• കനോലി കനാലിൽ നടക്കുന്ന ശുചീകരണത്തിൽ പങ്കുചേർന്ന അഗ്നിശമന സേന കനാലി‍ൽ വീണുകിടക്കുന്ന തെങ്ങ് നീക്കം ചെയ്യുന്നു.

  • വിളമ്പാം, ഇല നിറയെ സ്നേഹരുചി: വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് അവധിക്കാലം ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞവരാണ് അനേകം വിദ്യാർഥികൾ. ഓണവും പെരുന്നാളും ക്യാംപിലായിരുന്നു. ഇന്നലെ സ്കൂൾ തുറന്നപ്പോൾ അവർക്ക് സഹപാഠികളും അധ്യാപകരും ചേർന്ന് ഓണസദ്യ നൽകി. കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഹൈസ്കൂളിൽ സഹപാഠികൾക്ക് ഓണസദ്യ വിളമ്പുന്ന വിദ്യാർ‍ഥികൾ. ചിത്രം : മനോരമ

  • കനോലി കണ്ണുപൊത്തും, കരയും: നഗരത്തിന്റെ സകല മാലിന്യങ്ങളും വഹിക്കുന്ന കനോലി കനാലിന്റെ സരോവരം ബയോ പാർക്കിനു സമീപത്തുനിന്നുള്ള കാഴ്ച. നിറവിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തുന്നവർ മാലിന്യം ശേഖരിച്ച് ചെറിയ ബോട്ടിൽ പ്രയാസപ്പെട്ട് കനാലിലൂടെ നീങ്ങുന്നു. ചിത്രം : മനോരമ

  • ഷൗക്കത്തലി എറോത്ത് കനോലി കനാൽ ശുചീകരണ പ്രവൃത്തിയിൽ. ചിത്രം : മനോരമ

  • മാലക്കര സ്കൂളിലെത്തിയ പട്ടാഴി ഗവ. സ്കൂളിലെ സംഘം ശുചീകരണത്തിൽ ഏർപ്പെട്ടപ്പോൾ.