കാൽപ്പന്തിന്റെ കാഹളം

കേരളത്തിലെ ഏറ്റവും വലിയ വള്ളംകളിയുത്സവത്തിന് തുഴയെറിയുമ്പോൾ അതിന്റെ ചരിത്രത്തിലൂടെ, കൗതുകങ്ങളിലൂടെ ഒരു യാത്ര...

Scroll Bottom
1952 ൽ‍ കേരള സന്ദർശനത്തിനിടെ സംഘടിപ്പിച്ച പ്രദർശന ‌ വള്ളംകളി മത്സരത്തിൽ ആവേശംകൊണ്ടാണ് നെഹ്റു, മത്സരത്തിനായി വെള്ളിക്കപ്പ് നൽകിയത്.
നെഹ്റു ഒപ്പിട്ട ട്രോഫിയില്‍ ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു– ‘തിരുകൊച്ചിയിലെ സാമൂഹിക ജിവിതത്തിന്റെ അടയാളമായ വള്ളംകളിയിലെ വിജയികള്‍ക്ക്.’
ആദ്യ മത്സരത്തിൽ 8 വള്ളങ്ങൾ– നടുഭാഗം, ചമ്പക്കുളം , പാര്‍ത്ഥസാരഥി, കാവാലം, വലിയദീവാന്‍ജി, നെപ്പോളിയന്‍, നേതാജി, ഗിയര്‍ഗോസ്
ആദ്യ മത്സരം വേമ്പനാട്ടു കായലിൽ; പടിഞ്ഞാറേ അറ്റത്ത്‌ മന്‍ട്രോ വിളക്കിന്‍റെ പടിഞ്ഞാറുഭാഗം മുതല്‍ തെക്കോട്ടായിരുന്നു ട്രാക്ക്‌.
പ്രദർശന മത്സരത്തിൽ ആദ്യ വിജയിയായി നടുഭാഗം ചുണ്ടൻ.
കായികാധ്വാനം കൊണ്ടു നീക്കുന്ന ഏറ്റവും വലിയ ജലവാഹനം എന്ന ഗിന്നസ് റെക്കോർഡ് നടുഭാഗം ചുണ്ടന്റെ പേരിലാണ്.
ആലപ്പുഴ ജില്ല രൂപീകരിച്ചിട്ടില്ലായിരുന്നതിനാല്‍ 1952 ല്‍ കൊല്ലം ജില്ലാ കലക്ടര്‍ ആണ് വള്ളംകളി നടത്തിയത്.
1954 ൽ‍ മീനപ്പള്ളി വട്ടക്കായലില്‍ പ്രൈംമിനിസ്റ്റേഴ്സ് ട്രോഫി എന്നപേരിലാണ് വള്ളംകളി നടത്തിയത്‌; നെഹ്റുവിന്റെ മരണശേഷം പേര് നെഹ്റു ട്രോഫി എന്നായി.
1955 മുതല്‍ പുന്നമടക്കായലിലാണ് നെഹ്റു ട്രോഫി വള്ളംകളി.
1370 മീറ്ററാണ് വള്ളംകളി ട്രാക്കിന്റെ നീളം. വീതി 10 മീറ്റർ. 4 ട്രാക്കുകളിലാണ് മത്സരങ്ങൾ.
ഏറ്റവും കൂടുതൽ തവണ ട്രോഫി സ്വന്തമാക്കിയിട്ടുള്ളത് കാരിച്ചാൽ ചുണ്ടൻ– 2 ഹാട്രിക് ഉൾപ്പെടെ 14 തവണ.
ഏറ്റവും കൂടുതൽ തവണ തുടർച്ചയായി ട്രോഫി നേടിയതും കാരിച്ചാൽ: 1980 -84.
ഏറ്റവും കൂടുതൽ തവണ ട്രോഫി കരസ്ഥമാക്കിയ ബോട്ട് ക്ലബ് കൈനകരി യുണൈറ്റഡ് ബോട്ട് ക്ലബ് -11 തവണ.
ആദ്യമായി ഹാട്രിക് നേടിയത് നെപ്പോളിയൻ ചുണ്ടൻ– 1957 മുതൽ ’59 വരെ.
2006 ൽ ബ്രിട്ടിഷ് വനിത ജൂലി അമറിന്റെ നേതൃത്വത്തിൽ ആദ്യമായി വിദേശവനിതകൾ നെഹ്റു ട്രോഫിയിൽ തുഴയെറിഞ്ഞു.
HTML, Design Aneesh Devassy
Illustration Jain David M
Graphics coordination Naveen Mohan, Kevin Mathew
Data Sarath Sivasylam, Manorama Research Library Sarath Sivasylam,
Manorama Research Library
Keep Scrolling