ഇന്ത്യൻ ജനാധിപത്യം ഒരു കാലത്തു തലയുയർത്തി നിന്നത് ജവാഹർ ലാൽ നെഹ്റു, ഇന്ദിരാഗാന്ധി, ജയപ്രകാശ് നാരായൺ, എ.ബി.വാജ്പേയ് തുടങ്ങിയ നേതാക്കളുടെ കരുത്തുറ്റ നേതൃബലത്തിലായിരുന്നു. മുന്നിൽ നിന്നു നയിക്കാൻ കഴിവുള്ളവർക്കു മാത്രമായിരുന്നു പണ്ടു മുൻഗണന. ഇന്നതിൽ ഒരു ഭാഗം ‘ഗ്ലാമർ’ കൊണ്ടു നയിക്കാൻ കഴിയുന്നവർക്ക് കൂടിയായി. ഇന്ത്യയിലെ സകല സംസ്ഥാനങ്ങളിലെയും ചലച്ചിത്രമേഖല രാഷ്ട്രീയത്തോട് അത്രയേറെ അടുത്തിരിക്കുന്നു. ഒരുകാലത്ത് സിനിമാക്കാരെ രാഷ്ട്രീയത്തിലേക്ക് അടുപ്പിക്കാൻ അനുവദിക്കാതിരുന്ന മലയാളികൾ പോലും ഇപ്പോൾ പതിവു തെറ്റിച്ചിരിക്കുന്നു. രാജ്യത്ത് ഇന്നുവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയ ചലച്ചിത്രകാരന്മാരെ അടുത്തറിയാം...