• ജലനിരപ്പ് താഴ്ന്ന തൊടുപുഴയാർ ചിത്രം : മനോരമ

  • അടിമാലി– കുമളി ദേശീയപാതയിൽ പനംകുട്ടിക്കു സമീപം റോഡ് ഇടിഞ്ഞ് മുതിരപ്പുഴ ആറ്റിൽ പതിച്ച നിലയിൽ.

  • കുളമാവ് വടക്കേപ്പുഴ ചെക്ക് ഡാമിൽ വെള്ളം നിറഞ്ഞപ്പോൾ

  • മുല്ലപ്പെരിയാറിൽ നിന്ന് കൂടിയ തോതിൽ ജലം ഒഴുകിയെത്തിയതിനെ തുടർന്ന് തകർന്ന ചപ്പാത്തിലെ വ്യാപാര സ്ഥാപനങ്ങളിലൊന്ന്.

  • കഴിഞ്ഞദിവസം മണ്ണിടിഞ്ഞു താഴ്ന്ന രാജാക്കാട്–പൂപ്പാറ സംസ്ഥാന പാതയിലെ എൻആർ സിറ്റി ഭാഗം. മൂന്നുദിവസമായി ഇതുവഴിയുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്

  • വാരിക്കുഴിയിൽ: മൂന്നാർ കോളനി റോഡ് ഇടിഞ്ഞ് തകർന്നപ്പോൾ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ അകപ്പെട്ട നിലയിൽ. ഇന്നു രാവിലെയാണു റോഡ് തകർന്നത്. മൂന്നാർ ടൗണിൽ നിന്നു മൂന്നാർ കോളനിയിലേക്കുള്ള റോഡാണിത്. മൂവായിരത്തോളം പേരാണു കോളനിയിൽ താമസിക്കുന്നത്. ചിത്രം: അരവിന്ദ് ബാല

  • പാലവും പോയി...: കോരുത്തോട് ടൗണിന് സമീപം കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന അഴുതയാറ്റിലെ തോപ്പിൽകടവ് പാലം തകർന്ന നിലയിൽ. ഇടുക്കി ജില്ലയിലെ മൂഴിക്കൽ പ്രദേശത്തുള്ള കുടുംബങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ചിത്രം: റെജു അർനോൾഡ് ∙മനോരമ

  • മൂന്നാർ നല്ലതണ്ണിയിൽ ഉണ്ടായ ഉരുൾപൊട്ടൽ

  • തകർച്ച പിന്നെയും പിന്നെയും: മൂന്നാർ ദേവികുളം റോഡിലുണ്ടായ മണ്ണിടിച്ചിൽ.‌‌ ചിത്രം: അരവിന്ദ് ബാല∙മനോരമ

  • ഇടുക്കിയെ തകർത്തെറിഞ്ഞ് പേമാരി, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ... ചിത്രങ്ങളിലൂടെ. ചിത്രം ജിബിൻ ചെമ്പോല ∙ മനോരമ

  • ഇടുക്കിയെ തകർത്തെറിഞ്ഞ് പേമാരി, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ... ചിത്രങ്ങളിലൂടെ. ചിത്രം ജിബിൻ ചെമ്പോല ∙ മനോരമ

  • ഇടുക്കിയെ തകർത്തെറിഞ്ഞ് പേമാരി, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ... ചിത്രങ്ങളിലൂടെ. ചിത്രം ജിബിൻ ചെമ്പോല ∙ മനോരമ

  • ഇടുക്കിയെ തകർത്തെറിഞ്ഞ് പേമാരി, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ... ചിത്രങ്ങളിലൂടെ. ചിത്രം ജിബിൻ ചെമ്പോല ∙ മനോരമ

  • ജലനിരപ്പ് ഉയർന്നതിനെത്തുടർന്നു കല്ലാർ ഡാം തുറന്നപ്പോൾ

  • ചെറുതോണി പാലത്തിനോട് ചേർന്നുള്ള അപ്രോച്ച് റോഡ് പൂർണമായും തകർന്ന നിലയിൽ മണ്ണിടിച്ചിലിൽ സമീപത്തെ കെട്ടിടങ്ങളും തകർന്നു

  • കനത്ത മഴയെ തുടർന്ന് വണ്ടിപ്പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കം.

  • കനത്ത മഴയെ തുടർന്ന് വണ്ടിപ്പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കം.

  • കനത്ത മഴയെ തുടർന്ന് വണ്ടിപ്പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കം.

  • മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേയിലെ ഷട്ടറുകൾ ഉയർത്തി വെള്ളം പെരിയാറിലേക്ക് തുറന്നു വിട്ടിരിക്കുന്നു.

