• മാറഞ്ചേരി പഞ്ചായത്തിലെ കാഞ്ഞിരമുക്ക് ആളം ദ്വീപ് ഒറ്റപ്പെട്ടതിനെതുടർന്ന് ആരംഭിച്ച ഫൈബർ തോണി സർവീസ്.

 • പുറത്തൂർ ബസ് സ്റ്റാൻഡിന് സമീപം വെള്ളം കയറിയതിനെത്തുടർന്ന് വഴിയിൽ പരന്നുകിടക്കുന്ന ചെളി നീക്കം ചെയ്യുന്ന ആൾ.

 • കാഞ്ഞിരമുക്ക് ബിയ്യം റഗുലേറ്ററിൽ കുടുങ്ങിക്കിടക്കുന്ന മരങ്ങൾ.

 • എരമംഗലം പത്തിരം ദ്വീപിൽ വീടുകൾ മുങ്ങിയതുമൂലം വീട്ടുസാധനങ്ങൾ എടുക്കാൻ ദ്വീപുകാർ വെള്ളത്തിലൂടെ പോകുന്നു.

 • കോളിലെ ജലനിരപ്പ് ഉയർന്നതിനെതുടർന്ന് മുങ്ങിയ എരമംഗലം പത്തിരം ദ്വീപിലെ വീടുകളിലൊന്ന്.

 • രൗദ്ര നിള... നിറഞ്ഞ് ഒഴുകുന്ന ഭാരതപ്പുഴ. ചമ്രവട്ടം പാലത്തിനു സമീപത്തുനിന്ന്

 • തിരൂർ പൊറൂർ റോഡിൽ വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകളിൽ കുടുങ്ങിയവരെ പൊലീസ് രക്ഷിക്കുന്നു.

 • തിരൂർക്കാട് ടൗൺ ജുമാ മസ്ജിദിന്റെ നിർമാണത്തിലിരുന്ന കെട്ടിടത്തിലെ കുബ്ബ പൊളിഞ്ഞ് വീണ സ്ഥലത്തുനിന്ന് കമ്പിയും കോൺക്രീറ്റും വലിച്ചുനീക്കാനുള്ള നാട്ടുകാരുടെ ശ്രമം.

 • ഇരിങ്ങല്ലൂരിലെ വെള്ളത്തിൽ മുങ്ങിയ വീട്.

 • ഭാരതപ്പുഴയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് കുറ്റിപ്പുറം മിനിപമ്പയിലെ ഷവർബാത്ത് സമുച്ചയം മുങ്ങിയ നിലയിൽ.

 • ഭാരതപ്പുഴയിലെ ശക്തമായ ഒഴുക്കിനെത്തുടർന്ന് കുറ്റിപ്പുറം മിനിപമ്പയിലെ ശിവപ്രതിമ വെളളത്തിൽ മുങ്ങിയപ്പോൾ.

 • ആയിരത്തിലധികം കുടുംബങ്ങൾ ഒറ്റപ്പെട്ട പുറത്തൂർ പള്ളിക്കടവിൽനിന്ന് കുട്ടികളെ തോണിയിൽ ക്യാംപിലേക്ക് മാറ്റുന്നു.

 • ചമ്രവട്ടത്ത് ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നപ്പോൾ. ചമ്രവട്ടം അയ്യപ്പക്ഷേത്രവും കാണാം.

 • ശക്തമായ മഴയിൽ നിറഞ്ഞൊഴുകുന്ന ഭാരതപ്പുഴയിൽനിന്നു കുറ്റിപ്പുറം ഹൈസ്കൂൾ കടവിലെ റോഡിലേക്ക് വെള്ളം കയറിയപ്പോൾ.

 • ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനെതുടർന്ന് പേരശ്ശനൂർ റെയിൽവേ അണ്ടർബ്രിജിനു താഴെ നിറഞ്ഞ വെള്ളത്തിലൂടെ കടന്നുപോകുന്ന നാട്ടുകാർ.

 • മഴയിൽ ഇരുകരമുട്ടി ഒഴുകുന്ന തൂതപ്പുഴ. തിരുവേഗപ്പുറ അമ്പലക്കടവിലെ കാഴ്ച.

 • കുതിച്ചെത്തിയത് ഇതുവഴി... കരുവാരകുണ്ട് കണ്ണത്ത് മലവാരത്തെ ഉരുൾപൊട്ടിയ ഭാഗം. ചിത്രം: മനോരമ

 • മഴ ബാക്കിവച്ചത്... കനത്ത മഴയിൽ ജലനിരപ്പുയർന്ന ചാലിയാറിൽ തകർന്ന അരീക്കോട് നടപ്പാലത്തിന്റെ ബാക്കിയായ ഭാഗം. ചിത്രം: മനോരമ

 • കണ്ണീർച്ചാലായി... കരുവാരകുണ്ട് ചേരിയിൽ ഉരുൾപൊട്ടി യ ഭാഗം. ചിത്രം: മനോരമ

 • കനത്ത മഴയിൽ വെള്ളംകയറിയ നിലമ്പൂർ ജനതപ്പടിയിൽ അകപ്പെട്ടുപോയ ചരക്കുലോറികൾ. ചിത്രം: മനോരമ

 • കരുവാരകുണ്ട് മണലിയാംപാടത്ത് ഉരുൾപൊട്ടലുണ്ടായ സ്ഥലത്തെ വീട്ടിൽ അകപ്പെട്ടുപോയ കോതോലിൽ ജോർജിന്റെ ഭാര്യ മോളിയെ സന്നദ്ധ പ്രവർത്തകർ സ്ട്രെച്ചറിൽ പുറത്തേക്കു കൊണ്ടുവരുന്നു.

