• വെള്ളം കയറിയ പാലപ്പിള്ളി–ചിമ്മിനി ഡാം റോഡ്. കൊച്ചി–പാലക്കാട് ദേശീയപാത ആമ്പല്ലൂരിൽനിന്നെടുത്ത ആകാശദൃശ്യം.

 • പീച്ചി ഡാമിന്റെ ഷട്ടറുകൾ 58 ഇഞ്ചു വരെ ഉയർത്തിയതിനെ തുടർന്നു വെള്ളം ഡാമിന്റെ ഉദ്യാനവും പാലവും കവിഞ്ഞൊഴുകിയപ്പോൾ.

 • വടക്കാഞ്ചേരി ബസ് സ്റ്റാൻഡിനു സമീപം സംസ്ഥാന പാതയിലേക്ക് ഇടിഞ്ഞു വീണ കുന്നും മരങ്ങളും.

 • ചാവക്കാട് വടക്കേ ബൈപാസിനടുത്തു വെള്ളം നിറഞ്ഞപ്പോൾ.

 • പെരിങ്ങൽക്കുത്ത് ഡാം നിറഞ്ഞു കവിഞ്ഞൊഴുകുന്നു.

 • മതിലകം– വെള്ളാങ്ങല്ലൂർ റോഡിൽ മതിലകത്ത് നാട്ടുകാർ റോഡിൽ വഞ്ചി ഇറക്കിയപ്പോൾ.

 • വടക്കാഞ്ചേരിക്കടുത്ത് പാർളിക്കാട് കുറാഞ്ചേരിയിൽ മലയിടിഞ്ഞു തകർന്ന മോഹനന്റെ വീട്.

 • കൊടുങ്ങല്ലൂർ ആല –ഗോതുരുത്ത് സ്കൂൾ റോഡ് വെള്ളം കയറിയ നിലയിൽ.

 • കയ്പമംഗലം കാക്കാത്തുരുത്തി കനോലി കനാലിൽ ഡാമുകൾ തുറന്നതിനെ തുടർന്നു ജലനിരപ്പ് ഉയർന്നപ്പോൾ.

 • പോട്ടയിൽ കനത്ത മഴയ്ക്കിടെ നിർമാണം നടത്തിയതോടെ റോഡ് ചെളിക്കുളമായപ്പോൾ.

 • ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ തുറന്നപ്പോൾ മഴയുടെ പശ്ചാത്തലത്തിൽ. ഡാമിന്റെ നാലു ഷട്ടറുകൾ രണ്ട് ഇഞ്ചു വീതമാണു തുറന്നത്. ചിത്രം: മനോരമ

 • ഇരുകരയും മുട്ടി നിറഞ്ഞൊഴുകുന്ന ഭാരതപ്പുഴയുടെ ചെറുതുരുത്തിയിൽ നിന്നുള്ള ദൃശ്യം.

 • കടത്തല്ല, കടമ്പയാണ്... ചാലക്കുടിപ്പുഴയിൽ വെള്ളമുയർന്നതോടെ ഒറ്റപ്പെട്ട കുഴൂർ തിരുത്ത മുത്തുക്കുളങ്ങര നിവാസികൾക്ക് അവശ്യ സാധനങ്ങൾ വാങ്ങാനും മറ്റുമായി പുറത്തേക്കു പോകാൻ ഗ്രാമപഞ്ചായത്ത് കടത്തു സൗകര്യം ഏർപ്പെടുത്തിയപ്പോൾ. മഴ കനത്താലും പുഴയിലെ ജലനിരപ്പ് ഉയർന്നാലും ഇവിടേക്കുള്ള വഴികളിൽ വെള്ളം നിറഞ്ഞ് ഇവർ പൂർണമായും ഒറ്റപ്പെടുന്ന അവസ്ഥയാണ്.

 • പുന്നയൂർക്കുളം പെരിയമ്പലം ബീച്ചിലെ വയോജന വിശ്രമകേന്ദ്രം കടൽക്ഷോഭത്തിൽ തകർന്ന നിലയിൽ.

 • കനത്ത മഴയിൽ വെള്ളത്തിനടിയിലായ കാറളം–പുല്ലത്തറ ബണ്ട് റോ‍ഡ്.

 • കരുവന്നൂർ പുഴയിൽ കാട്ടൂർ മുനയം ബണ്ടിന്റെ ഭാഗങ്ങൾ പൊളിച്ചു മാറ്റാത്ത നിലയിൽ.