  • മലങ്കര ജലാശയത്തിലെ അഞ്ചുഷട്ടറുകളും തുറന്നുവിട്ടതോടെ മീൻപിടിക്കുന്നയാൾ.

  • കനത്ത മഴയെത്തുടർന്നു നിറഞ്ഞ് ഒഴുകുന്ന തൊടുപുഴയാർ. നഗരസഭാ പാർക്കിൽ നിന്നുള്ള ദൃശ്യം. ചിത്രം: മനോരമ

  • മണ്ണിടിച്ചിലിൽ തകർന്ന പണിക്കൻകുടി മോളത്ത് കൃഷ്ണൻകുട്ടിയുടെ വീട്.

  • ശ്രീകോവിൽ വരെ വെള്ളം കയറിയ അയ്യപ്പൻകോവിലിലെ പുരാതന ശ്രീധർമശാസ്താ ക്ഷേത്രം.

  • നെഞ്ചിടിപ്പോടെ.. ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും ഉയർത്തിയതിനെ തുടർന്നുണ്ടായ കുത്തൊഴുക്കിൽ ചെറുതോണി പാലം മുങ്ങുന്നതിനു തൊട്ടുമുൻപ് പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിക്കാനുള്ള ദുരന്തനിവാരണ സേനാംഗങ്ങളുടെ ഓട്ടം. ഇവർ കടന്നതിനു പിന്നാലെ ശക്തമായ വെള്ളപ്പാച്ചിലിൽ പാലം അപകടനിലയിലായി. ചിത്രം: റിജോ ജോസഫ് ∙ മനോരമ

  • ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറന്നതിനെത്തുടർന്ന് ചെറുതോണിപ്പുഴ പാലം കവിഞ്ഞൊഴുകുന്നു.

  • ചെറുതോണി പാലത്തിനു സമീപം ബസ്‌ സ്റ്റാൻഡ് വളപ്പിലുള്ള മരങ്ങൾ വെള്ളത്തിന്റെ കുത്തൊഴുക്കിൽ കടപുഴകിയപ്പോൾ.

  • ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ ട്രയൽ റണ്ണിനായി ഉയർത്തിയപ്പോൾ ചെറുതോണിപുഴ നിറഞ്ഞെ‍‍ാഴുകുന്ന കാഴ്ച. ചിത്രം: മനോരമ

  • പന്നിയാർ പുഴ കരകവിഞ്ഞ് സബ് സ്റ്റേഷനിൽ വെള്ളം കയറിയതോടെ വൈദ്യുതോൽപാദനം നിർത്തിയ കുത്തുങ്കൽ പവർഹൗസ്

  • ഇടുക്കി കീരിത്തോട്‌ പെരിയാർവാലിയിൽ രണ്ടുപേരുടെ മരണത്തിന്‌ ഇടയാക്കിയ ഉരുൾപൊട്ടൽ. മുകളിലെ വീട്ടിൽ കിടന്നുറങ്ങിയ ആഗസ്‌തിയും ഏലിക്കുട്ടിയുമാണ്‌ മരിച്ചത്‌.

  • അടിമാലി എട്ടുമുറിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ പൂർണമായി തകർന്നുപോയ ഹസൻകുട്ടിയുടെ വീടിരുന്ന സ്ഥലം.

  • അടിമാലി എട്ടുമുറിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മണ്ണിനടിയിലായ വീട്ടിൽ കുടുങ്ങിയവർക്കായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്നു.

  • അടിമാലി എട്ടുമു‌റിയിൽ ഉരുൾപൊട്ടലിൽ വീടു തകർന്നു മരിച്ച ദിയയു‌ടെ മൃതദേഹം മണ്ണിനടിയിൽനിന്നു പുറത്തെടുത്തപ്പോൾ.

  • അടിമാലി എട്ടുമു‌റിയിൽ ഉരുൾപൊട്ടലിൽ വീടു തകർന്നു മരിച്ച നിയയു‌ടെ മൃതദേഹം മണ്ണിനടിയിൽനിന്നു പുറത്തെടുത്തപ്പോൾ.

  • അടിമാലി എട്ടുമുറിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽനിന്നു ഹസൻകുട്ടിയുടെ കുടുംബാംഗങ്ങളിൽ ഒരാളെ പുറത്തെടുത്തപ്പോൾ. ചിത്രം: മനോരമ

  • അടിമാലി എട്ടുമുറിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ഹസൻകുട്ടിയുടെ വീടിന്റെ മേൽക്കൂര.

  • അടിമാലി ഈസ്റ്റേൺ സ്കൂൾ മുറ്റത്ത് വെള്ളം കയറിയപ്പോൾ.

