മനോരമ സ്പോർട്സ് സ്റ്റാർ 2018

കേരളത്തിലെ ഏറ്റവും മികച്ച കായികതാരത്തിനു മലയാള മനോരമയും സാന്റ മോണിക്ക ഹോളിഡേയ്സും ചേർന്നു നൽകുന്ന പുരസ്കാരം. കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിദഗ്ധ സമിതി കണ്ടെത്തുന്നവരുടെ ചുരുക്കപ്പട്ടികയിൽനിന്ന് വായനക്കാർ ആണു പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്. മൂന്നു ലക്ഷം രൂപയാണു പുരസ്കാരത്തുക. സമ്മാനത്തുകയുടെ വലുപ്പത്തിലും തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിലും കേരളത്തിലെ ഏറ്റവും വലിയ കായിക പുരസ്കാരം.

∙ എസ്എംഎസ്, ഓൺലൈൻ വോട്ടിങ്ങിലൂടെ രണ്ടു ഘട്ടമായാണു തിരഞ്ഞെടുപ്പ്.

∙ ഇതിന്റെ രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂന്നു താരങ്ങളിൽ നിന്ന് മികച്ച താരത്തെ കണ്ടെത്താനുള്ള വോട്ടിങ്ങാണു പുരോഗമിക്കുന്നത്.

∙ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന താരത്തിനു മനോരമ സ്പോർട്സ് സ്റ്റാർ – 2018 പുരസ്കാരവും മൂന്നു ലക്ഷം രൂപയും സമ്മാനം.

∙ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്കു ട്രോഫിയും യഥാക്രമം രണ്ടു ലക്ഷവും ഒരു ലക്ഷവും വീതം.

∙ വോട്ടെടുപ്പിൽ പങ്കെടുക്കുന്ന 10 വായനക്കാർക്കു 10,000 രൂപ വീതം സമ്മാനം

ജിൻസൺ ജോൺസൺ

അത്‍ലറ്റിക്സ്

ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 1500 മീ. സ്വർണവും 800 മീ. വെള്ളിയും. 1500 മീറ്ററിൽ ഇന്ത്യ സ്വർണം നേടുന്നത് അര നൂറ്റാണ്ടിനുശേഷം. പട്യാല ഫെഡറേഷൻ കപ്പ് അത്‍ലറ്റിക്സ് മീറ്റ് റെക്കോർഡുകളോടെ രണ്ടു സ്വർണം (800, 1500 മീ.) ഗുവാഹത്തി ദേശീയ സീനിയർ അത്‍ലറ്റിക് മീറ്റിൽ 800 മീറ്ററിൽ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് ഭേദിച്ച് സ്വർണം നേടി . ജിമ്മി ജോർജ് പുരസ്കാരം, ജി. വി. രാജ പുരസ്കാരം, അർജുന പുരസ്കാരം എന്നിവയും 2018ൽ ജിൻസനെ തേടിയെത്തി.

Voting closed

സജൻ പ്രകാശ്

നീന്തൽ

മത്സരിച്ച അഞ്ച് ഇനങ്ങളിലും ദേശീയ റെക്കോർഡുകൾ എഴുതിച്ചേർത്തു മികച്ച പുരുഷതാരമായാണു പിരപ്പൻകോടിലെ രാജ്യാന്തര നീന്തൽക്കുളത്തിൽ അരങ്ങേറിയ ദേശീയ ദേശീയ നീന്തൽ ചാംപ്യൻഷിപ്പിൽനിന്ന് സജൻപ്രകാശ് കരയ്ക്കുകയറുന്നത്. രണ്ടിനങ്ങളിൽ മികച്ച ഇന്ത്യൻ പ്രകടനവും സജന്റെ പേരിലാണ്. ജക്കാർത്ത ഏഷ്യൻ ഗെയിംസ് 200 മീ. ബട്ടർഫ്ലൈ ഫൈനലിൽ കടന്നതോടെ 32 വർഷത്തിനുശേഷം ഈയിനത്തിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ. മലേഷ്യൻ ഓപ്പൺ നീന്തലിൽ ഈ ഇനത്തിൽ സ്വർണം.

Voting closed

എം. ശ്രീശങ്കർ

അത്‍ലറ്റിക്സ്

19-ാം വയസിൽ ലോങ്ജംപ് ദേശീയ റെക്കോർഡ് തിരുത്തിയ ചരിത്രമാണ് എം ശ്രീശങ്കറിന്റേത്. ഈ ഇനത്തിൽ ജൂനിയർ ലോക ഒന്നാം നമ്പർ സ്ഥാനം. ദേശീയ ഓപ്പൺ അത്‍ലറ്റിക്സിൽ 8.20 മീറ്റർ ചാടിയാണ് ടി. സി. യോഹന്നാന്റെ പേരിലുണ്ടായിരുന്ന ദേശീയ റെക്കോർഡ് തിരുത്തിയത്. പട്യാല ഫെഡറേഷൻ കപ്പ് അത്‍ലറ്റിക്സ്, ഗുവാഹത്തി ദേശീയ സീനിയർ അത്‍ലറ്റിക്സ് എന്നിവയിൽ സ്വർണം, ടോക്കിയോ ഏഷ്യൻ ജൂനിയർ അത്‍ലറ്റിക്സിൽ വെങ്കലം.

Voting closed