• തലമുറകണ്ട പ്രളയം: പറവൂര്‍ ബോയ്സ് എച്ച്എസ്എസിലെ ദുരിതാശ്വാസ ക്യാംപില്‍ ഉറങ്ങുന്ന രണ്ടുമാസം പ്രായമുള്ള കുട്ടി ആരാധ്യയും പിന്നില്‍ കാവലിരിക്കുന്ന വയോധികനും. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍∙ മനോരമ

 • പറവൂര്‍ ചെറിയവല്ലംതുരുത്തില്‍ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ പുലത്തറ സന്തോഷിന്റെവീടിനു മുന്‍പില്‍ ഭാര്യ ഗീതയും മകന്‍ സംഗീതും. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍∙ മനോരമ

 • പറവൂര്‍ ചെറിയവല്ലംതുരുത്തില്‍ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ വീട്ടിലെ പാത്രങ്ങള്‍ കഴുകി വൃത്തിയാക്കുന്ന സ്ത്രീകള്‍. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍∙ മനോരമ

 • പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കൊച്ചി ചേന്നമംഗലം പാലിയംനടയിലെ പച്ചക്കറി കടയില്‍ മന്ത്രി തന്നെ അഭിനന്ദിക്കുന്ന ചിത്രം തുടച്ചെടുക്കുന്ന ഉടമസ്ഥന്‍ കെ.എ. ബേബി. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍∙ മനോരമ

 • പ്രളയം കഠിനമായി ബാധിച്ച പുത്തന്‍വേലിക്കരയില്‍ ഭക്ഷണപൊതികള്‍ എത്തിച്ചപ്പോള്‍ വാങ്ങാന്‍ തിരക്കുകൂട്ടുന്നവര്‍. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍∙ മനോരമ

 • പ്രളയത്തില്‍ അകപ്പെട്ട പുത്തന്‍വേലിക്കരയിലെ കടയില്‍ നിന്നും തുണികള്‍ പുറത്തെടുത്ത് ഉണങ്ങാനിട്ടപ്പോള്‍. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍∙ മനോരമ

 • കണ്ണിലുണ്ട് പ്രളയം: പ്രളയദുരിതാശ്വാസകേന്ദ്രമായിരുന്ന കൊച്ചി നെടുമ്പാശേരി കുത്തിയതോട് സെന്റ് സേവ്യേഴ്സ് പള്ളിമേട തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാനെടുത്തപ്പോള്‍ പള്ളി വരാന്തയില്‍ സങ്കടപ്പെട്ടുനില്‍ക്കുന്ന സ്ത്രീകള്‍. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍∙ മനോരമ

 • കണ്ണിലുണ്ട് നക്ഷത്രം: പ്രളയദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന പറവൂര്‍ ടൗണ്‍ഹാളില്‍ കഴിയുന്ന ആറുമാസം പ്രായമുള്ള നക്ഷത്രക്ക് ബിസ്ക്കറ്റ് പൊടിച്ചു നല്‍കുന്നു. ചെളിനിറഞ്ഞുകിടക്കുന്ന വീട് വൃത്തിയാക്കാന്‍ ക്യാംപില്‍ നിന്നും അച്ഛനും അമ്മയും പോയപ്പോള്‍ വിശന്ന നക്ഷത്രക്ക് ക്യാംപിലെ ബന്ധുവാണ് ഭക്ഷണം നല്‍കിയത്. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍

 • ഹൃദയ സ്പര്‍ശം: പ്രളയദുരിതാശ്വാസകേന്ദ്രമായിരുന്ന കൊച്ചി നെടുമ്പാശേരി കുത്തിയതോട് സെന്റ് സേവ്യേഴ്സ് പള്ളിമേട തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച അമ്പാട്ടുപറമ്പില്‍ ശൗര്യാരുടെ മൃതദേഹം അടക്കം ചെയ്യുമ്പോള്‍ കുഴിമാടത്തിനു മുകളില്‍ കിടന്നു പെട്ടിയില്‍ സ്പര്‍ശിച്ചു അന്ത്യയാത്ര ചൊല്ലുന്ന മകന്‍ ജോഷി. കെട്ടിടം തകര്‍ന്നുവീണ് ആറുപേരാണ് ഇവിടെ മരിച്ചത്. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

