പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാം , ഓഹരിയിലൂടെ
ഒറ്റരാത്രികൊണ്ട് പണക്കാരനാകാനുള്ള മാജിക്കൊന്നും ഇന്നു വരെയും ഉണ്ടായിട്ടില്ല. അഥവാ അങ്ങനെയുള്ള നിക്ഷേപങ്ങളൊന്നും ഒരിക്കലും വിജയം കണ്ടിട്ടുമില്ല. ഏത് പ്രതിസന്ധി വേളയിലും ക്ഷമയോടെ നിക്ഷേപം തുടരുന്നവർക്കാണ് എന്നും വിജയം അവകാശപ്പെടാനാകുക. പക്ഷെ പലപ്പോഴും നിക്ഷേപ മേഖലയിൽ ഒരു കരിനിഴൽ വീണാൽ വിശ്വാസം കൈവിടാതെ അതിൽ തന്നെ തുടരുന്നതിനു പകരം ഉള്ളതെല്ലാം പിന്‍വലിക്കുന്ന ഒരു പ്രവണതയാണുള്ളത്. എന്നാല്‍ നിക്ഷേപ ചരിത്രം തന്നെ പരിശോധിച്ചാൽ പ്രതിസന്ധിയുടെ ഘട്ടത്തെ അതിജീവിക്കാനായാൽ മുന്നേറ്റം നിങ്ങൾക്കൊപ്പമാകും. ഓഹരി നിക്ഷേപത്തിലുൾപ്പടെ എല്ലാ മേഖലകളിലും ഇത് ബാധകമാണ്.
മുൻകാലങ്ങളിൽ ഓഹരി വിപണിയിലെ തകർച്ചയിലും വിറ്റുമാറാതെ ഒപ്പം നിന്നവരെ തേടി കൊതിപ്പിക്കുന്ന നേട്ടങ്ങളെത്തിയിട്ടുണ്ട്. ഏതു മേഖലയിലായാലും പതറാതെ തങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതു വരെ നിക്ഷേപം തുടർന്നവരുടെ കാര്യത്തിലും ഇതു ശരിയാണ്. പ്രതിസന്ധിയുടെ നാളുകളിലും ഓഹരിയിലെ നിക്ഷേപം എങ്ങനെ സുരക്ഷിതമായി തുടരാം എന്നറിയുന്നതിന് മനോരമ ഓൺലൈനും ജിയോജിത് ഫിനാൻഷ്യൽ സർവീസസും ചേർന്ന് അവതരിപ്പിക്കുന്ന 'പ്രതിസന്ധി ഘട്ടങ്ങളിലും നിക്ഷേപിക്കാം സുരക്ഷിതമായി' എന്ന വെബിനാറിൽ പങ്കെടുക്കാം. സെപ്തംബർ അഞ്ചാം തിയതി ശനിയാഴ്ച വൈകിട്ട് നാലു മുതൽ അഞ്ചുവരെയാണ് വെബിനാർ. ജിയോജിത്തിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാറും ഗവേഷണ വിഭാഗം മേധാവി വിനോദ് വി നായരുമാണ് വെബിനാറിൽ സുരക്ഷിതമായി ഓഹരിയിൽ നിക്ഷേപിക്കുന്നതിനുള്ള വിവിധ സാധ്യതകളെ കുറിച്ച് വിശദമാക്കുന്നത്.
ഈ പ്രതിസന്ധിഘട്ടത്തിൽ തളരാതെ, തകരാതെ അതിജീവിക്കുകയാണ് വേണ്ടത്. തികഞ്ഞ ആത്മവിശ്വാസത്തോടെ ചെറുതെങ്കിലും ഉറച്ച ചുവടു വെപ്പുകൾ ഇപ്പോൾ തുടങ്ങാമെന്ന് മനസിൽ ഉറച്ച തീരുമാനമെടുക്കുക. അങ്ങനെ മികച്ചൊരു നിക്ഷേപ ലക്ഷ്യത്തിലേക്കെത്താനാകട്ടെ.