  • കനത്ത മഴയെ തുടർന്ന് മൂന്നാർ നല്ലതണ്ണി എസ്റ്റേറ്റിലെ നടയാറിലെ തേയില പ്ലാന്റേഷനിൽ ഉരുൾപൊട്ടി കൃഷി നശിച്ച നിലയിൽ.

  • കജനാപ്പാറ - മുട്ടുകാട് റോഡിൽ എസ് വളവിനു സമീപമുണ്ടായ ഉരുൾപൊട്ടൽ.

  • മറിയക്കുട്ടിയുടെ വീടിന്റെ മുൻഭാഗത്തുള്ള സംരക്ഷണഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലായ നിലയിൽ

  • കാളിയാർ പുഴയ്ക്കു കുറുകെ പാറപ്പുഴയിലുള്ള ചപ്പാത്തിൽ വെള്ളം കയറിയപ്പോൾ.

  • കാറ്റിലും മഴയിലും തകർന്ന കീഴാന്തൂർ സ്വദേശി പഴനിസ്വാമിയുടെ വീട്‌

  • പാറപ്പുഴയിൽ വെള്ളം കയറിയ വീടുകളിൽനിന്നു വീട്ടുസാധനങ്ങൾ മാറ്റുന്നു.

  • മറയൂർ കീഴാന്തൂരിൽ ശക്തമായ കാറ്റിലും മഴയിലും നശിച്ച മുരിങ്ങ ബീൻസ് തോട്ടം

  • കൂറ്റൻ ഈട്ടിമരം വീണ് അപകടത്തിലായ കോയിത്തറ സജിത്തിന്റെ വീട്

  • അടിമാലി മന്നാങ്കാല മാതാ നഗറിൽ കിണറിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ നിലയിൽ

  • ചെറുതോണി പാലത്തിനു സമീപം മണ്ണിടിഞ്ഞുണ്ടായ ഗതാഗത തടസ്സം

  • മൂന്നാർ ടൗണിലെ കുണ്ടും കുഴിയുമായ റോഡുകൾ

  • തടിയംപാട് ചപ്പാത്തിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടപ്പോൾ

  • മണ്ണിടിച്ചിലിനെത്തുടർന്ന് അപകടാവസ്ഥയിലായ ചോറ്റുപാറ കരിമ്പനാനിക്കൽ ജോയിയുടെ വീട്

  • നെടുങ്കണ്ടം കരടിവളവ് – കൈലാസപ്പാറമെട്ട് റോഡരികിൽ അപകടം സംഭവിക്കാവുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്‌ഫോമർ

  • കൊട്ടാരക്കര – ഡിണ്ടിഗൽ ദേശീയപാതയിൽ കക്കിക്കവലയിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു മതിൽ പൊളിച്ചു മാറ്റുന്നു

  • അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിനു കുറുകെ വൻ മരം കടപുഴകി വീണപ്പോൾ

  • ജലനിരപ്പ് ഉയർന്ന് അയ്യപ്പൻകോവിൽ പുരാതന ധർമശാസ്താ ക്ഷേത്രത്തിന്റെ മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ട നിലയിൽ.

  • മൂന്നാർ ടൗണിൽ കരകവിഞ്ഞൊഴുകുന്ന മുതിരപ്പുഴയാർ

  • മൂന്നാർ ടൗൺ ബൈപാസിൽ തിങ്കളാഴ്ച ഉണ്ടായ മണ്ണിടിച്ചിൽ

  • ചെറുതോണി കട്ടപ്പന റൂട്ടിൽ ചെറുതോണി പാലത്തിനു സമീപം മണ്ണിടിഞ്ഞപ്പോൾ. ചിത്രം: അരവിന്ദ് ബാല

  • പഴയമൂന്നാർ റോഡിൽ വീതി കൂട്ടുന്ന ഭാഗം ഏതു സമയത്തും തകർന്നു വീഴാവുന്ന സ്ഥിതിയിൽ

  • മൂന്നാർ ടൗൺ ബൈപാസിൽ തിങ്കളാഴ്ച ഇടിച്ചിൽ ഉണ്ടായ ഭാഗത്ത് മണ്ണു നീക്കംചെയ്യാനുള്ള ശ്രമം

