• കൂര പോയല്ലോ കുഞ്ഞേ...ചങ്ങനാശേരി– ആലപ്പുഴ റോഡരികിൽ പൂവം പടിഞ്ഞാറ് അരവിന്ദ സദനത്തിൽ സുശീല മുകുന്ദനും മകനും കു‍ടുംബവും താമസിച്ചിരുന്ന വീടാണിത്. പ്രളയജലത്തിന്റെ തള്ളലിൽ വീടിടിഞ്ഞു പോയി. തകർന്നു വീണ മേൽക്കൂരയിലാണ് ഇപ്പോൾ തുണിയുണങ്ങാനിടുന്നത്. ഇടിഞ്ഞ വീടിനു സമീപം മകളുടെ വീട്ടിലാണ് ഇപ്പോൾ താമസം. തല ചായ്ക്കാൻ ഒരു കൂരയ്ക്ക് ഇനി എത്ര നാൾ കാക്കണം എന്നറിയില്ല, എങ്ങനെയുണ്ടാക്കുമെന്നും അറിയില്ല. എസി റോഡിനരികിൽ വളരെയധികം വീടുകളുടേയും അവസ്ഥ ഇതാണ്. തകർന്നു വീഴാത്ത വീടുകൾ ഭിത്തി പൊട്ടിക്കീറിയും ചെരിഞ്ഞും കുതിർന്നും ആണ് ഉള്ളത്. ജീവൻ പണയം വച്ച് ആളുകൾ ഇതിൽ കഴിയുന്നു. അല്ലാതെ മറ്റൊരു മാർഗം ഇല്ലല്ലോ!!. ചിത്രം∙ റിജോ ജോസഫ്

  • വെള്ളം വെള്ളം സർവത്ര.. തുള്ളികുടിക്കാൻ...വെള്ളം തകർത്തെറിഞ്ഞതാണ് സകലതും, പക്ഷേ കുടിക്കാൻ ഇത്തിരി വെള്ളം കിട്ടണമെങ്കിൽ എത്രയോ ബുദ്ധിമുട്ടാണ്. കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനത്തിനടുത്തേയ്ക്ക് വലിയ വീപ്പയുമായി എത്തുന്ന വീട്ടമ്മ. എസി റോഡിൽ കിടങ്ങറ രണ്ടാംപാലത്തിനു സമീപത്തെ കാഴ്ച. ചിത്രം∙ റിജോ ജോസഫ്.

  • മാവേലിക്കര കുന്നം കേരള സർവകലാശാല കോളജ് ഓഫ് ടീച്ചർ എജ്യൂക്കേഷനിലെ അധ്യാപകരും അധ്യാപക വിദ്യാർഥികളും ചേർന്നു ചെന്നിത്തല കോട്ടമുറി കുളങ്ങരത്തറയിൽ നിനോ ജോസഫിന്റെ വീട് ശുചീകരിക്കാനെത്തിയപ്പോൾ.

  • വെള്ളം കയറിയതിനെ തുടർന്നു കേടായ ടെലിവിഷൻ ചെങ്ങന്നൂർ-പാണ്ടനാട്-പരുമല റോഡരികിൽ ഉപേക്ഷിച്ച നിലയിൽ.

  • സിപിഐ ദേശീയ സമിതിയംഗം ആനി രാജയുടെ നേതൃത്വത്തിൽ നീരേറ്റുപുറം സെന്റ് തോമസ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ നടന്ന ശുചീകരണം. പൗൾട്രി ഡവലപ്മെന്റ് കോർപറേഷൻ അധ്യക്ഷ ജെ.ചിഞ്ചുറാണി, മഹിളാസംഘം സംസ്ഥാന ജനറൽ സെക്രട്ടറി പി.വസന്തം എന്നിവർ സമീപം.

  • വെള്ളം കയറിയ വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കൾ കത്തിക്കുന്ന വിജയമ്മ.

  • മാന്നാർ പാവുക്കര ഭാഗത്തെ ദുരിതബാധിതർ വഴിയോരത്തു വീട്ടുപകരണങ്ങൾ ശുചീകരിക്കുന്നു.

  • ചെങ്ങന്നൂർ ഇടനാട് ജെബിഎസിനു മുന്നിൽ പുസ്തകങ്ങളും സ്കൂൾരേഖകളും വെയിലത്ത് ഉണക്കാൻ വച്ചിരിക്കുന്നു..

  • പുന്നമടയിൽ നിന്നുളള ബാർജിൽ ആലപ്പുഴ ദുരിതാശ്വാസ ക്യാമ്പിൽ താമസിച്ചിരുന്ന കാവാലം ഭാഗത്തെ താമസക്കാർ തിരുച്ചു വീടുകളിലെക്ക് മടങ്ങുന്നു. ചിത്രം: മനോരമ

  • കൈനകിരി ഭാഗത്തെ ശുചികരണ പരുപാടി കഴിഞ്ഞ് മടങ്ങുന്ന തിരുവന്തപുരം സംഘം പുന്നമടയിൽ എത്തിയപ്പോൾ.