അമ്മ: ഒറ്റവാക്കിലൊരു ഹൃദയഭാഷ...

‘അ’യിൽ തുടങ്ങുന്ന അക്ഷരമാല ‘മ’ യിൽ അവസാ നിച്ചിരുന്നെങ്കിലും അപൂർണമാകില്ലായിരുന്നു മലയാളി യുടെ ഹൃദയഭാഷ. കാരണം അമ്മയെന്ന സ്നേഹാക്ഷ രമെഴുതാൻ അത്രതന്നെ ധാരാളം. അമ്മ. ഒരു ഭാഷ മുഴുവനുമൊരു വാക്കിലൊതുങ്ങുമെങ്കിൽ, ഒരായുസ്സ് മുഴുവനുമൊരു നിമിഷമായി ചുരുങ്ങുമെങ്കിൽ, ഒരു പ്രപഞ്ചം മുഴുവനുമൊരു മാത്രയിൽ അടങ്ങുമെങ്കിൽ, ഒരു കാലം മുഴുവൻ ഒരു കണികയിലൊടുങ്ങുമെങ്കിൽ...

അമ്മമാർക്ക് ഭക്തിയും മന:ശക്തിയും ഉണ്ടാകണം..

അമ്മമാർ ഭയചകിതരാണ്. ആശങ്കാകുലരാണ്. ദുരിതം നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് നമ്മൾ നീങ്ങുന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ ഭീഷണിയിലാണ്. സ്കൂളുകളിൽപ്പോലും മയക്കു മരുന്നു ഉപയോഗവും മദ്യപാനവും നടക്കുന്നു. അധ്യാപിക മാരുടെ ശരീരം പോലും നോക്കി കമന്റു കൾ പറയുന്ന വിദ്യാർഥികളുണ്ടെന്ന് അധ്യാപികമാർ വേദനിക്കുന്നു. അങ്ങനെയൊരു ആസുരകാലത്താണ്...