Voting Closed

ഇതാ ആ ആറു താരങ്ങൾ

കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരമായ മനോരമ സ്പോർട്സ് സ്റ്റാർ 2020–21ന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയത് 6 മിന്നും താരങ്ങൾ. ഇതിൽ വായനക്കാരുടെ വോട്ടെടുപ്പിൽ ഒന്നാമതെത്തുന്ന താരം മനോരമ സ്പോർട്സ് സ്റ്റാർ 2020–21 ട്രോഫിയും 3 ലക്ഷം രൂപയും സ്വന്തമാക്കും. രണ്ടാമതെത്തുന്ന താരത്തിന് ട്രോഫിയും 2 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തെത്തുന്ന താരത്തിന് ട്രോഫിയും ഒരു ലക്ഷം രൂപയും ലഭിക്കും. സാന്റാ മോണിക്ക സ്റ്റഡി എബ്രോഡിന്റെ സഹകരണത്തോടെയാണ് പുരസ്കാരങ്ങൾ നൽകുന്നത്. കഴിഞ്ഞ 2 വർഷങ്ങളിൽ മികച്ച പ്രകടനം നടത്തിയ മലയാളി കായികതാരങ്ങളുടെ പട്ടികയിൽ നിന്നാണ് ഒളിംപ്യൻ ടി.സി. യോഹന്നാൻ, എഴുത്തുകാരനും കായിക നിരീക്ഷകനുമായ എൻ.എസ്. മാധവൻ, മുൻ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് താരവും പരിശീലകനുമായ പി. ബാലചന്ദ്രൻ എന്നിവരുൾപ്പെട്ട വിദഗ്ധ സമിതി 6 പേരെ തിരഞ്ഞെടുത്തത്.

വായനക്കാർക്ക് ഇന്നു മുതൽ വോട്ട് ചെയ്യാം. ഒരാൾക്ക് വോട്ട് ഒരു താരത്തിനു മാത്രം.

  • എസ്എംഎസ്–ഓൺലൈൻ വോട്ടിങ്ങിലൂടെ രണ്ടു ഘട്ടമായി തിരഞ്ഞെടുപ്പ്.
  • ഏറ്റവും കൂടുതൽ വോട്ട് നേടുന്ന താരത്തിനു മനോരമ സ്പോർട്സ് സ്റ്റാർ – 2020-21 പുരസ്കാരവും മൂന്നു ലക്ഷം രൂപയും സമ്മാനം.
  • രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്കു ട്രോഫിയും യഥാക്രമം രണ്ടു ലക്ഷവും ഒരു ലക്ഷവും വീതം.
  • വോട്ടെടുപ്പിൽ പങ്കെടുക്കുന്ന 10 വായനക്കാർക്കു 10,000 രൂപ വീതം സമ്മാനം