  • കനത്ത മഴയിൽ തകർന്ന വെള്ളത്തൂവൽ ഈന്തുങ്കൽ ബിജു ചെറിയാന്റെ വീട്

  • ജലനിരപ്പ് ഉയർന്ന ഇരട്ടയാർ ഡാം

  • കനത്ത മഴയിൽ തടിയമ്പാട് മഞ്ഞപ്പാറയിലുണ്ടായ ഉരുൾപൊട്ടൽ

  • കണ്ണൻ ദേവൻ കമ്പനി കന്നിമല എസ്റ്റേറ്റിൽ ഉരുൾ പൊട്ടി തേയിലച്ചെടികൾ നശിച്ച നിലയിൽ

  • കനത്ത മഴയിൽ മുക്കുടിൽ അണക്കെട്ട് കവിഞ്ഞൊഴുകിയതിനെ തുടർന്നു ജലസമൃദ്ധമായ കുത്തുങ്കൽ വെള്ളച്ചാട്ടം

  • കനത്ത മഴയിൽ ഇടിഞ്ഞുതാഴ്ന്ന മങ്കൂവ കളപ്പുരയ്ക്കൽപടി റോഡ് നന്നാക്കുന്ന നാട്ടുകാർ

  • ശക്തമായ കാറ്റിൽ മേൽക്കൂര തകർന്ന കാക്കനാട്ട് റോയിയുടെ ഏലം സ്റ്റോർ

  • മാങ്കുളം കവിതക്കാട് ഭാഗത്ത് കൂട്ടുങ്കൽ ആലീസിന്റെ വീടിനു മുകളിൽ മരം വീണ നിലയിൽ

  • സംരക്ഷണഭിത്തിയിൽ വിള്ളൽ രൂപപ്പെട്ട് അപകടാവസ്ഥയിലായ ചോറ്റുപാറയിലെ പാലം

  • മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ തൂവൽ ചപ്പാത്ത് പാലം

  • കനത്ത മഴയെ തുടർന്നു വെള്ളം കയറിയ ഏലത്തോട്ടം. കട്ടപ്പന തൊവരയാറിൽനിന്നുള്ള ദൃശ്യം.

  • കാഞ്ചിയാർ വെങ്ങാലൂർക്കടയ്ക്കു സമീപം മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായ മാത്തൻകുന്നേൽപടി - മറ്റപ്പള്ളിപ്പടി റോഡ്

  • തേക്കടി ആനവച്ചാലിൽ ജലമൊഴുക്കു തടസ്സപ്പെടുത്തി പോളകളും മാലിന്യങ്ങളും അടിഞ്ഞുകിടക്കുന്നു

  • കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിൽ ഭാഗികമായി തകർന്ന വണ്ടിപ്പെരിയാർ കീരിക്കര സെന്റ് ആന്റണീസ് കത്തോലിക്കാ പള്ളി.

  • കനത്ത മഴയെ തുടർന്നു വെള്ളം കയറിയ കക്കി കവല

  • വണ്ടിപ്പെരിയാറിനു സമീപത്തെ ദേശീയപാതയിലും സമീപമുള്ള വീടുകളിലും വെള്ളം കയറിയപ്പോൾ

  • കനത്ത മഴയെ തുടർന്നു തമിഴ്‌നാട് അമരാവതി ഡാം കവിഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ ഗ്രാമീണർക്ക് ഉച്ചഭാഷിണിയിലൂടെ ജാഗ്രതാ നിർദേശം നൽകുന്നു.

  • കനത്ത മഴയെ തുടർന്നു വെള്ളം കയറിയ തൊടുപുഴ നഗരത്തിന്റെ ദൃശ്യം. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെള്ളം കയറിയതും കാണാം.

  • തൊടുപുഴ പാപ്പൂട്ടി ഹാളിനു സമീപം വെള്ളം കയറിയപ്പോൾ

  • കനത്ത മഴയെ തുടർന്ന് മണ്ണും പാറയും ഇടിഞ്ഞ് റോഡിലേക്ക് വീണപ്പോൾ. ഇടുക്കിയിൽനിന്നുള്ള ദൃശ്യം. ചിത്രം ∙ മനോരമ.

  • ജലനിരപ്പ് ഉയർന്നതിനെ തുടർന്നു മലങ്കര ജലാശയത്തിലെ മൂന്നു ഷട്ടറുകൾ തുറന്ന നിലയിൽ

  • കനത്ത മഴയെ തുടർന്ന് റോഡിൽ രൂപപ്പെട്ട വെള്ളകെട്ട്. ഇടുക്കിയിൽനിന്നുള്ള ദൃശ്യം

  • കനത്ത മഴയെ തുടർന്ന് റോഡിൽ രൂപപ്പെട്ട വെള്ളകെട്ട്. ഇടുക്കിയിൽനിന്നുള്ള ദൃശ്യം

  • ശക്തമായ കാറ്റിൽ നാച്ചിവയൽ ചന്ദന റിസർവിൽ ഒടിഞ്ഞ ചന്ദനമരങ്ങൾ.