ബൈക്കിൽ പോകുന്നയാളാണ് രണ്ടാമത്തെ ചിത്രത്തിൽ. ചിത്രം : റസൽ ഷാഹുൽ

 • ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണം തയാറാക്കുന്നു. ചിത്രം : റസൽ ഷാഹുൽ

 • മാനാഞ്ചിറ ഡിടിപിസി ഓഫിസിൽ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയക്കുവാനായി സാധനങ്ങൾ തരം തിരിക്കുന്നവർ. ചിത്രം : റസൽ ഷാഹുൽ േേേ

 • എരഞ്ഞിപ്പാലം റോഡിൽ കനോലി കാനാൽ കരകവിഞ്ഞ് പ്രദേശമാകെ വെള്ളത്തിലായതിന്റെ ആകാശക്കാഴ്ച. ചിത്രം : റസൽ ഷാഹുൽ

 • മൂരിയാട് ഭാഗത്ത് കല്ലായിപ്പുഴയും കനേലി കനാലും കരകവിഞ്ഞ് സമീപ വീട്ടു വളപ്പുകളിലേക്ക് വെള്ളം കയറിയപ്പോൾ സാധനങ്ങൾ മാറ്റുന്നവർ.

 • വെള്ളത്തിലായ കോട്ടൂളി – സരോവരം റോഡിലൂടെ ബോട്ടിൽ യാത്രക്കാരെ കൊണ്ടുവരുന്നു.

 • വെള്ളത്തിലായ അരയിടത്തുപാലം – അഴകൊടി റോഡിലുടെ സാധനങ്ങൾ കൊണ്ടു പോകുന്നവർ.

 • നമരം പാലത്തിനു സമീപപ്രദേശങ്ങളിൽ വെള്ളം കയറിയ നിലയിൽ. ചിത്രം: മനോരമ

 • കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതോടെ കാരാപ്പുഴ-വാഴവറ്റ റോഡിലെ താൽക്കാലിക പാലത്തിൽ വെള്ളം കയറിയപ്പോൾ. ഇവിടെ ഗതാഗതം പൂർണമായും നിരോധിച്ചു.

 • വെള്ളക്കെട്ടിലൂടെ സേലം ജില്ലയിൽ നിന്ന് തമിഴ്നാട് സർക്കാറിന്റെ ദുരിതാശ്വാസ സാധനങ്ങളുമായി എത്തിയ ലോറികൾക്ക് ട്രാക്റ്ററിൽ വഴി കാണിച്ചു കൊണ്ടു വരുന്നു.

 • കബനിക്കരയിലെ തേമാൻകടവിൽ ഒറ്റപ്പെട്ട ഒരു കുടുംബത്തെ കൊട്ടത്തോണിയിൽ പെരിക്കല്ലൂരിലെ ദുരിതാശ്വാസ ക്യാംപിലേക്ക് കൊണ്ടുവരുന്നു.

 • വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട തേർത്തുകുന്നിലെ വീടുകളിലേക്ക് വിവിധ ആവശ്യങ്ങൾക്കായി പുറത്തെത്തിയവരെ വനം വകുപ്പിന്റെ ബോട്ടിൽ തിരിച്ചെത്തിക്കുന്നു.

 • മഴ ശക്തമായതിനെ തുടർന്ന് കാരാപ്പുഴയിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തി വെള്ളം ഒഴുക്കി വിടുന്നു.

 • വെള്ളത്തിലായ മാവൂർ റോഡിലുടെ വീണു പോവാതിരിക്കാൻ ചേർത്ത് പിടിച്ച് പുതിയ സ്റ്റാൻഡിലേക്ക് നടക്കുന്നവർ.

 • താഴത്തെ കടമുറിയിലും റോഡിലും പുഴവെള്ളം നിറയുന്നത് ഒന്നാം നിലയിലെ വാടകമുറിയില്‍ നിന്നു നോക്കി നില്‍ക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍

 • പ്രധാനറോഡില്‍ അരയ്ക്കു മുകളില്‍ പുഴവെള്ളം കയറി. റോഡ് പുഴയായി ഒഴുകുന്നു.

 • കോഴിക്കോട് അരയിടത്തുപാലം ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെള്ളം കയറിയപ്പോൾ

 • മാവൂർ റോഡിൽ എമറാൾ മാളിനു മുന്നിലെ വെള്ളക്കെട്ട്

 • മാവൂർ റോഡിൽ എമറാൾ മാളിനു മുന്നിലെ വെള്ളക്കെട്ട്

 • മാവൂർ റോഡിൽ എമറാൾ മാളിനു മുന്നിലെ വെള്ളക്കെട്ട്

 • കക്കോടിക്കു സമീപം ചെലപ്രത്ത് രക്ഷാപ്രവർത്തനം

 • കമ്പിളിപ്പറമ്പ് പാണക്കുളങ്ങര താഴത്തെ വീട്ടിൽ വെള്ളം കയറിയപ്പോൾ.

 • കയറ്റിയിൽ പ്രദേശത്തെ വെള്ളക്കെട്ടിലായ വീടുകളിൽ ഒന്ന്.

