മനോരമ
സ്പോർട്സ് ക്ലബ് പുരസ്കാരം 2020–2021
വരൂ, കേരളത്തിലെ മികച്ച ക്ലബ് ആകാം...
കേരളത്തിൽ കായികതാരങ്ങൾക്ക് ആദരവിന്റെ ഒട്ടേറെ വേദികൾ ലഭ്യമാണെങ്കിലും അവരെ വളർത്തി വലുതാക്കിയ ക്ലബ്ബുകളും
അക്കാദമികളും വിസ്മരിക്കപ്പെടുന്നതാണു പതിവ്. അതിനൊരു പരിഹാരമാണു സാന്റാ മോണിക്ക സ്റ്റഡി
എബ്രോഡിന്റെ സഹകരണത്തോടെ മലയാള മനോരമ നൽകുന്ന സ്പോർട്സ് ക്ലബ് പുരസ്കാരം. നാട്ടിൻപുറങ്ങളിലും
നഗരപ്രദേശങ്ങളിലും ചെറുകൂട്ടായ്മകളിലൂടെ വളർന്ന് ഒരു പ്രദേശത്തിന്റെയാകെ ആവേശമായി
മാറിയ എത്രയോ ക്ലബ്ബുകളും അക്കാദമികളുമുണ്ട്. അവർക്കുള്ള അർഹിക്കുന്ന
ആദരം കൂടിയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ കായിക പുരസ്കാര സമർപ്പണത്തിലൂടെ മനോരമ ലക്ഷ്യമിടുന്നത്.