വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ (1923–2025) വിഎസ് എന്ന രണ്ടക്ഷരത്തിൽ കേരളം കൊണ്ടാടുന്ന എക്കാലത്തെയും മികച്ച വിപ്ലവനക്ഷത്രങ്ങളിലൊരാൾ. കമ്യൂണിസ്റ്റ് ആദർശങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാൽ പരുവപ്പെട്ട അനിതരസാധാരണ ജീവിതം, തയ്യൽക്കാരനായ കൗമാരക്കാരനിൽനിന്ന് ഇന്ത്യ കണ്ട ഏറ്റവും സ്വാധീനമുള്ള കമ്യൂണിസ്റ്റ് നേതാവിലേക്കും ഒടുവിൽ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്കുമുള്ള വളർച്ച. എന്നാൽ അത്രയെളുപ്പമുള്ളതായിരുന്നില്ല ആ ജീവിതയാത്ര. ഭരണകൂടത്തിൽനിന്നുള്ള ഭീഷണി, വർഷങ്ങളോളം ഒളിവുജീവിതം, ക്രൂരമായ പൊലീസ് പീഡനം– സഖാവെന്ന നിലയിൽ വിഎസിന്റെ ആദ്യകാലങ്ങളെ നിർവചിച്ചത് ഇവയെല്ലാമാണ്. ഇരുപതുകളിൽ, തിരുവിതാംകൂർ പൊലീസിന്റെ ക്രൂര പീഡനങ്ങൾ അദ്ദേഹത്തെ മരണത്തിന്റെ വക്കിലെത്തിച്ചു. ആ അതിജീവനത്തെ ‘പുനർജന്മം’ എന്ന വാക്കുകൊണ്ടല്ലാതെ വിശേഷിപ്പിക്കാനാവില്ല. അതിനുശേഷം, കേരളത്തിന്റെ കമ്യൂണിസ്റ്റ് ചരിത്രത്തിലെ ഐതിഹാസിക അധ്യായമായി മാറുകയായിരുന്നു വിഎസ്. ആ യാത്ര ഇങ്ങനെ...
Reference: Samaram Thanne Jeevitham by V S Achuthanandan (Pen Books, 2009)
Concept, script: G Ragesh | Illustrations: Sreekanth | HTML: Aneesh
© Copyright manoramaonline .
All rights reserved.