India Union Budget 2019
India Union Budget 2019
India Union Budget 2019
India Union Budget 2019
India Union Budget 2019
India Union Budget 2019
India-Union-Budget-2019
India-Union-Budget-2019
India-Union-Budget-2019e
India-Union-Budget-2019
India-Union-Budget-2019
India-Union-Budget-2019
India-Union-Budget-2019
India-Union-Budget-2019
India-Union-Budget-2019
India-Union-Budget-2019
manorama logo

ദേശീയ ബജറ്റ് പണിപ്പുരയിലൂടെ...

nucleus logo
south indian bank logo
arrow

വീണ്ടും അധികാരത്തിലെത്തിയ ശേഷം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ജൂലൈ അഞ്ചിന്. എങ്ങനെയാണ് ഇന്ത്യയുടെ ബജറ്റ് തയാറാക്കുന്നത്?

arrow

ബജറ്റ് പോലെതന്നെ സസ്പെൻസ് നിറഞ്ഞതാണ് ബജറ്റ് തയാറാക്കലും. ആറു മാസത്തോളം നീളുന്ന പ്രവർത്തനമാണിത്. പാർലമെന്റിൽ അവതരിപ്പിക്കുന്നതുവരെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. കേന്ദ്ര ധനമന്ത്രാലയത്തിന്റെ വിവിധ വിഭാഗങ്ങളാണ് ബജറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.

ബജറ്റ് പോലെതന്നെ സസ്പെൻസ് നിറഞ്ഞതാണ് ബജറ്റ് തയാറാക്കലും. ആറു മാസത്തോളം നീളുന്ന പ്രവർത്തനമാണിത്. പാർലമെന്റിൽ അവതരിപ്പിക്കുന്നതുവരെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. കേന്ദ്ര ധനമന്ത്രാലയത്തിന്റെ വിവിധ വിഭാഗങ്ങളാണ് ബജറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.