 • ഇരുവഞ്ഞിപുഴയിലെ മലവെള്ളപാച്ചിലിൽ പുഴയുടെ സംരക്ഷണഭിത്തി തകർന്ന പുല്ലൂരാംപാറ ഇലന്തുകടവ് തുരുത്തേൽപ്രദേശം.

 • താമരശ്ശേരി വനാതിർത്തിയിൽ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ തകർന്ന വീടിനുമുന്നിൽ കല്ലടിക്കുന്ന് ശാഹിനയും ഭർത്താവ് മുജീബും. ചിത്രം: മനോരമ

 • പുഴയേത്,വയലേത്.കന്നാരംപുഴയും കബനിയും ചേരുന്ന കൊളവള്ളിയിലുണ്ടായ വെള്ളക്കെട്ട്.

 • വെള്ളം കയറിയ പാക്കം പുഴമൂല കോളനിവാസികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നു.

 • മാനന്തവാടി കെഎസ്ആർടിസി ഡിപ്പോ വെളളം കയറിയ നിലയിൽ.

 • കബനി കരകവിഞ്ഞ് കൃഗന്നൂർ പാടത്ത് വെള്ളംകയറിയപ്പോൾ.

 • കാരാപ്പുഴ പദ്ധതിയുടെ കനാൽ തൃക്കൈപ്പറ്റ മുക്കംകുന്നിൽ തകർന്ന നിലയിൽ. കനാലിൽ നിന്നുള്ള വെള്ളം ഒഴുകി കീരിമുളയിൽ ഷാജിയുടെ അര ഏക്കറിലെ കൃഷി നശിച്ചു.

 • പെരിക്കല്ലൂരിൽ കബനി പുഴയോരത്ത് താമസിക്കുന്നവരെ കൊട്ടത്തോണിയിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു.

 • വെള്ളം കയറിയതിനെ തുടർന്ന് പൂട്ടിയ പനമരം മൃഗാശുപത്രി .

 • താമരശ്ശേരി എടുത്തുവച്ചകല്ല് വനാതിർത്തിയിൽ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ പാലവും മട്ടിക്കുന്ന് – റെജിമുക്ക് റോഡും. ‌മരിച്ച പരപ്പൻപാറയിൽ റിജിത്ത് മോൻ ഇവിടെനിന്നാണ് കാറിനൊപ്പം ഒഴുക്കിൽപെട്ടത്. ചിത്രം : സജീഷ് ശങ്കർ ∙ മനോരമ

 • പൊന്നേംപാടത്തെ കുടുംബശ്രീ വനിത ഹോട്ടൽ വെള്ളത്തിൽ മുങ്ങിയ നിലയിൽ.

 • വെള്ളത്തിനടിയിലായ തിരുത്തിയാട് ഗവ. എൽപി സ്കൂൾ.

 • കല്ലായി അഴിമുഖത്ത് കെട്ടിക്കിടക്കുന്ന ചെളി കോതി മത്സ്യത്തൊഴിലാളികൾ നീക്കം ചെയ്യുന്നു. ചിത്രം : സജീഷ് ശങ്കർ ∙ മനോരമ

 • കനത്ത മഴയെ തുടർന്നു കടൽക്ഷോഭം ശക്തമായപ്പോൾ. കോഴിക്കോട് ചാമുണ്ടിവളപ്പിൽനിന്നുള്ള കാഴ്ച. ചിത്രം : സജീഷ് ശങ്കർ ∙ മനോരമ

 • കനത്ത മഴയെത്തുടർന്ന് വെള്ളം കയറിയ തടമ്പാട്ടുതാഴം റോഡ്. ചിത്രം: സജീഷ് ശങ്കർ ∙ മനോരമ

 • കനത്ത മഴയെത്തുടർന്ന് വെള്ളം കയറിയ തടമ്പാട്ടുതാഴം റോഡ്. ചിത്രം: സജീഷ് ശങ്കർ ∙ മനോരമ

 • കനത്ത മഴയെത്തുടർന്ന് വെള്ളം കയറിയ തടമ്പാട്ടുതാഴം റോഡ്. ചിത്രം: സജീഷ് ശങ്കർ ∙ മനോരമ

 • മൺസൂൺ മേഘങ്ങൾ അറബിക്കടലിൽ പെയ്തിറങ്ങുന്ന കാഴ്ച. കോഴിക്കോട് ബീച്ചിൽ നിന്നുള്ള കാഴ്ച. ചിത്രം: സജീഷ് ശങ്കർ.

 • കോഴിക്കോട് നഗരത്തിൽ നിന്നുള്ള ഒരു മഴ കാഴ്ച. ചിത്രം:സജീഷ് ശങ്കർ.

 • നനയാതെ കാക്കുന്ന കുടയാണ് അമ്മ... ശക്തമായ മഴയിൽ കുട്ടിയെ സ്കൂളിലേക്ക് എടുത്തുകൊണ്ടുപോകുന്ന അമ്മ. കക്കയം റൂട്ടിൽ തലയാടിനു സമീപത്ത് നിന്നുള്ള കാഴ്ച. ചിത്രം:സജീഷ് ശങ്കർ.