• മേലൂർ ശാന്തിപുരം ഡിവൈൻ കോളനിയിൽ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോകാതെ വീട്ടിൽ അവശേഷിച്ച വസ്തുക്കൾ പരിശോധിക്കുന്ന കുടുംബനാഥൻ മുത്തുകൃഷ്ണൻ. ചെളിയിൽനിന്നു കിട്ടിയ ബാഗുമായി മകൻ ഇമാനുവൽ ഗബ്രിയേൽ സമീപം.

  • ചാലക്കുടി കുറ്റിക്കാടിൽ പ്രളയത്തിൽ വെള്ളം കയറി വീട് തകർന്ന മുട്ടത്ത് സോജന്റെ കുടുംബം കോഴിഫാമിലേക്കു താമസം മാറിയപ്പോൾ. ചിത്രം: മനോരമ

  • തകർന്ന വീടിനു മുമ്പിൽ നെടുപുഴ കോട്ടിയാട്ടിൽ അശോകന്റെ ഭാര്യ ലളിത.

  • ചാലക്കുടി ഗവ. ഗേൾസ് ഹൈസ്കൂളിൽ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസുകൾ പ്രളയത്തിൽ നനഞ്ഞത് ഉണക്കാനായി വച്ചപ്പോൾ.

  • തൃശൂർ പാട്ടുരായ്ക്കൽ കോലോത്തുംപാടം റോഡിനു സമീപത്തെ പറമ്പിൽ വീടുകളിൽനിന്ന് ഉപേക്ഷിച്ച കിടക്കകളും മറ്റും കൂട്ടിയിട്ടിരിക്കുന്നതിൽനിന്ന് എന്തെങ്കിലും കിട്ടുമോ എന്നു തിരയുന്ന തമിഴ്സ്ത്രീ.

  • ആനാപ്പുഴ പാലിയംതുരുത്തിൽ വെള്ളത്തിനു കാത്തുനിൽക്കുന്ന വീട്ടമ്മ.