• കൊല്ലം തങ്കശേരി ഇൻഫന്റ് ജീസസ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ സന്ദർശിക്കുന്നു. ചിത്രം: വിഷ്ണു സനൽ.

 • കൊല്ലം കലക്ടറേറ്റിൽ ശേഖരിച്ച സാധനസാമഗ്രികൾ ദുരിതാശ്വാസ  ക്യാംപുകളിലേക്കു കൊടുപോകുവാൻ ലോറിയിൽ കയറ്റുന്നു. ചിത്രം: വിഷ്ണു സനൽ.

 • രക്ഷാപ്രവർത്തനത്തിനു പോയി തിരികെ എത്തിയ കൊല്ലം പള്ളിത്തോട്ടത്തെ മത്സ്യത്തൊഴിലാളികൾ. ചിത്രം: വിഷ്ണു സനൽ.

 • പത്തനംതിട്ടയിൽ രക്ഷാപ്രവർത്തനത്തിനായി കൊല്ലം വാടിയിൽ നിന്നു ഫൈബർ വള്ളങ്ങൾ ലോറിയിൽ കയറ്റുന്നു.

 • കൊല്ലം മൺട്രോതുരുത്ത് പഞ്ചായത്തിലെ വില്ലിമംഗലം വെസ്റ്റ് ഗവ. എൽപി സ്കൂളിലെ ക്യാംപിൽ നിന്ന്

 • കൊല്ലം പവിത്രേശ്വരം പഞ്ചായത്തിലെ ചെറുപൊയ്ക ജിഎൽപിഎസിലെ ദുരിതാശ്വാസ ക്യാംപിൽ ബംഗാളി തൊഴിലാളികളുടെ കുട്ടികൾ

 • കൊല്ലം പവിത്രേശ്വരം പഞ്ചായത്തിലെ ചെറുപൊയ്ക ജിഎൽപിഎസിലെ ദുരിതാശ്വാസ ക്യാംപിൽ നിന്ന്.

 • കൊല്ലം പവിത്രേശ്വരം പഞ്ചായത്തിൽ വെള്ളം കയറിയ വീട്.

 • കൊല്ലം മൺട്രോതുരുത്തിൽ കല്ലടയാർ കരകവിഞ്ഞപ്പോൾ.

 • കൊല്ലം ജില്ലാ പുനലൂരിൽ കല്ലടയാർ കരകവിഞ്ഞപ്പോൾ. ചിത്രങ്ങൾ: വിഷ്ണു സനൽ

 • അയിലറ ഹൈസ്കൂളിനു സമീപത്തെ ഇരപ്പിൻകര ജലപാതം കനത്ത മഴയിൽ നിറഞ്ഞൊഴുകുന്നു

 • തെന്മല ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതോടെ പുനലൂർ നഗരമധ്യത്തിലൂടെ കരകവിഞ്ഞൊഴുകുന്ന കല്ലടയാർ.

 • ചെറുപൊയ്ക കാരാളിൽ ക്ഷേത്രപാത കനത്ത മഴയിൽ മുങ്ങിയപ്പോൾ

 • ചെറുപൊയ്കയിലെ കരിമീൻ വളർത്തൽ കേന്ദ്രം വെള്ളത്തിലായപ്പോൾ.

 • അയിലൂർ കോളനി വെള്ളത്തിൽ

 • പുനലൂർ – വട്ടപ്പട – പാപ്പന്നൂർ – ഇടമൺ സത്രം റോഡ് തകർന്ന നിലയിൽ

 • കനത്ത മഴയിലും കാറ്റിലും നശിച്ച വെറ്റിലത്തോട്ടം.

 • കനത്ത മഴപെയ്തിട്ടും വെള്ളം കയറാത്ത മേലില കാക്കാണിയിൽ ഭാഗം. ഇന്നലത്തെ ദൃശ്യം.

 • മുൻ വർഷത്തെ മഴയിൽ മേലില കാക്കാണിയിൽ അനുഭവപ്പെട്ട വെള്ളപ്പൊക്കം. (ഫയൽ ഫോട്ടോ).

 • കനത്ത മഴയിൽ വെള്ളം റോഡിലൂടെ ഒഴുകിയതിനെതുടർന്നു കലുങ്കും ഓടയും ശുചീകരിക്കുന്നു.

 • മഴക്കട്ട്‌... മഴയെ തുടർന്നു സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചപ്പോൾ കൊല്ലം ക്യുഎസി മൈതാനത്തുനിന്നു കളിക്കാനെത്തിയ കുട്ടികൾ.ചിത്രം: വിഷ്ണു സനൽ ∙ മനോരമ

 • പരപ്പാർ അണക്കെട്ടിലെ ഷട്ടറുകൾ മൂന്നും 60 സെ.മീ വീതം ഉയർത്തിയതോടെ കല്ലടയാറ്റിലെ ലുക്കൗട്ട് തടയണ നിറഞ്ഞൊഴുകുന്നു.

 • ചാത്തന്നൂർ ഉളിയനാട് മണ്ഡപംകുന്നിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന ഭാഗം.

 • കനത്ത മഴയിൽ മയ്യനാട് പോസ്റ്റ് ഓഫിസിന്റെ മുൻവശം വെള്ളക്കെട്ടായി മാറിയ നിലയിൽ.

 • കാഷ്യൂ ഫാക്ടറിക്കു സമീപം റോഡിൽ വെള്ളം കെട്ടി നിൽക്കുന്നു.

 • ചെറുവക്കൽ പാറമുക്കിനു സമീപം വൈദ്യുത തൂണിനു മുകളിലൂടെ റോഡിലേക്കു വീണ തേക്കുമരം മുറിച്ചുമാറ്റുന്നു.

 • കരകവിഞ്ഞ് ഒഴുകുന്ന കല്ലടയാർ. കുളത്തൂപ്പുഴ അമ്പലക്കടവിലെ ദൃശ്യം.

 • കനത്ത മഴയിൽ പഴയ കുറ്റാലം നിറഞ്ഞു കവിഞ്ഞപ്പോൾ.