സാമ്പത്തിക കാര്യ വകുപ്പിനു കീഴിലെ ബജറ്റ് വിഭാഗം അടുത്ത ബജറ്റ് തയാറാക്കുന്നതിനുള്ള ആന്വൽ ബജറ്റ് സർക്കുലർ സെപ്റ്റംബറിൽത്തന്നെ എല്ലാ മന്ത്രാലയങ്ങൾക്കും അയയ്ക്കുന്നു.
വിവിധ മന്ത്രാലയങ്ങളുമായും 29 സംസ്ഥാനങ്ങളുമായും 7 കേന്ദ്രഭരണ പ്രദേശങ്ങളുമായും ബന്ധപ്പെട്ടു വിവരങ്ങൾ ശേഖരിക്കുന്നു. കഴിഞ്ഞവർഷത്തെ വരവുചെലവുകളും പുതിയ പദ്ധതികളും വരുംവർഷത്തേക്കുള്ള ആവശ്യങ്ങളും വിവിധ വകുപ്പുകൾ അറിയിക്കുന്നു. ശമ്പളം മുതൽ പ്രത്യേക പദ്ധതികൾക്കാവശ്യമായ പണം വരെ ഇതിലുൾപ്പെടും. ധനവിനിയോഗ, റവന്യൂ വകുപ്പുകൾക്കാണ് ഇതിന്റെ ചുമതല.
സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസും സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസും പ്രത്യക്ഷ,പരോക്ഷ നികുതിവരവിന്റെ കണക്കുകൾ ശേഖരിച്ച് ഡിസംബർ 31 വരെയുള്ളതു നൽകുന്നു. ബാക്കി ജനുവരി, ഫെബ്രുവരി, മാർച്ച് മാസത്തിൽ എത്ര നികുതി പിരിവു വരുമെന്ന് ഊഹക്കണക്കും നൽകുന്നു.
കർഷകർ, വ്യവസായികൾ, തൊഴിലാളി യൂണിയനുകൾ, ബാങ്ക്– പൊതുമേഖലാ സ്ഥാപന മേധാവികൾ തുടങ്ങിയവരുമായുള്ള ചർച്ച. ഇവരുടെ ആവശ്യങ്ങൾ ധനവിനിയോഗ, റവന്യൂ വകുപ്പുകൾ പരിശോധിക്കും.
കേന്ദ്ര ധനമന്ത്രാലയം വരവും ചെലവും താരതമ്യപ്പെടുത്തുന്നു. 2003 മുതൽ നിലവിലുള്ള ഫിസ്കൽ റെസ്പോൺസിബിലിറ്റി ആൻഡ് ബജറ്റ് മാനേജ്മെൻറ് ആക്ട് അനുസരിച്ച് ധനകാര്യക്കമ്മി മൊത്തം ദേശീയവരുമാനത്തിന്റെ 3% കവിയരുത്. 2020ൽ ഇത് 2.8 ശതമാനമായും 2023ൽ 2.5 ശതമാനമായും കുറയ്ക്കണം.
ധനമന്ത്രിയുടെ നേതൃത്വത്തിൽ അന്തിമ ചർച്ചകൾക്കു തുടക്കം. ഏതൊക്കെ വിഭാഗങ്ങൾക്ക് ഇളവുകൾ കൊടുക്കണമെന്നതു സംബന്ധിച്ച് തീരുമാനങ്ങളെടുക്കുന്നു. നടപ്പാക്കേണ്ടുന്ന കാര്യങ്ങൾ എത്ര മാത്രം ഭരണപക്ഷത്തിന്റെ നയങ്ങളോടു പൊരുത്തപ്പെടുന്നുവെന്നും പരിശോധിക്കും. ധനകാര്യ സെക്രട്ടറിയാണ് ബജറ്റ് ഏകോപനം നടത്തുക.
എക്സ്പെൻഡിച്ചർ വകുപ്പ് അടുത്ത വർഷത്തേക്ക് ഓരോ മന്ത്രാലയത്തിന്റെയും ചെലവിനുവേണ്ട തുക തയാറാക്കുന്നു. വരവു ചെലവു കണക്കുകൾ അന്തിമഘട്ടത്തിലേക്ക്. ബജറ്റിൽ ഉൾപ്പെടുത്തേണ്ട നയതീരുമാനങ്ങൾ സംബന്ധിച്ചു ധനമന്ത്രി തീരുമാനമെടുക്കുന്നു. ധനമന്ത്രിയും സഹമന്ത്രിമാരും പ്രധാനമന്ത്രിയുമായി ചർച്ച നടത്തി ബജറ്റിന്റെ അന്തിമരൂപം തയാറാക്കുന്നു.
ധനമന്ത്രിയുടെ സാന്നിധ്യത്തിൽ, ഹൽവ ഉണ്ടാക്കി വിതരണം ചെയ്യുന്ന ചടങ്ങോടെ ബജറ്റ് അച്ചടിജോലികൾക്കും തുടക്കം. കേന്ദ്ര ധനകാര്യമന്ത്രാലയം സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിലെ കന്റീനിലാണിത്. ഉന്നത ഉദ്യോഗസ്ഥരും സാമ്പത്തിക വിദഗ്ധരും അച്ചടിത്തൊഴിലാളികളുമടങ്ങുന്ന സംഘത്തിനു ബജറ്റ് ജോലി തുടങ്ങിയാൽപിന്നെ പുറത്തുപോകാനോ ഫോണിൽപോലും മറ്റാരുമായും ബന്ധപ്പെടാനോ അനുവാദമില്ല. ധനകാര്യ മന്ത്രിക്ക് മാത്രമേ ഇവരെ സന്ദർശിക്കാൻ അനുമതിയുണ്ടാകൂ.