 • മഴയിൽ ചുമരിടിഞ്ഞു വീണു തകർന്ന കൊരട്ടി അമ്പേലി സരോജിനിയുടെ വീട്.

 • കാട്ടൂർ തേക്കുംമൂലയിൽ വെള്ളം കയറി നശിച്ച വാഴക്കൃഷി.

 • ചാലക്കുടി–അതിരപ്പിള്ളി റോഡിനു കുറുകെ പരിയാരത്ത് വനംവകുപ്പ് ഓഫിസിനു സമീപം മരം വീണ നിലയിൽ.

 • അന്തിക്കാട് കല്ലിടവഴിയിൽ വെള്ളക്കെട്ടിലായ പ്രദേശത്ത് വഞ്ചിയിൽ പോകുന്നവർ.

 • കാപ്പിരിക്കാട് ഹിളർ പള്ളി റോഡ് കടലെടുത്ത നിലയിൽ.

 • മണലൂരിൽ മഴയിൽ തകർന്നുവീണ തുരുത്തിയിൽ ആനന്ദന്റെ വീട്.

 • ചേറ്റുവ ചുള്ളിപ്പടിക്കു പടിഞ്ഞാറ് റോഡിൽ ഒഴുകിപ്പോകാനാകാതെ വെള്ളം നിറഞ്ഞ നിലയിൽ.

 • ഏനാമ്മാവ് ബണ്ട് പ്രദേശത്തെ വളയം കെട്ട്.

 • മായന്നൂർ ഡിസി കോളനി അരവിന്ദന്റെ വീട് കനത്ത മഴയിൽ തകർന്ന നിലയിൽ.

 • ശക്തമായ മഴയിൽ തകർന്ന എയ്യാൽ ഗുഹയ്ക്കു സമീപം താമസിക്കുന്ന ശശീന്ദ്രന്റെ ഓടുമേഞ്ഞ വീട്.

 • കനത്ത മഴയിൽ ചേലക്കര വെങ്ങാനെല്ലൂർ ഏറത്ത് മുരളി മനോഹരന്റെ വീട് തകർന്നപ്പോൾ.

 • മഴയിൽ പഴയന്നൂർ അമ്പലനടയിൽ കാലപ്പഴക്കം മൂലം തകർന്നു വീണു തുടങ്ങിയ ബഹുനില കെട്ടിടങ്ങൾ

 • കനത്ത മഴയിൽ വല്ലച്ചിറ മനവഴിയിൽ പുഴമ്പള്ളത്ത് ശശിയുടെ വീട് തകർന്ന നിലയിൽ.

 • ഇ‍ഞ്ചമുടി റോഡിൽ വെള്ളം കയറിയപ്പോൾ.

 • ചേർപ്പ് കിഴക്കേ മഠം തങ്കമ്മയുടെ വീടിനുള്ളിൽ കയറിയ വെള്ളം കോരിക്കളയുന്നു. ചിത്രം: മനോരമ

 • വെള്ളം കയറിയ പുഴയ്ക്കൽ ശ്രീധർമ ശാസ്താ ക്ഷേത്രം. ചിത്രം: മനോരമ

 • വെള്ളം കയറിയ വീട്ടിലെ ആട്ടിൻകുട്ടിയെ പുറത്തെത്തിക്കുന്ന ചേർപ്പ് പടിഞ്ഞാട്ടുമുറി ടി.കെ. അപ്പു. ചിത്രം: മനോരമ

 • രധീഷ് തേക്കിലക്കാട്ടിലിന്റെ വീടിനു ചുറ്റും ചളി നിറഞ്ഞ നിലയിൽ

 • ചാവക്കാട് വടക്കെ ബൈപാസിൽ രൂക്ഷമായ വെള്ളക്കെട്ട്.

 • ചാവക്കാട് എംആർആർഎം ഹയർസെക്കൻഡറി സ്കൂളിനു മുന്നിലെ വെള്ളക്കെട്ട്.

 • ഇടിയഞ്ചിറ റഗുലേറ്ററിന്റെ ഷട്ടറുകൾ ക്രെയിൻ ഉപയോഗിച്ച് അടിയന്തരമായി ഉയർത്തുന്നു

 • പൊക്കുളങ്ങരയിൽ വെള്ളക്കെട്ടിലായ കൂട്ടാല ജയയുടെ വീട്.

 • കടപ്പുറം വെളിച്ചെണ്ണപ്പടിയിലെ വെള്ളക്കെട്ട് അഗ്നിരക്ഷാ സേനാംഗങ്ങൾ ഒഴിവാക്കുന്നു.