 • പറവൂര്‍ മിനി സിവില്‍ സ്റ്റേഷനുമുന്‍പില്‍ ഭക്ഷണം വിതരണം ചെയ്യുന്ന പട്ടാള ഉദ്യോഗസ്ഥന്‍. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍∙ മനോരമ

 • വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ആലുവ യുസി കോളജിലെ ക്യാംപില്‍ ലഭിച്ച പായയും തുണിയുമായി മടങ്ങുന്ന സ്ത്രീ. ചിത്രം. ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

 • കനിവിന്റെ തീരത്ത്: വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ആലുവ യുസി കോളജിലെ ക്യാംപില്‍ കഴിയുന്നവര്‍ പുതിയ വസ്ത്രങ്ങള്‍ എത്തിയപ്പോള്‍ കൈനീട്ടി അഭ്യര്‍ഥിക്കുന്നു. ചിത്രം. ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

 • വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ആലുവ യുസി കോളജിലെ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍. ചിത്രം. ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

 • പറവൂരിലെ പ്രളയത്തില്‍ നിന്നും രക്ഷിച്ചു കൊണ്ടുവരുന്നതിനിടെ ലോറിയില്‍ ഉറങ്ങുന്ന കുട്ടി. ചിത്രം. ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

 • ആലുവ ദേശത്ത് വെള്ളം താഴ്ന്നപ്പോള്‍ വീട് ശുചിയാക്കാന്‍ പോകുന്നവര്‍ക്കു പിന്നാലെ കുടിവെള്ളവുമായി പോകുന്ന കുട്ടി. ചിത്രം. ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

 • രുചിക്കൂട്ട്: ആലുവ ദേശത്ത് വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് സ്ഥാപിച്ച താല്‍ക്കാലിക ദുരിതാശ്വാസ ക്യംപില്‍ നിന്ന് കഞ്ഞികുടിക്കുന്ന സമീപവാസി വിശ്വനാഥന്‍. കഞ്ഞിയും ഒരു കറിയുമാണ് ദിവസങ്ങളായി ഇവരുടെ ഭക്ഷണം. ചിത്രം. ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

 • ആലുവ ദേശത്തെ കാര്‍ സര്‍വീസ് സ്ഥാപനത്തിന്റെ മുറ്റത്ത് പ്രളയത്തില്‍ മുങ്ങിയ കാറുകളുടെ വെള്ളം ഇറങ്ങിയപ്പോഴത്തെ കാഴ്ച. ചിത്രം. ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

 • പ്രളയത്തിനുശേഷം വെള്ളം ഇറങ്ങിയപ്പോള്‍ നെടുമ്പാശേരി ആവണംകോടിലെ വഴിയില്‍ നിന്നും ലഭിച്ച തന്റെ ആട്ടിന്‍കുട്ടിയുമായി സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങുന്ന ഉടമ. ആറ് ആടുകളില്‍ ഇതിലൊന്നിനെ മാത്രമാണ് ജീവനോടെ ലഭിച്ചത്. ചിത്രം. ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

 • നെടുമ്പാശേരി തുരുത്തിശേരി ഗവണ്‍മെന്‍റ് എല്‍പി സ്കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ ഇലക്കുമ്പിളില്‍ കഞ്ഞികഴിക്കുന്ന സ്ത്രീ. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

 • അങ്കമാലി കോതകുളങ്ങരയ്ക്കു സമീപം ദേശീയപാതയില്‍ വെള്ളം കയറിയപ്പോള്‍ രോഗിയെ വള്ളത്തില്‍ മറുകരയെത്തിക്കുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

 • തൃശൂര്‍- അങ്കമാലി പാതയില്‍ കരയാംപറമ്പ് ഫെഡറല്‍ സിറ്റിക്കു സമീപം വെള്ളത്തില്‍ മുങ്ങിയ വാഹനങ്ങളും കരകവിഞ്ഞൊഴുകുന്ന തോടും. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