രേഖകളൊന്നും ചോരാതിരിക്കാൻ കർശന സുരക്ഷാസംവിധാനങ്ങൾ. ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരുടെ കാവലും നിരീക്ഷണവും. സൈബർ മോഷണം ഒഴിവാക്കാൻ സ്‌റ്റെനോഗ്രാഫർമാരുടെ കംപ്യൂട്ടറുകൾ നാഷനൽ ഇൻഫർമാറ്റിക്‌സ് സെന്ററിലെ നെറ്റ്‌വർക് സെർവറുകളുമായി ബന്ധിപ്പിക്കില്ല. സെൽഫോൺ ജാമറുമുണ്ടായിരിക്കും.
അവതരണത്തിനു 10 ദിവസം മുൻപ് ബജറ്റ് അച്ചടി ആരംഭിക്കും. നോർത്ത് ബ്ലോക്കിലെ പ്രസിൽ അതീവ രഹസ്യസ്വഭാവത്തോടെയാണ് അച്ചടി. ആദ്യകാലത്ത് രാഷ്‌ട്രപതി ഭവനിലായിരുന്നു പ്രിന്റിങ്. വിവരങ്ങൾ ചോർന്നതിനെ തുടർന്നു 1950ൽ മിന്റോ റോഡിലെ ഒരു പ്രസിലേക്കും പിന്നീട് നോർത്ത് ബ്ലോക്കിലെ ബേസ്‌മെന്റിലേക്കും മാറ്റുകയായിരുന്നു.
അച്ചടിക്കാനുള്ള രേഖകൾ ഇവ: കീ ടു ബജറ്റ്, കേന്ദ്ര ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം എ, ബി ഭാഗങ്ങൾ, ബജറ്റ് ഒറ്റനോട്ടത്തിൽ, ആന്വൽ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് മെമ്മോറണ്ടം, റെസീപ്റ്റ് ബജറ്റ്, എക്സ്പെൻഡിച്ചർ ബജറ്റ്, കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ്, ദ് മാക്രോ ഇക്കണോമിക് ഫ്രെയിംവർക്ക് സ്റ്റേറ്റ്മെന്റ്, മീഡിയം ടേം ഫിസ്കൽ പോളിസി സ്റ്റേറ്റ്മെന്റ്, ഫിസ്കൽ പോളിസി സ്ട്രാറ്റജിക് സ്റ്റേറ്റ്മെന്റ്, ഇംപ്ലിമെന്റേഷൻ സ്റ്റേറ്റ്മെന്റ്, ഒൗട്പുട്ട് ഒൗട്ട്കം ഫ്രെയിംവർക്ക് ഫോർ സ്കീംസ്.
ഏറ്റവും രഹസ്യ സ്വഭാവം ഉള്ളതും ഏറ്റവും ഒടുവിൽ അച്ചടിക്കുന്നതും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗമാണ്. ബജറ്റിനു രണ്ടു ദിവസം മുൻപ് അർധരാത്രിയിലാണ് ഇത് അച്ചടിക്കാൻ നൽകുക. അച്ചടി പൂർത്തിയാക്കിയ ശേഷം ബജറ്റിന് കേന്ദ്ര മന്ത്രിസഭ അനുമതി നൽകുന്നു. ബജറ്റും ധനകാര്യ ബില്ലും പാർലമെന്റിൽ അവതരിപ്പിക്കുന്നതിനു ധനമന്ത്രി രാഷ്ട്രപതിയെക്കണ്ട് അനുമതി തേടുന്നു.
ജൂലൈ 5: കേന്ദ്ര ധനമന്ത്രി ബജറ്റുമായി ലോക്സഭയിലേക്ക്. രാഷ്‌ട്രപതിക്കു വണ്ടി ധനമന്ത്രിയാണു ബജറ്റ് അവതരിപ്പിക്കുക. ലോക്സഭയിൽ അവതരിപ്പിച്ച ശേഷം രാജ്യസഭയിൽ മേശപ്പുറത്തു വയ്ക്കുന്നു.

പുതിയ നികുതികൾ ചുമത്താനോ നിലവിലുള്ളവ പരിഷ്കരിക്കാനോ നിലവിലുള്ളവയുടെ കാലാവധി നീട്ടാനോ ഉള്ളതടക്കം നികുതി നിർദേശങ്ങൾ പാർലമെന്റിന്റെ അംഗീകാരത്തിനു സമർപ്പിക്കുന്നത് ഫിനാൻസ് ബിൽ വഴിയാണ്. ബജറ്റ് അവതരണത്തിനു ശേഷം ഈ ബിൽ സമർപ്പിക്കുന്നതോടെ നടപടിക്രമങ്ങളെല്ലാം പൂർണം.

arrow
Budget Tax

Read in English