• പാലക്കാട് നെല്ലിയാമ്പതിയിലേക്കുള്ള പ്രധാന വഴിയായ കുണ്ട്റ പാലത്തിലേക്ക് ഉരുൾപൊട്ടലിൽ ഇടിഞ്ഞുവീണ കൂറ്റൻ പറക്കഷ്ണങ്ങൾ പൊട്ടിച്ചുനീക്കുന്നു.

  • ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട നെല്ലിയാമ്പതിയിൽനിന്നു പുറത്തെത്തുന്ന നാട്ടുകാർ

  • ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട നെല്ലിയാമ്പതിയിലേക്കു സേനാംഗങ്ങൾ വഴിയൊരുക്കുന്നതു കാത്തുനിൽക്കുന്ന പ്രദേശവാസികൾ

  • പുഴ വെള്ളം ഇറങ്ങിയ പട്ടാമ്പി പാലം. വെള്ളം താഴ്ന്നതോടെ തൂണുകൾ കാണാൻ തുടങ്ങി

  • പാലക്കാട്– തൃശൂർ ദേശീയപാതയിൽ കുതിരാനിലുണ്ടായ മണ്ണിടിച്ചിൽ. ചിത്രം: ജിൻസ് മൈക്കിൾ ∙ മനോരമ

  • ആലത്തൂർ- വെങ്ങന്നീയൂർ പാലം തകർന്ന നിലയിൽ

  • ഭവാനിപ്പുഴയിൽ ജലനിരപ്പുയർന്നു ചെമ്മണ്ണൂരിൽ പ്രധാന റോഡിൽ വെള്ളം കയറിയപ്പോൾ

  • പ്രളയം ബാധിച്ച ഒറ്റപ്പാലം പട്ടണം. കണ്ണിയംപുറത്തു നിന്നുള്ള ആകാശക്കാഴ്ച.

  • പാലമെവിടെ? പട്ടാമ്പി പാലത്തിനു മുകളിലൂടെ കുത്തിയൊഴുകുന്ന ഭാരതപ്പുഴ.

  • പാലക്കാട് ശേഖരീപുരം തോടിനു കുറുകെയുള്ള പാലത്തിലെ കുത്തൊഴുക്കിൽപ്പെട്ട കാർ

  • ഗായത്രിപ്പുഴ ചേരാമംഗലം പനമ്പഴക്കാട് തടയണയുടെ ഭിത്തി തകർന്ന നിലയിൽ

  • കൽപാത്തിപ്പുഴ കരകവിഞ്ഞതിനെ തുടർന്നു വെള്ളം കയറിയ മനോരമ തയ്യാലംപറമ്പ് ഏജന്റ് കാവിൽപാട് സിജില മൻസിലിൽ കെ. റഷീദിന്റെ വീട്

  • വെള്ളം കയറിയ നിലയിൽ കോണിക്കഴി പ്ലാന്തോട്ടം രത്‌നകുമാരന്റെ വീട്

  • കുതിരാൻ തുരങ്കമുഖങ്ങളിലേക്ക് വീണ്ടും മലയിടിഞ്ഞു വീണപ്പോൾ

  • ജീവിതമാണു തിരയുന്നത്... ശേഖരീപുരം കമലാലയ കോംപ്ലക്സിലെ ഫ്ലാറ്റിലേക്ക് ഇരച്ചുകയറിയ വെള്ളം നഷ്ടപ്പെടുത്തിയതു വിലപ്പെട്ട രേഖകളാണ്. കഷ്ടപ്പെട്ടുവാങ്ങിയ വീടിന്റെ ആധാരം ഉൾപ്പെടെ നനഞ്ഞുകുതിർന്നു. ബിസിനസ് സംബന്ധിച്ച സുപ്രധാന രേഖകളും നശിച്ചു. വീട് പൂർണമായും വെള്ളത്തിലായതിനാൽ എല്ലാ ഗൃഹോപകരണങ്ങളും കേടായി. വീട്ടിലെ വെള്ളം ഒന്ന് ഇറങ്ങിയപ്പോൾ വീണ്ടെടുത്ത രേഖകൾ പരിശോധിക്കുകയാണു വീട്ടുകാർ.