 • ദേശീയപാതയില്‍ നെടുമ്പാശേരി അത്താണി കവലയില്‍ വെളളത്തില്‍ മുങ്ങിയ ലോറികളും ഡിവൈഡറില്‍ പിടിച്ചു നടന്നുവരുന്നവരും. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

 • ആലുവ കമ്പനിപ്പടിയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ വാഹനം വേഗത്തിലെത്തിയപ്പോഴത്തെ വെള്ളത്തിൽ വീണുപോയ രക്ഷാപ്രവർത്തകനെ ഉയർത്തിയെടുക്കുന്നു. ചിത്രം . മനോരമ

 • കോട്ടപ്പുറം മാമ്പ്ര ഭാഗത്തു നിന്ന് ആടുകളെ സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തുന്നു.

 • ആലുവ തോട്ടയ്ക്കാട്ടുകര കവല.

 • പ്രളയത്തെ തുടർന്ന് ഒറ്റപ്പെട്ട പിഴലയിൽ ദുരന്തനിവാരണ സേന അംഗങ്ങൾ ബോട്ടിൽ രക്ഷാപ്രവർത്തനത്തിന് എത്തുന്നു.

 • പെരിപ്രളയജലത്തിൽ മുങ്ങിയ ആലുവ നഗരത്തിൽ രക്ഷാമാർഗം തേടി വെള്ളത്തിലൂടെ നീങ്ങുന്ന കുടുംബം. ചിത്രം: മനോരമ

 • പെരിയാർ കരകവിഞ്ഞപ്പോൾ ദേശീയപാത തോട്ടക്കാട്ടുകരയിൽ നിന്നുള്ള ദൃശ്യം ചിത്രം– ജോസുകുട്ടി പനയ്ക്കൽ

 • ആലുവ മെട്രോ സ്റ്റേഷനു സമീപത്തു നിന്നുള്ള ദൃശ്യം – ചിത്രം ജോസുകുട്ടി പനയ്ക്കൽ

 • ആലുവ മെട്രോ സ്റ്റേഷനു സമീപത്തു നിന്നുള്ള ദൃശ്യം – ചിത്രം ജോസുകുട്ടി പനയ്ക്കൽ

 • ആലുവ കമ്പനിപ്പടിയിൽ ഫ്ലാറ്റിൽ കുരുങ്ങിയ ആളുകളെ നാട്ടുകാരുടെ നേതൃത്വത്തിൽ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുന്നു – ചിത്രം ജോസുകുട്ടി പനയ്ക്കൽ

 • ദേശീയപാതയിൽ ആലുവ–കമ്പനിപ്പടി മെട്രോസ്റ്റേഷനു സമീപം പെരിയാർ കരകവിഞ്ഞൊഴുകി ഗതാഗതം തടസപ്പെട്ട നിലയിൽ – ചിത്രം ജോസുകുട്ടി പനയ്ക്കൽ

 • ദേശീയപാതയിൽ ആലുവ–കമ്പനിപ്പടി മെട്രോസ്റ്റേഷനു സമീപം പെരിയാർ കരകവിഞ്ഞൊഴുകി ഗതാഗതം തടസപ്പെട്ട നിലയിൽ – ചിത്രം ജോസുകുട്ടി പനയ്ക്കൽ

 • മഞ്ഞപ്ര കുഴിയംപാടത്തെ വ്യവസായ സ്ഥാപനങ്ങളിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളികളെ പരിസരത്തെ ചെറുപ്പക്കാർ ടയറിന്റെ ട്യൂബുകൾ ഉപയോഗിച്ചു രക്ഷപ്പെടുത്തുന്നു.

 • പുതുവാശേരി പുത്തൻകടവിൽ വെള്ളം കയറിയ വീടുകളിൽ അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നു.

 • മഞ്ഞപ്ര മുളരിപ്പാടത്ത് വെള്ളം കയറിയ വീടുകൾ.

 • നെടുമ്പാശേരി പഞ്ചായത്തിലെ ഐശ്വര്യ നഗറിൽ വെള്ളക്കെട്ടിലകപ്പെട്ട വീടുകൾ.