 • ആഢ്യൻപാറ പവർഹൗസിൽനിന്നു കനാലിലേക്കുള്ള റോഡ് പുഴയെടുത്ത നിലയിൽ.

 • എരുമമുണ്ട ചെട്ടിയാംപാറയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടലുണ്ടായ ഭാഗത്ത് അഗ്നിശമനസേന തിരച്ചിൽ നടത്തുന്നു.

 • നിലമ്പൂർ എരുമമുണ്ട ചെട്ടിയാംപാറയിൽ ഉരുൾപൊട്ടലുണ്ടായ ഭാഗത്ത് തിരച്ചിൽ നടത്തുന്നവർ.

 • വെള്ളം നിറഞ്ഞ കടലുണ്ടിപ്പുഴയിലെ മണ്ണട്ടാംപാറ അണക്കെട്ട്.

 • ഉരുൾപൊട്ടലിനെ തുടർന്ന് ഒലിപ്പുഴ കരകവിഞ്ഞൊഴുകുന്ന കാഴ്ച കരുവാരകുണ്ടിൽ നിന്ന്. ചിത്രം: മനോരമ

 • മമ്പാട് കെഎൻജി സംസ്ഥാനപാതയിൽ വെള്ളം കയറിയതിനെ തുടർന്ന് മറുകരയിൽ ബൈക്ക് നിർത്തി വെള്ളത്തിലൂടെ നടക്കുന്ന യാത്രക്കാരൻ. ചിത്രം: മനോരമ

 • വണ്ടൂർ കാപ്പിൽ കാഞ്ഞിരംപാടത്ത് വാർഡ് അംഗം കെ.വേലായുധന്റെ വീട്ടിലും കൃഷിയിടങ്ങളിലും വെള്ളം കയറിയ നിലയിൽ.

 • എടവണ്ണയിൽ റോഡരികിലെ വെള്ളത്തിൽ തടികൾ ഒഴുകിപ്പോകാതിരിക്കാനായി വടംകെട്ടി ബന്ധിക്കുന്നു.

 • എരുമമുണ്ട ചെട്ടിയാംപാറയിൽ അ​ഞ്ചുപേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടലുണ്ടായ ഭാഗം.

 • തൂതപ്പുഴ കരകവിഞ്ഞൊഴുകുന്ന കാഴ്ച. തൂതപ്പാലത്തിൽ നിന്ന്.

 • കനത്ത മഴയിൽ എടവണ്ണ– അരീക്കോട് റോഡിൽ വെള്ളം കയറിയപ്പോൾ. ചിത്രം: മനോരമ

 • അരീക്കോട്- വാഴക്കാട് റോഡ് ജംക്‌ഷനിൽ വെള്ളം കയറിയപ്പോൾ.

 • എടവണ്ണപ്പാറ–കോഴിക്കോട് റോഡിലെ വെള്ളക്കെട്ടിലൂടെ കുതിക്കുന്ന ആംബുലൻസ്.

 • അരീക്കോട് ഫുട്‌ബോൾ സ്റ്റേഡിയത്തിൽ വെള്ളംകയറിയപ്പോൾ.

 • പൊന്നാനിയുടെ തീരങ്ങളിലുണ്ടായ കടൽക്ഷോഭം. ചിത്രം: മനോരമ

 • പൊന്നാനിയുടെ തീരങ്ങളിലുണ്ടായ കടൽക്ഷോഭം. ചിത്രം: മനോരമ

 • പൊന്നാനിയുടെ തീരങ്ങളിലുണ്ടായ കടൽക്ഷോഭം. ചിത്രം: മനോരമ

 • പോരൂർ പാണ്ടിക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തൊടികപുലം പാലം കനത്ത മഴയിൽ ഇടിഞ്ഞു താണപ്പോൾ. ചിത്രം: സമീർ എ. ഹമീദ്

 • മലപ്പുറത്തുനിന്നുള്ള മഴക്കാഴ്ച. ചിത്രം: സമീർ എ. ഹമീദ്

 • മലപ്പുറത്തുനിന്നുള്ള മഴക്കാഴ്ച. ചിത്രം: സമീർ എ. ഹമീദ്

 • മലപ്പുറം മാതാപ്പുഴ കടവിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിക്കായി തിരച്ചിൽ നടത്തുന്ന നാവിക സേനയുടെ സംഘം. ചിത്രം: മനോരമ

 • മലപ്പുറം മാതാപ്പുഴ കടവിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിക്കായി തിരച്ചിൽ നടത്തുന്ന നാവിക സേനയുടെ സംഘം. ചിത്രം: മനോരമ

 • മലപ്പുറം മാതാപ്പുഴ കടവിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിക്കായി തിരച്ചിൽ നടത്തുന്ന നാവിക സേനയുടെ സംഘം. ചിത്രം: മനോരമ

 • ശക്തമായ മഴയിലുണ്ടായ വെള്ളകെട്ട് ഒഴിവാക്കാൻ പൊന്നാനി ബിയ്യം റഗുലേറ്റർ വഴി വെള്ളം കടലിലേക്ക് ഒഴുക്കിവിടുന്നു. ചിത്രം: സമീർ എ. ഹമീദ്