  • പൊൽപ്പുള്ളി പാപ്പൻകാട് മതിയഴകന്റെ കിണറിന്റെ വശം കഴിഞ്ഞ ദിവസം രാത്രി ഇടിഞ്ഞു താഴ്ന്ന നിലയിൽ

  • മലമ്പുഴ അകമലവാരം മായപ്പാറയിലെ കുടുംബങ്ങളെ രക്ഷിക്കാൻ താൽകാലിക വഴിയൊരുക്കുന്ന തൊഴിലുറപ്പു തൊഴിലാളികളും നാട്ടുകാരും

  • വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ പാലക്കാട് മുക്കൈപാലത്തിലെ ജലവിതരണ പൈപ്പ് ലൈനുകൾ പുനഃസ്ഥാപിക്കുന്നു.

  • ജലനഗരം: കനത്ത മഴയിൽ കൽപാത്തിപ്പുഴ കരകവിഞ്ഞൊഴുകിയതോടെ പാലക്കാട് നഗരം വെള്ളത്തിലായപ്പോൾ. (ആകാശക്കാഴ്ച പകർത്തിയത്: ഷിയ, നോവൽറ്റി സ്റ്റുഡിയോ, കൊടുവായൂർ)

  • കഞ്ചിക്കോട് ചെല്ലങ്കാവ് ഏരി പൊട്ടിയതിനെ തുടർന്നു കൊട്ടാമുട്ടി– പയറ്റുകാട് റോഡ് തകർന്നപ്പോൾ ചിത്രം: ജിൻസ് മൈക്കിൾ

  • കഞ്ചിക്കോട് വേലഞ്ചേരി– കൊട്ടാമുട്ടി മലയിൽ ഉരുൾപൊട്ടലിനെ തുടർന്നു മണ്ണും മരങ്ങളും കഞ്ചിക്കോടിനും വാളയാറിനും ഇടയിലുള്ള ബി ലൈൻ റെയിൽവേ ട്രാക്കിലേക്ക് ഒലിച്ചെത്തിയപ്പോൾ.

  • നിറഞ്ഞൊഴുകുന്ന നിള. ഷൊർണൂരിൽ നിന്നുള്ള ദൃശ്യം. കൃഷ്ണൻ നായർ സ്റ്റുഡിയോയിലെ തുളസിദാസ് പകർത്തിയ ആകാശക്കാഴ്ച്ച.

  • മുക്കൈ പുഴയിലുണ്ടായ കുത്തൊഴുക്കിനെ തുടർന്നു നിലംപതി പാലം താഴ്ന്നപ്പോൾ. മലമ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകളും പൊട്ടി.

  • കുതിരാൻ ഇടത്– വലത് തുരങ്കമുഖങ്ങളുടെ മുകളിലേക്കു മലയിടിഞ്ഞു വീണപ്പോൾ

  • കനത്ത മഴയിൽ നിറഞ്ഞൊഴുകുന്ന കുന്തിപ്പുഴ

  • മലമ്പുഴ അകമലവാരം ആട്ടുമലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നു പറച്ചാത്തിയിലെ കൃഷിയിടം വെള്ളം കയറി നശിച്ചപ്പോൾ

  • പറളി പഴയപാലത്തിൽ മുട്ടിയൊഴുകുന്ന വെള്ളം

  • ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളം പാലക്കാടിനടുത്തു കഞ്ചിക്കോട്ട് റെയിൽവേ ട്രാക്കിനടിയിലൂടെ ഒഴുകുന്നു

  • പട്ടാമ്പി പാലം മുട്ടിയൊഴുകുന്ന നിള.

  • പുത്തൂർ റോസ് ഗാർഡനിൽ വെള്ളം കയറിയ വീട്ടിൽ നിന്നു വയോധികയെ നാട്ടുകാർ രക്ഷപ്പെടുത്തുന്നു

  • പാലക്കാട്ട് ശംഖുവാരത്തോട് കോളനിയിലെ വീടുകൾ കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങി തകർന്നപ്പോൾ

  • മലമ്പുഴ ഡാമിന്റെ ഷട്ടർ ചരിത്രത്തിലാദ്യമായി ഏറ്റവും വിസ്തൃതമായി തുറന്നതോടെ മുക്കൈ പുഴയിലേക്കു കുതിച്ചൊഴുകുന്ന വെള്ളം.

