തിരഞ്ഞെടുപ്പ് പ്രവചനമത്സരം:
കേരള ഫലത്തിൽ വി.എ.അനസ് വിജയി
നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ദിനത്തിനു മുൻപുതന്നെ ഫലം പ്രവചിക്കുന്നതിനായി ഹീറോ പ്ലഷർ പ്ലസ് പ്ലാറ്റിനവും മൈഗ്രേഷൻ, വിദേശവിദ്യാഭ്യാസ സ്ഥാപനമായ കാനപ്രൂവുമായി സഹകരിച്ച് മനോരമ ഓൺലൈൻ വായനക്കാർക്കായി സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ സംസ്ഥാനതലത്തിലെ ഫലം കൃത്യമായി പ്രവചിച്ച വി.എ.അനസ് വിജയി. എൽഡിഎഫ്–99, യുഡിഎഫ്–41, എൻഡിഎ–0, മറ്റുള്ളവർ– 0 എന്ന സീറ്റുനില കൃത്യമായി പ്രവചിച്ച 21 വ്യക്തികളുടെ പേരുകൾ നറുക്കിട്ടാണ് അനസിനെ വിജയിയായി തിരഞ്ഞെടുത്തത്. പത്തനംതിട്ട സീതത്തോട് ആങ്ങാമൂഴി വെള്ളാപ്പള്ളിൽ അനസിന് 25,000 രൂപയാണു സമ്മാനമായി ലഭിക്കുക. മത്സരത്തിൽ ഒന്നര ലക്ഷത്തോളം വായനക്കാരാണു പങ്കെ‌ടുത്തത്. ജില്ലകളിലെ ഫലം ശരിയായി പ്രവചിച്ചവരിൽനിന്നു നറുക്കിട്ടെടുത്ത 14 പേർക്ക് 5000 രൂപ വീതം സമ്മാനവുമുണ്ട്.
ജില്ലകളിലെ ഫലം പ്രവചിച്ച് വിജയികളായവർ
തിരുവനന്തപുരം
എം.എസ്.നിബിൽ തൃശൂർ അക്കിക്കാവ് കളത്തിയാൽ റോഡ് നീടം (മുല്ലയ്ക്കൽ).
കൊല്ലം
അനൂജ് ഭാസ്കരൻ കോഴിക്കോട് വടകര നാരായണ നഗർ പുനത്തിൽ .
പത്തനംതിട്ട
ജിസ് ജോസഫ് സെബാസ്റ്റ്യൻ ആലപ്പുഴ കൊഴുവള്ളൂർ കോടുകുളഞ്ഞി കരോട് തടത്തിൽ.
ആലപ്പുഴ
വി.അനന്തകൃഷ്ണൻ കൊല്ലം പൂയപ്പള്ളി നെട്ടയം അമ്പലംകുന്ന് വാഴപ്പള്ളിൽ.
കോട്ടയം
എച്ച്.അഫ്സൽ തിരുവനന്തപുരം ചെക്കകോണം അരുവിക്കര റോഡ് അഴീക്കോട് നെസ്റ്റിൽ.
ഇടുക്കി
മുഹമ്മദ് അനീസ് മലപ്പുറം അരീക്കോട‌് പൂവത്തിക്കൽ അനീസ് പവന്നയിൽ.
എറണാകുളം
എസ്.കണ്ണൻ ആലപ്പുഴ കായംകുളം പള്ളിക്കൽ കട്ടച്ചിറ കൃഷ്ണ വിഹാറിൽ.
തൃശൂർ
അനന്തുകൃഷ്ണൻ കൊല്ലം ഏറം തടിക്കാട് ചാരുവിള വീട്ടിൽ .
പാലക്കാട്
ശ്രീജിത് മലപ്പുറം വളാഞ്ചേരി പൂക്കാട്ടിരി വലിയവീട്ടിൽ.
മലപ്പുറം
ഷൈജി ജോമോൻ തൃശൂർ പട്ടിക്കാട് ചമ്മനം ഹൗസിൽ.
കോഴിക്കോട്
ഗിബിൻ ജോയ് എറണാകുളം കോതമംഗലം മലയിൻകീഴ് പുന്നോർക്കോടൻ ഹൗസിൽ.
വയനാട്
ബി.ഷാബിന ആലപ്പുഴ കാർത്തികപ്പള്ളി എരിക്കാവ് ഇനയത്ത്.
കണ്ണൂർ
യാസർ സലീം കോട്ടയം ഈരാറ്റുപേട്ട അരുവിത്തുറ പുന്നയ്ക്കേൽ.
കാസർകോട്
അർജുൻ ബാബു. കോട്ടയം വൈക്കം മറവൻതുരുത്ത് മേച്ചേരിൽ.
© COPYRIGHT 2021 MANORAMA ONLINE.
ALL RIGHTS RESERVED.