 • മുട്ടാർപുഴ കളമശേരിയിൽ കരകവിഞ്ഞൊഴുകിയപ്പോൾ. വെള്ളത്തിൽ മുങ്ങിയ റോഡിൽ നിൽക്കുന്ന നാട്ടുകാ‍ർ.

 • കളമശേരി വടക്കേപ്പുറം കടവി‍ൽ പുഴപുറമ്പോക്കിൽ നി‍ർമിച്ചിരിക്കുന്ന വീടുകളിൽ വെള്ളം കയറിയപ്പോൾ.

 • പെരിയാറിൽ വെള്ളം ഉയർന്നതോടെ ചേരാനല്ലൂർ പഞ്ചായത്തിലെ കാവതിയാട്.

 • മുട്ടം ജവഹർ നഗറിൽ വെള്ളം കയറിയതിനെത്തുടർന്നു വഞ്ചിയിൽ വീടുകളിലേക്കു പോകുന്നവർ.

 • .മറ്റത്താൻകടവു പാലത്തിലെ വെള്ളക്കെട്ട്

 • ചേന്ദമംഗലം തെക്കുംപുറത്തെ വീട്ടുവളപ്പുകളിൽ വെള്ളം കയറിയ നിലയിൽ.

 • പുറപ്പിള്ളിക്കാവിൽ നിന്നു ചെറിയ തേയ്ക്കാനത്തേക്കു പോകുന്ന ഭാഗത്തെ റോഡും വീടുകളും വെള്ളക്കെട്ടിൽ മുങ്ങിയ നിലയിൽ

 • പുത്തൻവേലിക്കര പഞ്ചായത്തിലെ തേലത്തുരുത്തിൽ വെള്ളം കയറിയ റോഡിലൂടെ വഞ്ചിയിൽ യാത്ര ചെയ്യുന്നവർ.

 • പുറപ്പിള്ളിക്കാവ് പാലത്തിലേക്കുള്ള റോഡിൽ വെള്ളം കയറിയപ്പോൾ.

 • പുറപ്പിള്ളിക്കാവ് റഗുലേറ്റർ കം ബ്രിജിനു സമീപത്തെ വീടു പകുതിയോളം മുങ്ങിയ നിലയിൽ.

 • പെരിയാറിലെ ശക്തമായ വെള്ളപ്പാച്ചിലിൽ കടമക്കുടിയിലെ പിഴല ദ്വീപിലേക്കുള്ള ചങ്ങാട സർവീസ് നടത്തുന്നു. പിന്നീടു സർവീസുകൾ നിർത്തിവച്ചു.

 • ഒക്കൽ തുരുത്തിലെ താമസക്കാരെ ഫയർ ഫോഴ്സ് കരയിലേക്കു മാറ്റുന്നു.

 • വല്ലത്ത് വെള്ളം കയറിയ പ്ലൈവുഡ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ തടിക്കഷണങ്ങൾ ചേർത്തുണ്ടാക്കിയ വഞ്ചിയിൽ പുറത്തേക്കു പോകുന്നു.

 • പെരുമ്പാവൂർ ടൗണിനു സമീപം പാലക്കാട്ടുതാഴത്ത് സദ്ദാം റോഡിലെ വീടുകളിൽ വെള്ളം കയറിയ നിലയിൽ.

 • ആലുവ തുരുത്ത് ജില്ലാ കൃഷിത്തോട്ടത്തിൽ വെള്ളം കയറിയതിനെ തുടർന്നു പശുക്കളെ സുരക്ഷിത സ്ഥലങ്ങളിലേക്കു നീക്കുന്നു.

 • ആലുവ നഗരസഭയിലെ ഓൾഡ് ദേശം റോഡ് വെള്ളത്തിൽ മുങ്ങിയപ്പോൾ.

 • തായിക്കാട്ടുകര കരുവേലിത്തറ ഭാഗത്തു വീടുകളിൽ വെള്ളം കയറിയപ്പോൾ.

 • നിറഞ്ഞൊഴുകുന്ന പെരിയാർ. കാലടി ശ്രീശങ്കര പാലത്തിൽ നിന്നുള്ള കാഴ്ച.

 • പെരിയാറിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നു ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ബലിതർപ്പണത്തിനായി ഉയർത്തിയ പന്തൽ വെള്ളത്തിൽ മുങ്ങിയ നിലയിൽ.

