മോദിയുടെ പ്രസംഗ സമയത്തു ചെങ്കോട്ടയ്ക്കു മുകളിൽ വിമാനങ്ങളോ ഡ്രോണുകളോ അനുവദിക്കില്ല.
ഗാസിയാബാദിലെ ഹിന്റൺ, ഡൽഹിക്കു സമീപം പാലം, ആഗ്ര വ്യോമത്താവളങ്ങളിൽ വ്യോമസേന സജ്ജം; ഫൈറ്റർ പൈലറ്റ്സുമായി സുഖോയ് 30 എംകെഐ, മിറാഷ്.
ഇന്ത്യൻ കടൽത്തീരങ്ങളിൽ, പ്രത്യേകിച്ച് പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പടിഞ്ഞാറൻ മേഖലയിൽ യുദ്ധക്കപ്പലുകളും അന്തർവാഹിനികളും സജ്ജം.
ചെങ്കോട്ടയ്ക്കു ചുറ്റിലും കെട്ടിടങ്ങളിൽ ഷാർപ് ഷൂട്ടർമാർ; ഉയരമുള്ള കെട്ടിടങ്ങളിന്മേൽ പ്രത്യേക നിരീക്ഷണം
ഓഗസ്റ്റ് 14: ചെങ്കോട്ടയ്ക്കു സമീപം ‘ഷൂട്ടിങ് റേഞ്ചി’ലുള്ള കെട്ടിടങ്ങൾ സുരക്ഷാസേന ഒഴിപ്പിക്കും.
ഗതാഗത നിയന്ത്രണം ഡൽഹി പൊലീസിന്; കൂടുതൽ ചെക്ക്പോസ്റ്റുകൾ, ഒപ്പം ബോംബ്സ്ക്വാഡ്; വാഹനം ഇടിച്ചു കയറ്റിയുള്ള ആക്രമണം തടയാൻ ബാരിക്കേഡുകൾ
ചെങ്കോട്ടയ്ക്ക് അകത്തും പരിസരത്തും സിഐഎസ്എഫ്, തീവ്രവാദ വിരുദ്ധ സേന (ഇവരുടെ ലൊക്കേഷനുകൾ രഹസ്യം),
വ്യോമാക്രമണത്തെ തടയാൻ ‘മിസൈൽ കവചം’; പൃഥ്വി (ഇന്റർസെപ്റ്റർ), അഗ്നി (ബാലിസ്റ്റിക്)
കരസേനയുടെ പാരാ കമാൻഡോസ് (സ്പെഷൽ ഫോഴ്സ്), നേവിയുടെ മറൈൻ കമാൻഡോസ് (മാർകോസ്), എയർ റെസ്ക്യൂവിന് ഉൾപ്പെടെ വ്യോമസേന കമാൻഡോസ് (ഗരുഡ്)
പ്രധാനമന്ത്രിക്ക് മിസൈൽ പ്രതിരോധമുള്ള ബിഎംഡബ്ല്യു കാർ.
പ്രധാനമന്ത്രിക്ക് ഏറ്റവുമടുത്ത് എൻഎസ്ജി (നാഷനൽ സെക്യൂരിറ്റി ഗാർഡ്), എസ്പിജി (സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്)
പ്രസംഗപീഠത്തിനു ചുറ്റും ആൾക്കാർക്കിടയിലും എൻഎസ്ജി, എസ്പിജി മഫ്തിയിൽ.