 • കാനയിലെ ഒഴുക്ക് തടസപ്പെടുത്തിയ ശുദ്ധജല പൈപ്പുകൾ റോഡിലെ രുക്ഷമായ വെള്ളക്കെട്ടിനെ തുടർന്ന് നാട്ടുകാർ എടുത്തുമാറ്റുന്നു

 • എടക്കഴിയൂർ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായപ്പോൾ.

 • പൊക്കുളങ്ങരയിൽ വെള്ളക്കെട്ടിലായ വേലായുധൻ വടുക്കുഞ്ചേരിയുടെ വീട്

 • എടക്കഴിയൂരിൽ റോഡിലെ വെള്ളക്കെട്ട്.

 • വെള്ളക്കെട്ടിലായ പണ്ടറക്കാട് തെപ്പുറത്ത് സരോജിനിയുടെ വീട്

 • പൊക്കുളങ്ങരയിൽ വെള്ളക്കെട്ടിലായ സുഗതൻ വടക്കുഞ്ചേരിയുടെ വീട്

 • താന്ന്യത്ത് വെള്ളം കയറിയതിനെ തുടർന്ന് വഞ്ചിയിൽ വീട്ടിലേക്ക് പോകുന്നവർ

 • മണ്ണുംപുറം കൂനൻ ദേവസിയുടെ വീടിനു മുകളിലേക്ക് മരം വീണു വീട് തകർന്നപ്പോൾ.

 • വെണ്ണൂർ വളപ്പിൽ ശശിയുടെ കോഴിക്കൂടുകൾ വെള്ളത്തിൽ മുങ്ങിയപ്പോൾ. വെള്ളത്തിൽ മുങ്ങിച്ചത്ത കോഴികളെയും കാണാം.

 • പീച്ചംമ്പിള്ളികോണം–കരുവന്നൂർ ബണ്ട് റോ‍ഡിൽ ചിത്രവള്ളി കർഷകസമിതിയുടെ മത്സ്യകൃഷി നശിച്ചപ്പോൾ

 • പെരിങ്ങൽക്കുത്ത് ഡാമിലെ ഷട്ടറുകൾ 42 അടി ഉയർത്തിയപ്പോൾ പുറന്തള്ളുന്ന അധിക ജലം.

 • കലക്ടർ ടി.വി.അനുപമ എറിയാട് തീരദേശത്തെ കടൽക്ഷോഭ പ്രദേശം സന്ദർശിക്കുന്നു

 • കോടന്നൂർ ശാസ്താംകടവ്– മനക്കൊടി റോഡിൽ നിയന്ത്രണം വിട്ട കാർ വെള്ളം നിറഞ്ഞുകിടക്കുന്ന കോൾ‌പാടത്തേക്കു മറിഞ്ഞ നിലയിൽ. ആർക്കും പരുക്കില്ല

 • തൃശൂരിലെ മഴകാഴ്ച്ചകൾ. ചിത്രങ്ങൾ∙ ഉണ്ണി കോട്ടക്കൽ

 • തൃശൂരിലെ മഴകാഴ്ച്ചകൾ. ചിത്രങ്ങൾ∙ ഉണ്ണി കോട്ടക്കൽ

 • തൃശൂരിലെ മഴകാഴ്ച്ചകൾ. ചിത്രങ്ങൾ∙ ഉണ്ണി കോട്ടക്കൽ

 • തൃശൂർ മൃഗശാലയിലെ മൃഗങ്ങളും പക്ഷികളും മഴയിൽ. ചിത്രം∙ ഉണ്ണി കോട്ടക്കൽ

 • തൃശൂർ മൃഗശാലയിലെ മൃഗങ്ങളും പക്ഷികളും മഴയിൽ. ചിത്രം∙ ഉണ്ണി കോട്ടക്കൽ

 • മുളംകുന്നത്തുകാവിൽ കാറ്റിനെത്തുടർന്ന് മരങ്ങൾ വീണപ്പോൾ. ചിത്രം∙ ഉണ്ണി കോട്ടക്കൽ

 • തൃശൂർ മൃഗശാലയിലെ മൃഗങ്ങളും പക്ഷികളും മഴയിൽ. ചിത്രം∙ ഉണ്ണി കോട്ടക്കൽ

 • മുളംകുന്നത്തുകാവിൽ കാറ്റിനെത്തുടർന്ന് മരങ്ങൾ വീണപ്പോൾ. ചിത്രം∙ ഉണ്ണി കോട്ടക്കൽ

 • തൃശൂർ നടത്തറ റോഡിലെ വെള്ളക്കെട്ട്