 • റൺവേക്കു പുറത്തെ ഓപ്പറേഷനൽ ഏരിയയിൽ വെള്ളക്കെട്ടുണ്ടെങ്കിലും ഇന്നലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ റൺവേയിൽ സുഗമമായിറങ്ങുന്ന ഇൻഡിഗോ വിമാനം.

 • പുത്തൻവേലിക്കര എട്ടാം വാർഡിൽ തെനപ്പുറം എന്ന സ്ഥലത്തുള്ളവർ പൊലീസിന്റെ സഹായത്തോടെ ദുരിതാശ്വാസക്യാംപിലേക്കു മാറുന്നു.

 • ദുരിതമേറ്റി വെള്ളം

 • വെള്ളപ്പൊക്കം മൂലം ചികിൽസ ലഭിക്കാതെ മരിച്ച മണികണ്ഠൻചാൽ തളികപ്പറമ്പിൽ വർഗീസിന്റെ (70) മൃതദേഹം സംസ്കരിക്കുന്നതിനായി വഞ്ചിയിൽ കയറ്റി പൂയംകുട്ടി പുഴയുടെ മറുകര എത്തിച്ചപ്പോൾ.

 • മലയാറ്റൂർ എവർഗ്രീൻ ഫോറസ്റ്റ് സ്റ്റേഷൻ വെള്ളത്തിലായപ്പോൾ.

 • മൂഴിക്കുളം–വട്ടപ്പറമ്പ് റോഡിൽ ചെട്ടിക്കുളം കൈപ്പാലം റോ‍ഡ് വെള്ളത്തിൽ മുങ്ങിയപ്പോൾ.

 • കാഞ്ഞൂർ പഞ്ചായത്തിൽ വട്ടത്തറ വടയപാടത്ത് വീട്ടിൽ അൻവർ, അഷ്റഫ് എന്നിവരുടെ വീടുകൾ വെള്ളത്തിൽ മുങ്ങിയപ്പോൾ.

 • നെടുമ്പാശേരി കുന്നിശേരിയിലെ വീടുകളിൽ വെള്ളം കയറിയപ്പോൾ.

 • മലയാറ്റൂർ–നീലീശ്വരം പഞ്ചായത്തിൽ കളമ്പാട്ടുപുരം മുക്കടായി പാലം വെള്ളത്തിൽ മുങ്ങിയപ്പോൾ.

 • .മലയാറ്റൂർ വാഴയിൽ പ്രസന്നന്റെ വീട്ടിൽ വെള്ളം കയറിയപ്പോൾ.

 • കണക്കൻകടവിലെ മുഴുവൻ ഷട്ടറുകളും ഉയർത്തിയതോടെ ചാലക്കുടിപ്പുഴയിൽ നിന്നും മാഞ്ഞാലിക്കായലിലേക്കു ശക്തമായി പ്രവഹിക്കുന്ന വെള്ളം.

 • പെരിയാർ നിറഞ്ഞൊഴുകിയപ്പോൾ കാലടി ശ്രീശങ്കര പാലത്തിന്റെ അടിയിൽ നിന്നുള്ള കാഴ്ച.

 • വെള്ളക്കെട്ടിലമർന്ന ചെങ്ങമനാട് പഞ്ചായത്തിലെ കണ്ടൻതുരുത്ത്.

 • ചാലക്കുടിപ്പുഴ മൂഴിക്കുളം ഭാഗത്ത് കലങ്ങി മറിഞ്ഞൊഴുകുന്നു.

 • മരം വീണു തകർന്ന മഞ്ഞപ്ര കരിങ്ങാലിക്കാട് മൈപ്പാൻ ഷാജന്റെ വീട്

 • കടമ്പ്രയാർ ടൂറിസം പ്രദേശത്തെ നടപ്പാതയിൽ വെള്ളം കയറിയ നിലയിൽ.

 • കാക്കനാട് തുതിയൂർ കരിയിൽ വളർത്തു മൃഗങ്ങളെ വഞ്ചിയിൽ പുറത്തേക്കു കൊണ്ടുവരുന്നു.