  • കവിഞ്ഞൊഴുകുന്ന ആലത്തൂർ എടാംപറമ്പ് തടയണ

  • മുതലമട പറയമ്പള്ളം ഉപ്പുത്തോട് ശ്മശാനത്തിലേക്കു മൃതദേഹവുമായി തോട് കടക്കുന്ന ദേശക്കാർ

  • കഞ്ചിക്കോട് വീടുകളിലേക്കു വെള്ളം കയറിയപ്പോൾ വീട്ടുസാധനങ്ങൾ മാറ്റുന്നയാൾ

  • മന്ദത്തുകാവ് തണ്ണിശ്ശേരിയിൽ സി. സേതുമാധവന്റെ വീടിന്റെ ചുമർ തകർന്നു വീണ നിലയിൽ

  • ചിറ്റൂർപ്പുഴയിൽ വെള്ളത്തിന്റെ ഒഴുക്കു വർധിച്ചതോടെ വെള്ളത്തിനടിയിലായ ആലാംകടവ് നിലംപതിപ്പാലം കാണാനെത്തിയവർ

  • ഉരുൾപൊട്ടലിനെ തുടർന്ന്് വെള്ളപ്പാച്ചലിൽ ശെൽവപുരത്തെ റോഡ് തകർന്നപ്പോൾ. ഗതാഗതം പൂർണമായി നിലച്ചു.

  • മേനോൻപാറയിൽ ഏരിയുടെ ബണ്ട് തകർന്നതോടെ സമീപത്തെ വീടിന്റെ പകുതിയോളം വെള്ളത്തിനടിയിലായപ്പോൾ

  • മലവെള്ളപ്പാച്ചലിൽ അട്ടപ്പള്ളത്തെ റോഡ് തകർന്നപ്പോൾ. ഗതാഗതം പൂർണമായി നിലച്ചു. 200 കുടുംബങ്ങൾ ഒറ്റപ്പെട്ടു

  • ചുണ്ണാമ്പുത്തറ മേൽപാലത്തിനു താഴെ കുത്തിയൊഴുകുന്ന കൽപാത്തിപ്പുഴ

  • കൽപാത്തിപ്പുഴ കരകവിഞ്ഞതിനെ തുടർന്ന് ഒലവക്കോട് റെയിൽവേ സ്റ്റേഷൻ റോഡിൽ കടകളിൽ വെള്ളം കയറിയപ്പോൾ

  • പുത്തൂരിൽ വെള്ളം പൊങ്ങിയ റോസ് ഗാർഡനിലെ നിവാസികളെ റബർ ട്യൂബിൽ കരയ്ക്കു കൊണ്ടുവരുന്നു

  • ശാസ്താപുരി കോളനിയിലെ വീടുകളിൽ വെള്ളം കയറിയപ്പോൾ പുരപ്പുറത്ത് അഭയം തേടിയ വീട്ടുകാർ

  • കൽപാത്തിപ്പുഴയിലെ കുത്തൊഴുക്കിനെ തുടർന്ന് ആണ്ടിമഠത്ത് വെള്ളത്തിൽ മുങ്ങിയ വീട്

  • കൽപാത്തിപ്പുഴ കവിഞ്ഞതിനെ തുടർന്നു ചാത്തപുരത്തുണ്ടായ വെള്ളക്കെട്ട്. ഈ വഴി ഗതാഗതം നിരോധിച്ചു

  • തകർന്ന സുന്ദരം കോളനിയിലെ വീടുകളിലൊന്ന്

  • ശേഖരീപുരത്ത് വെള്ളത്തിൽ മുങ്ങിയ പെട്രോൾ പമ്പ്

  • മലമ്പുഴ റിങ് റോഡിലെ കവയിൽ മണ്ണിടിഞ്ഞു വീണ ഭാഗം. വൻ മരവും കടപുഴകി വീണിരുന്നു. ഇതു മുറിച്ചു നീക്കി