വെള്ളപ്പൊക്കത്തെത്തുടർന്ന് വീടുകളിൽ നിന്ന് ഉപേക്ഷിച്ച കിടക്കകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ആലുവ പറവൂർ കവലയിൽ റോഡരുകിൽ കൂട്ടിയിട്ടിരിക്കുന്നു.
ചൂർണിക്കര പഞ്ചായത്തിലെ കട്ടേപ്പാടത്തു പ്രളയത്തെ തുടർന്ന് ഉപയോഗശൂന്യമായ സാധനങ്ങൾ കത്തിക്കുന്നു.
ബോൾഗാട്ടിയിൽ പ്രളയത്തിൽ നശിച്ച ചീനവലകളിലൊന്നു പുനഃസ്ഥാപിക്കാനുള്ള ശ്രമം.
ആലുവ കടുങ്ങലൂരിൽ തന്റെ വീട്ടിൽ കിടന്ന് കട്ടിൽ അയൽവാസിയുടെ മതിലിനകപ്പെട്ടതു കാണുന്ന ഷാജി. കൃഷിക്കാരനായ ഷാജിയുടെ ഒട്ടേറെ സാമഗ്രികൾ ചുറ്റുമുള്ള പറമ്പുകളിലാണ് കുടിക്കുന്നത്. ചിത്രം : ഇ.വി.ശ്രീകുമാർ ∙ മനോരമ
എൽദോ ഏബ്രഹാം എംഎൽഎ മൂവാറ്റുപുഴ ടൗൺ യുപി സ്‌കൂൾ വിദ്യാർഥികളോടൊപ്പം ലൈബ്രറി പുസ്തകങ്ങൾ ഉണക്കാനുള്ള ശ്രമത്തിൽ
പറവൂർ മാടവന തീരദേശ റോഡ് പോലീസ് ട്രെയിനികൾ വൃത്തിയാക്കുന്നു. ചിത്രം : ഇ.വി.ശ്രീകുമാർ ∙ മനോരമ
പ്രളയത്തിൽ നശിച്ച കുന്നുകര ജെബി സ്കൂളിലെ ഫയലുകൾ ഉണങ്ങാൻ വച്ചിരിക്കുന്നു. ചിത്രം: മനോരമ
വെള്ളപ്പൊക്കത്തിൽ നനഞ്ഞ ചിത്രങ്ങൾ ഉണക്കിയെടുക്കാനുള്ള ശ്രമത്തിൽ പി.കെ. മുഹമ്മദ്കുഞ്ഞ്.
അങ്കമാലി മോർണിങ് സ്റ്റാർ കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെയും സ്റ്റാഫ് അംഗങ്ങളുടെയും വിദ്യാർഥിനികളുടെയും നേതൃത്വത്തിൽ പ്രളയബാധിത പ്രദേശങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നു.
മലിനമായ കിണറുകൾ കിഴക്കമ്പലം ജെ ആൻഡ് പി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ശുചീകരിക്കുന്നു.
ടൗൺ യുപി സ്‌കൂളിലെ ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ ഉണക്കിയെടുക്കുന്നു.