1
ചുണ്ടുകൾ
വൃത്തിയാക്കുക
വരണ്ട ചുണ്ടുകളിൽ ലിപ്സ്റ്റിക് ഇടരുത്. നനഞ്ഞ തുണി കൊണ്ട് ചുണ്ടുകൾ വൃത്തിയാക്കിയ ശേഷം ലിപ്സ്റ്റിക് ഇടുക.
2
ലിപ്സ്റ്റിക് തിരഞ്ഞെടുക്കുമ്പോൾ
ശ്രദ്ധിക്കാൻ
പരുക്കൻ ലിപ്സ്റ്റിക്കുകൾ ചുണ്ടിനെ വരണ്ടതായി തോന്നിക്കും. മിനുസമുള്ളവ അധികനേരം നീണ്ടു നിൽക്കില്ല. ദീർഘനേരം നിലനിൽക്കുന്ന ലിപ്സ്റ്റിക്ക് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
3
പെർഫെക്ട് ഷെയിപ്പിന്
ലിപ് പെൻസിൽ
ചുണ്ടിൻെറ സ്വാഭാവിക ആകൃതി നിലനിർത്താൻ ലിപ്സ്റ്റിക് ഇടും മുമ്പ് ലിപ് പെൻസിൽ ഉപയോഗിച്ച് ചുണ്ടിന് ആകൃതി വരുത്തുക.
4
ദീർഘനേരം നിലനിൽക്കാൻ
ബ്രഷ് ഉപയോഗിക്കുക
വളരെ സാവധാനം ബ്രഷ് ഉപയോഗിച്ചുവേണം ലിപ്സ്റ്റിക് ഇടാൻ. ബ്രഷ് ഉപയോഗിച്ചിടുന്ന ലിപ്സ്റ്റിക് ദീർഘനേരം നിലനിൽക്കും.
5
അധികമായ ലിപ്സ്റ്റിക്
ഒപ്പിയെടുക്കുക
ലിപ്സ്റ്റിക് അധികമായി എന്നു തോന്നിയാൽ ഒരു ടിഷ്യുപേപ്പർ ഉപയോഗിച്ച് അധികം വന്ന ലിപ്സറ്റിക് നീക്കം ചെയ്യുക. ഒരിക്കലും രണ്ടു ചുണ്ടുകൾക്കിടയിൽ ടിഷ്യു പേപ്പർ വെച്ച് ലിപ്സ്റ്റിക് നീക്കം ചെയ്യരുത്. ഇത് വികൃതമായ രീതിയിൽ ലിപ്സ്റ്റിക് പടരാൻ ഇടയാകും.
6
ലിപ്സ്റ്റിക്
പല്ലിൽ പറ്റരുത്
ലിപ്സ്റ്റിക് ഇട്ടു കഴിഞ്ഞ് ചുണ്ടുകൾ കൂട്ടിമുട്ടുമ്പോൾ ലിപ്സ്റ്റിക് പല്ലിൽ പറ്റാൻ ഇടയുണ്ട്. ശ്രദ്ധിച്ചാൽ ഈ അബദ്ധം ഒഴിവാക്കാം.
7
കൺസീലർ
ഉപയോഗിക്കുമ്പോൾ
ചുണ്ടിലെ മൃദുല ഭാഗങ്ങളെ ആകർഷകമാക്കാൻ കൺസീലർ ഉപയോഗിക്കാം. ഇത് ചുണ്ടുകൾക്ക് തിളക്കം നൽകുന്നതിലപ്പുറം ചുണ്ടിൻെറ ഭംഗിയെ എടുത്തുകാട്ടും.
8
ലിപ്ഗ്ലോസ്
ഉപയോഗിക്കുമ്പോൾ
ചുണ്ടുകൾക്ക് ഈർപ്പവും തിളക്കവും പ്രദാനം ചെയ്യുന്ന ലിപ്ഗ്ലോസുകൾ ചുണ്ടിൽ പുരട്ടാൻ താൽപര്യമില്ലാത്തവർ മേൽചുണ്ടിലോ കീഴ്ചുണ്ടിലോ ഒരു തുള്ളി ഗ്ലോസ് ഉപയോഗിച്ചാൽ മതിയാകും.
9
ന്യൂഡ് ലിപ്സ്റ്റിക്
മുഖത്തിൻെറ നിറത്തേക്കാൾ അൽപം കൂടി മുന്നോട്ടു നിൽക്കുന്ന നിറം വേണം ലിപ്സ്റ്റിക്കിനായി തിരഞ്ഞെടുക്കാൻ. വെളുത്ത നിറമുള്ളവർക്ക് പിങ്ക് നിറവും ഒലീവ് അല്ലെങ്കിൽ ഇരുണ്ട ചർമ്മമുള്ളവർ തവിട്ടുനിറവും തിരഞ്ഞെടുക്കുക.
10
ചുവപ്പ് ലിപ്സ്റ്റിക് എല്ലാവർക്കും
യോജിക്കുമോ?
ചുവപ്പിൽ ചില കോംബിനേഷൻ നിറങ്ങൾ എല്ലാവർക്കും യോജിക്കും. ചുവപ്പും നീലയും കോമ്പിനേഷൻ വെളുത്ത നിറക്കാർക്ക് നന്നായി ചേരും. ഒലീവ് നിറത്തിലുള്ളവർക്ക് റെഡ്-ഓറഞ്ച് കോമ്പിനേഷൻ ഉത്തമം. ഇരുണ്ട നിറക്കാർക്ക് ബർഗണ്ടി റെഡ് ആണ് ചേരുക.