രണ്ടു പതിറ്റാണ്ടായി മുന്നണികൾ മാറിമാറി ചേക്കേറി ഒരേ മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനം. ജെഡിയു– ബിജെപി സഖ്യവുമായി എൻഡിഎയും ആർജെഡി– കോൺഗ്രസ് കൂട്ടുകെട്ടുമായി ‘ഇന്ത്യാ’ സഖ്യവും ആണ് ഇത്തവണ ബിഹാർ നിയമസഭാ പോരാട്ടത്തിന്റെ മുൻനിരയിൽ. 243 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഭൂരിപക്ഷത്തിനു വേണ്ടത് 122 സീറ്റ്. 2020ലെ തിരഞ്ഞെടുപ്പിൽ 75 സീറ്റുകൾ ലഭിച്ച് ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ജെഡിയുവുമായി ചേർന്ന് എൻഡിഎ സഖ്യം 125 സീറ്റുകളുമായി അധികാരത്തിലേറുകയായിരുന്നു. 2 ഘട്ടങ്ങളിലായി ഇത്തവണ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വിവരങ്ങളെല്ലാം വിശദമായി ഗ്രാഫിക്സിൽ.
ആകെ സീറ്റ്: 243
നവംബർ 6
നവംബർ 11