പുതുവർഷം; ചുറ്റിലും പുഞ്ചിരികൾ നിറയണേയെന്ന പ്രാർഥനയിലാണ് ലോകം. ഓരോ സന്തോഷപ്പുഞ്ചിരിക്കു പിന്നിലുമുണ്ട് ഓരോ കാരണം. മലയാളം പുതുവർഷത്തെ വരവേൽക്കുമ്പോൾ ഇതാ ചില പുഞ്ചിരിക്കാഴ്ചകൾ, അവയ്ക്കു പിന്നിലെ നന്മ നിറഞ്ഞ കാരണങ്ങളും. നിറചിരിയോടെ നമുക്കും വരവേൽക്കാം ഇൗ പുതുവർഷം
‘ഭർത്താവിനും മക്കൾക്കുമൊപ്പമുള്ള നാളുകളായിരുന്നു ഏറ്റവുമധികം സന്തോഷം...’
മറിയ തോമസ് (കോട്ടയം)
‘കാൻസറിൽ നിന്ന് ഇതു രണ്ടാം ജന്മമാണ്. നഷ്ടപ്പെടുമെന്നു തോന്നിയ ജീവിതം തിരിച്ചുകിട്ടിയതാണ് ഏറ്റവും വലിയ സന്തോഷം’
പി.കെ.വസുമതി (കണ്ണൂർ)
‘കുടുംബം, അതാണ് ഏറ്റവും വലിയ സന്തോഷം..’
ബി.എം.സലിം ജോസ് (കൊല്ലം)
2019ൽ വീട്ടിൽ കൂട്ടായി എത്തിയ അനിയത്തി എയ്ഞ്ചലീനയാണ് ഈ കുരുന്ന് സന്തോഷച്ചിരിക്കു പിന്നിൽ
ആരോണ്‍ ക്രിസിറ്റി ബേസിൽ (ഇടുക്കി)
‘നൃത്തം ചെയ്യാനായി എല്ലാം മറന്ന് വേദിയിൽ കയറുന്നതാണ് എന്റെ സന്തോഷം’
വി.പി.മൻസിയ (മലപ്പുറം)
‘മറ്റുള്ളവരെ നമ്മളാൽ കഴിയുംവിധം സഹായിക്കുക, അതിലൂടെ അവർക്ക് കിട്ടുന്ന സന്തോഷം അവരുടെ കണ്ണുകളിൽ തെളിയുന്ന പ്രകാശത്തിലൂടെ അനുഭവിക്കുക, അവരുടെ ഓർമകളിൽ നമ്മൾ ഉണ്ടാകുക..’
ദീപ.കെ (പത്തനംതിട്ട)
‘നല്ല സിനിമകൾ, അവ നൽകുന്ന സന്തോഷം ചെറുതൊന്നുമല്ല...’
ധന്യ ജോസഫ് (തൃശൂർ)
‘കൂട്ടുകാരുടെ കൂടെ കളിക്കുന്നതിൽപരം സന്തോഷം വേറെയൊന്നുമില്ല..’
അക്കു (വയനാട്)
‘കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതാണ് വലിയ സന്തോഷം...’
കണ്ണൻ (പാലക്കാട്)
‘ഒറ്റയ്ക്കുള്ള ദീർഘയാത്രകൾ, അതാണ് ഏറ്റവും സന്തോഷം...’
അഞ്ജലി അമീർ (കോഴിക്കോട്)
‘സിവിൽ സർവീസ് പരീക്ഷയിൽ ലഭിച്ച 49–ാം റാങ്കാണ് ഈ വർഷത്തെ വലിയ സന്തോഷം...’
രഞ്ജിന മേരി വർഗീസ് (കാസർകോട്)
‘സമൂഹത്തിനു വേണ്ടി നിലകൊള്ളാനാകുന്നുവെന്നതാണ് വലിയ സന്തോഷം..’
പൂര്‍ണിമ വിശ്വനാഥന്‍ (എറണാകുളം)
2019ൽ ‘നല്ല കുറേ സിനിമകള്‍ കണ്ടു...അതായിരുന്നു ഏറ്റവും സന്തോഷം’
അജിത് ഹരി (തിരുവനന്തപുരം)
‘ബ്യൂട്ടിഷ്യൻ ആയി ജോലി ചെയ്യുന്നെങ്കിലും പാട്ടുപാടുന്നതാണ് കൂടുതൽ സന്തോഷം...’
ട്വിങ്കിൾ (ആലപ്പുഴ)
മനോരമ കലണ്ടർ ആപ് 2020 സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
കാത്തിരിക്കാം,
2020ൽ വിപണിയിലേക്ക്
ഈ കാറുകളും ബൈക്കുകളും..